"വിവാഹിതരെ ഇതിലെ" എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് പാർവതിജയറാം.അമൃതംഗമയ,തൂവാനത്തുമ്പികൾ,വൈശാലി,വിറ്റ്‌നസ്,കിരീടം,അർത്ഥം,സ്വാഗതം,ഒരുക്കം,ശുഭയാത്ര,സൂര്യഗായത്രി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട് താരം. ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിൻവാങ്ങിയ താരം ഹരിഹരന്‍ ഭരതന്‍ പത്മരാജന്‍ തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ താരം ആ പഴയ കാല ഓർമ്മകൾ ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കുകയാണ് ഇപ്പോൾ.
പാര്‍വതിയുടെ വാക്കുകള്‍
'പപ്പേട്ടന്റെ രണ്ടു സിനിമയിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഭരതന്‍ അങ്കിളിന്റെ അടുത്തുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് പപ്പേട്ടന്റെ അടുത്തില്ലായിരുന്നു. ഒരു വലിയ സംവിധായകന്‍ എന്ന നിലയില്‍ അതിന്റെ ബഹുമാനം ഉണ്ടായിരുന്നു. എല്ലാം നമുക്ക് നന്നായി വിശദീകരിച്ചു തരുന്ന സംവിധായകനായിരുന്നു പപ്പേട്ടന്‍. പിന്നെ ജയറാം ഗുരു എന്ന നിലയില്‍ പപ്പേട്ടനെ മറ്റെവിടെയോ കൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തോട് ഒരു ഭയഭക്തി ബഹുമാനം എന്നതിനപ്പുറം കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല.
ഭരതന്‍ അങ്കിളിനോട് എനിക്ക് അതല്ലായിരുന്നു. ഒരു മകളെ പോലെ അടുപ്പമുണ്ടായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സുന്ദരിയായി തോന്നിയിട്ടുള്ള സിനിമ വൈശാലി ആണെന്ന് ലളിതാമ്മ എപ്പോഴും പറയും. എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ ഒന്നാണ് 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം'. അത് പോലെ ഹരിഹരന്‍ സാറിന്റെ അമൃതം ഗമയ എനിക്ക് നല്ല കഥാപാത്രത്തെ സമ്മാനിച്ച ഒരു സിനിമയായിരുന്നു'.