മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ യഥാർത്ഥ നാമധേയം ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നാണ്. അച്ഛൻ ഉണ്ണി കൃഷ്‍ണന്റെയും 'അമ്മ ബിന്ദു ഉണ്ണികൃഷ്ണന്റെയും ഒരേയൊരു മകളായിട്ടാണ് ലക്ഷ്മിയുടെ ജനനം. വീട്ടുകാർ ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മിയുടെ ജനനം സെപ് 2 1991 തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലാണ്. ലക്ഷ്മിക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. ഏഴാമത്തെ വയസ്ഡ് മുതൽക്കെ തന്നെ ക്ലാസിക്കൽ മ്യൂസിക് അഭ്യസിച്ച ലക്ഷ്മി തന്റെ സ്കൂൾ യുവജനോത്സവ വേദികളിൽ മോണോ ആക്ട്നും ക്ലാസിക്കൽ മ്യൂസൈക്കളിലും എല്ലാം തന്നെ സമ്മാനങ്ങൾ വാരികൂട്ടുകയും ചെയ്തിരുന്നു. തൃശൂർ ജില്ലയിലെ ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളേജിൽ ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദം നേടിയ ലക്ഷ്മി തുടർന്ന് ഏലിയാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എലിംസ്) നിന്ന് എംബിഎ ബിരുദവും കരസ്ഥമാക്കുകയും ചെയ്‌തു.
തൃശ്ശൂർ ജില്ലയിൽ തന്നെ കേബിൾ ചാനലിൽ വിജെ ആയിട്ടായിരുന്നു ലക്ഷ്മി തന്റെ കരിയറിന് തുടക്കം കുറിച്ചിരുന്നതും. 2007 ൽ റെഡ് എഫ് എം ൽ വീഡിയോ ജോക്കി താരം ജോലിനോക്കുകയും ചെയ്തിരുന്നു. ഇതോടെ ലക്ഷ്മിയെ ഏവരും ശ്രദ്ധിക്കപ്പെടാൻ ആരംഭിക്കുകയും ചെയ്തു. പിന്നാലെ 2008 ൽ ജീവൻ ടീവിയിൽ സ്കൂൾ ടൈം എന്ന പ്രോഗ്രം അവതരിപ്പിച്ച് കൊണ്ട് മെയിൻ സ്ട്രീം മീഡിയയിലേക്ക് ലക്ഷ്മി പുത്തൻ കാൽവയ്‌പ്പ് തന്നെ നടത്തി. തുടർന്ന് ജീവൻ ടീവിയിലെ റിയലി ടേസ്റ്റി അമൃത ടീവിയിലെ ക്യാമ്പസ് ഓണക്കാലം വീ ചാനലിലെ തന്നെ ചിറ്റ് ചാറ്റ് , ഡ്യൂ ഡ്രോപ്‌സ് തുടർന്ന് കൈരളിടീവിയുടെ താരോത്സവം, പട്ടുറുമാൽ, കുട്ടിപ്പട്ടുറുമാൽ, മൈലാഞ്ചി തുടങ്ങി യ പ്രോഗ്രാമുകൾ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
2017 ലാണ് സ്റ്റാർ മാജിക്കിലെ ആദ്യ രൂപമായ ടമാർ പാടറിലേക്ക് ലക്ഷ്മിക്ക് അവസരം ലഭിക്കുന്നതും. അഭിനയ രംഗത്തും താരം തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മി മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലും എ സൈനൈഡ് സ്റ്റോറി എന്ന വെബ് സീരീസിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മികച്ച അവതാരകയ്‌ക്ക് ഉള്ള അവാർഡും ലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഷോകളിലും അവാർഡ് നെറ്റുകളിലും ലക്ഷ്മി നിറസാന്നിധ്യമായി. താരം മികച്ച അവധാരകയ്ക്ക് ഉള്ള അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ലക്ഷ്മി റിംഷാദിനെ 2017 ജൂണിലാണ് പ്രണയവിവാഹം ചെയ്തത്. എന്നാൽ ലക്ഷ്മിയുടെ ഈ പ്രണയ ദാമ്പത്യ ജീവിതത്തിന് അധിക കാലത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. എന്നാൽ ലക്ഷ്മിയുടെ പ്രിയപ്പെട്ട നയകുട്ടിയാണ് ഡോറ. അച്ഛനാണ് ലക്ഷ്മിക്ക് ജന്മദിനത്തിൽ പാപ്പു എന്ന് വിളിക്കുന്ന ഡോറയെ സമ്മാനിച്ചതും.