താരജാഡകൾ ഒന്നും ഇല്ലാതെ തന്നെ സാധാരണക്കാരനായി ജീവിക്കുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് പ്രണവ് ചുവട് വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യമീഡിയയില്‍ പ്രണവിന്റെ എളിമ അടുത്തറിയാന്‍ അവസരം ലഭിച്ച ഒരാളുടെ കുറിപ്പാണ് വൈറലായി മാറുന്നത്. ഒരു യാത്രയ്ക്കിടെ പ്രണവ് മോഹന്‍ലാലിനെ കാണാനും പരിചയപ്പെടാനും ഇടയായ ആല്‍വിന്‍ ആന്റണി എന്ന യുവാവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദേ ഇ ഫേട്ടോയില്‍ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വര്‍ഷങ്ങള്‍ക് മുന്‍പേ എഴുതണം എന്ന് കരുതിയത് ഇപ്പോള്‍ കുറിക്കുന്നു...കര്‍ണാടകയില്‍ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഒരോ സെമസ്റ്റര്‍ എക്സാം കഴിയുമ്ബോഴും ഒരു ഹംപി യാത്ര പതിവാക്കി...കാറിലാണ് യാത്ര പതിവുള്ളത്... ചെന്നാല്‍ സാധാരണ ഗോവന്‍ കോര്‍ണറില്‍ (ഒരു കഫെ )ആണ് താമസം..ബാത്രൂം അറ്റാച്ഡ് റൂം.. 1000രൂപ ഒരു ദിവസം.. അതിനു താഴെ 800രൂപയുടെ മുറി പക്ഷെ കോമണ്‍ ബാത്രൂം... അതിനും താഴെ ആണെങ്കില്‍ 300 രൂപക്ക് കഫെയുടെ സൈഡില്‍ 6 അടി മണ്ണ് തരും.. അവിടെ ഒരു ടെന്റ് കെട്ടി, അതില്‍ കിടന്നുറങ്ങാം അവര്‍ക്ക്. ബാത്രൂം കോമണ്‍ തന്നെ... 1000രൂപയുടെ എന്റെ മുറിയുടെ സൈഡില്‍ ഇതുപോലെ ഒരുത്തന്‍ ടെന്റ് അടിച്ചു കിടപ്പുണ്ട്... ഉള്ളില്‍ ചെറിയൊരു ജാട ഇട്ടു ഞാന്‍ റൂമിലേക്കു കയറും.. ഇടക് ഫുഡ് വാങ്ങാന്‍ പുറത്തിറങ്ങുമ്ബോ ഞാന്‍ മനസ്സില്‍, കരുതും പാവം പയ്യന്‍ എന്ന്.. അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യന്‍ കോമണ്‍ ബാത്റൂമില്‍ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി..ഈശ്വരാ ഇത് പ്രണവ് മോഹന്‍ലാല്‍ ആണോ.....ഓടി ചെന്ന് ചോദിച്ചു പ്രണവ് അല്ലേ... പുള്ളി ഇറങ്ങി വന്നു.. അതെ ബ്രോ പ്രണവ് ആണ്... പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു.. എന്നെ പറ്റി പറയാതെ ഞാന്‍ ഇങ്ങേരെ കണ്ട സന്തോഷത്തില്‍ റൂമിലോട്ടു കേറി പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോതിച്ചു.. ബ്രോ എന്താ പേര് ഞാന്‍ ചോദിക്കാന്‍ മറന്നു എന്ന് ഒരുമിച്ചു ഒരു ചായയും കുടിച് അന്നത്തെ ദിവസം തുടങ്ങി.. രണ്ടു ദിവസം സത്യം പറഞ്ഞാല്‍ സിംപിള്‍ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങ്ങള്‍ നോക്കി പഠിച്ചു.. ഒരു തുള്ളി മദ്യമോ കഞ്ചവോ മറ്റെന്തെങ്കിലും ലഹരിയോ അയാള്‍ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടില്ല... ഹംപിയിലെ മലകളില്‍ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റില്‍ ചെറിയ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിക്കാനും, കാണുന്നവരോട് സ്‌നേഹത്തില്‍ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാന്‍ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാന്‍ പഠിച്ചു... തിരിച്ചു പോരാന്‍ കാറില്‍ കയറുമ്ബോള്‍ ഞാന്‍ ചോദിച്ചു.
വീട്ടിലേക് എങ്ങിനെ പോവും? ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു പിന്നെ ട്രെയിന്‍ കിട്ടീട്ടില്ല.. എങ്ങനേലും പോവും എന്ന്...എനിക്കുറപ്പായിരുന്നു അയാള്‍ ടിക്കറ് കിട്ടിയില്ലെങ്കിലും ലോക്കല്‍ കംപാര്‍ട്‌മെന്റില്‍ കേറി ചെന്നൈയില്‍ എത്തും എന്ന്...ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാന്‍ പിരിഞ്ഞു.. . കഫേയിലെ ഹിന്ദിക്കാരി ഓണര്‍ ആന്റി ന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു... ആല്‍വിന്‍ അതാണ് കേരള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍..ഇയാള്‍ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, അഭിഷേക് ബച്ചനെ പോലെ ഉള്ളവര്‍ പ്രണവിനെ ഒന്ന് കാണണം ' ഡൈ ഹാര്‍ഡ് മമ്മൂട്ടി ഫാന്‍ ആയ ഞാന്‍ ഇത് പോലെ ഒരു മകനെ വളര്‍ത്തിയതില്‍ മോഹന്‍ലാലിന് മനസില്‍ കയ്യടിച്ചു...
(അഭിഷേക് ബച്ചന്‍ മോശകാരന്‍ എന്നല്ല പോസ്റ്റിന്റെ അര്‍ത്ഥം കേട്ടോ )