മികച്ച ഉളളടക്കമുളള സീരിയലുകള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഏഷ്യാനെറ്റ്. മറ്റേത് ചാനലിനെക്കാളും പ്രേക്ഷക പ്രീതിയും ശ്രദ്ധയുമാണ് ഏഷ്യാനെറ്റിന് ഉളളത്. നിരവധി പ്രേക്ഷകരാണ് ഏഷ്യാനെറ്റിലെ സീരിയിലുകള്‍ക്ക് ഉളളത്. മലയാളത്തിലെ പല നായികമാരും ഏഷ്യാനെറ്റിലെ സീരിയലിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ ലേഖയുടെ റോള്‍ മനോഹരമായി അവതരിപ്പിച്ച നടിയായ മീരാ വാസുദേവ്.
ഇത്തരത്തില്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു,
കുടുംബ പരമ്പരയായ കുടുംബവിളക്കിലെ സുമിത്ര എന്ന ശക്തമായ കഥാപാത്രമായിട്ടാണ് മീര മിനിസ്‌ക്രീനിലേക്ക് എത്തിയത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. സുമിത്ര ഒരു വീട്ടമ്മയാണ്. വലിയ വിദ്യാഭ്യാസമോ, പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവള്‍ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. എന്നിട്ടും, ആരും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സീരിയലിന്റെ ഇതിവൃത്തം. റേറ്റിങ്ങിലും മുന്നിലാണ് സീരിയല്‍. സീരിയിലില്‍ മൂന്നു മക്കളുടെ അമ്മയായിട്ടാണ് മീര എത്തുന്നത്. സീരിയലില്‍ ഇളയമകള്‍ ശീതളായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വ്വതി വിജയകുമാറാണ് സുമിത്രയുടെ ഇളയമകളായി അഭിനയിക്കുന്നത്. എന്നാല്‍ ശീതളായി എത്തുന്നത് സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മൃദുല മുരളിയുടെ സഹോദരിയായ പാര്‍വ്വതി ആണെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. പാര്‍വ്വതി നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ്.
തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാര്‍വ്വതിയും. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്റെ കൊച്ചുമക്കളുമാണ്. ആദാമിന്റെ വാരിയെല്ല്, നെല്ല്, യവനിക തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍!വഹിച്ചത് അപ്പുവാണ്. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട് അപ്പു.
ഭാര്യ സീരിയലിലെ രോഹിണി ആയി എത്തിയാണ് മൃദുല ശ്രദ്ധനേടിയത്. ഭര്‍ത്താവിനെ കാണാതായിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന കണ്ണീര്‍ കഥാപാത്രമായിരുന്നു സീരിയലിലെ രോഹിണി. കൃഷ്ണ തുളസി, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ടെങ്കിലും സിനിമയില്‍ നായിക ആയി പതിനഞ്ചാം വയസില്‍ എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല എന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യം.ജെനിഫര്‍ കറുപ്പയ്യ' എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മൃദുല സിനിമയില്‍ ചുവടുവച്ചത്. അപ്പോള്‍ വെറും പതിനഞ്ച് വയസായിരുന്നു താരത്തിന്. പിന്നീട് 'കടന്‍ അന്‍പൈ മുറിക്കും' എന്ന മറ്റൊരു തമിഴ് സിനിമയിലും നായികയായി. തുടര്‍ന്നാണ് മലയാളത്തില്‍ 'സെലിബ്രേഷന്‍' എന്ന സിനിമയില്‍ നായിക ആകാനുള്ള ഓഫറെത്തിയത്. പിന്നീടാണ് ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലിലും താരം നായിക ആയത്. തുടര്‍ന്ന് കൃഷ്ണ തുളസിയിലെ കൃഷ്ണ ആയി.