Latest News

പണിസ്ഥലത്ത് പാടിയ പാട്ട് വൈറലായി; പിന്നാലെ സിനിമയിലേക്ക് വിളിച്ച് നാദിര്‍ഷ

Malayalilife
പണിസ്ഥലത്ത് പാടിയ പാട്ട് വൈറലായി; പിന്നാലെ സിനിമയിലേക്ക് വിളിച്ച് നാദിര്‍ഷ

സോഷ്യല്‍ മീഡിയയില്‍  പാട്ടുപാടി വൈറലായ ഒരു പാട്‌പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പാട്ടുകള്‍ പാടിയവര്‍ക്ക് പലരും സിനിമയിലേക്ക് അവസരം നല്‍കിയിട്ടുണ്ട്് .എന്നാല്‍ അത് പോലെ ഒരു വൈറല്‍ വീഡിയോയില്‍ നിന്നും സിനിമയിലേക്ക്   എത്തുകയാണ് ശാന്ത ബാബുവും. ഈ പാട്ടുകാരി മനസില്‍ സൂക്ഷിച്ചിരുന്ന സംഗീതം ഇനി സിനിമയിലേക്കും തുറന്ന് വിടാന്‍ അവസരം ലഭിച്ച സന്തേഷത്തിലാണ് ശാന്ത. പണി സ്ഥലത്ത് നിന്നും പാടിയ ''വിജനതയില്‍' എന്ന ഗാനം ആലപിച്ച ശാന്ത ബാബു എന്ന സാധാരണക്കാരിയുടെ പാട്ട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍ പെട്ട സിനിമാ- സംഗീത സംവിധായകനായ നാദിര്‍ഷയാണ് പുതിയൊരു അവസരം ശാന്താ ബാബുവിന് മുന്നില്‍ തുറന്നിട്ടത്.

താന്‍ സംവിധാനം ചെയ്യുന്നതോ സംഗീതം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ ഗായികയ്ക്ക് അവസരം നല്‍കുമെന്ന് നാദിര്‍ഷ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോട് പറഞ്ഞു. ഇനി വരുന്നത് ശാന്തയുടെ സമയമാണെന്നും ഇത്തരം കലാകാരിയെ വളര്‍ത്തേണ്ട നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

Nadirsha- select- a lady-for singing-based on viral video- in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES