മലയാള സിനിമയിലെ അറിയപ്പെടുന്ന താരമാണ് കെപിഎസി ലളിത. പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സിനിമയില്‍ അഭിനയം തുടങ്ങിയ നടി ഈ 72ാം വയസിലും അഭിനയം തുടരുകയാണ്. സംവിധായകന്‍ ഭരതന്റെ ഭാര്യ കൂടിയാണ് ലളിത. ഇപ്പോള്‍ ലളിതയുടെ ചില തുറന്നുപറച്ചിലുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
നാടകത്തില്‍ അഭിനയം തുടങ്ങിയ ലളിത പിന്നീട് സിനിമയിലേക്ക് എത്തി ചേരുകയായിരുന്നു, 1978 ല്‍ ആയിരുന്നു സംവിധായകന്‍ ഭരതനെ നടി വിവാഹം ചെയ്യുന്നത്. കെപിസി ലളിതയെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ഭരതന്‍ നടി ശ്രീവിദ്യമായി പ്രണയത്തില്‍ ആയിരുന്നു. വിവാഹശേഷവും അത് തുടര്‍ന്നിരുന്നു. ഇക്കാര്യങ്ങളാണ് കെപിഎസ്സി ലളിത വെളിപ്പെടുത്തിയത്. ജെബി ജംഗ്ഷനിലെത്തിയപ്പോള്‍ നടി പങ്കുവച്ച കാര്യങ്ങള്‍ ഇപ്പോഴാണ് വൈറലായി മാറുന്നത്.
ഭരതനും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന അസാധാരണമായ പ്രണയമാണ് ലളിത വെളിപ്പെടുത്തിയത്. ഭരതേട്ടനും ശ്രീവിദ്യയും തമ്മില്‍ മുടിഞ്ഞ പ്രണയം ആയിരുന്നു. ഞാനായിരുന്നു അവരുടെ ഹംസം. ചെന്നൈയില്‍ താമസിക്കുന്ന സമയത്ത് ശ്രീവിദ്യയെ ഫോണ്‍ ചെയ്യുവാന്‍ വേണ്ടി ഭരതേട്ടന്‍ എന്റെ വീട്ടില്‍ വരുമായിരുന്നു, അവരുടെ പ്രണയത്തെ പറ്റി എനിക്കറിയാവുന്നത് പോലെ മറ്റാര്‍ക്കും അറിയില്ല എന്നും താരം പറയുന്നു. എന്നാല്‍ ആ പ്രണയം തകര്‍ന്നു. ശ്രീവിദ്യയുമായിട്ടുള്ള പ്രണയ തകര്‍ച്ചക്ക് ശേഷം രതി നിര്‍വേദത്തിന്റെ സെറ്റില്‍ വെച്ചാണ് ലളിതയെ ഭരതന്‍ പ്രപോസ് ചെയ്യുന്നത്.
വഴിയില്‍ വച്ച് ഉപേക്ഷിക്കാനാണെങ്കില്‍ ഞാനില്ല എന്ന് പറഞ്ഞപ്പോള്‍ ഉപേക്ഷിക്കില്ലെന്ന് ഭരതന്‍ ഉറപ്പും നല്‍കി. ഇനി ആരെയും പ്രണയിക്കില്ലെന്നും ഭരതന്‍ പറഞ്ഞു. പിന്നീട് ഇരുവരും കൂട്ടുകാരുടെ സാനിധ്യത്തില്‍ വിവാഹിതരായി. എന്നാല്‍ ശ്രീവിദ്യയുമായുളള പ്രണയം അവസാനിപ്പിക്കാന്‍ ഭരതന്‍ തയ്യാറായിരുന്നില്ല.
കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തു. ഇതറിഞ്ഞതോടെ പൊട്ടിക്കരയുകയായിരുന്നു ലളിത. ശ്രീവിദ്യക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടായിരുന്നു. വേണമെങ്കില്‍ സിദ്ധാര്‍ഥിനെ വളര്‍ത്തിക്കൊളാമെന്നും ശ്രീവിദ്യ പറഞ്ഞെങ്കിലും ലളിത സമ്മതിച്ചില്ല. ഭരതന്‍ ശ്രീവിദ്യയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ഉറപ്പായതോടെ മറ്റാളുകള്‍ പറഞ്ഞറിയരുതെന്ന് താന്‍ വ്യവസ്ഥ വച്ചിരുന്നതായി ലളിത പറയുന്നു. പിന്നീട് എല്ലാം നിര്‍ത്തിയെന്ന് ഭരതന്‍ പറഞ്ഞതായും കെ.പി.എ.സി.ലളിത കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രീവിദ്യ ഭരതന്‍ പ്രണയത്തെപറ്റി ജോണ്‍പോളും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹത്തിലെത്തില്ലെന്നറിഞ്ഞിട്ടും അന്യോന്യം പ്രണയിച്ചവരായിരുന്നു ഇരുവരും. ദാമ്പത്യമല്ല ഈ ബന്ധത്തിന്റെ ഭാവി എന്ന് ഇരുവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. ഭരതന്റെ ശക്തി ലളിതയാണെന്ന കാര്യത്തെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു. ഇതേക്കുറിച്ചൊക്കെ കൃത്യമായി ബോധ്യമുള്ളതിനാലാണ് ലളിതയും ശ്രീവിദ്യയും നല്ല സുഹൃത്തുക്കളായി മാറിയതെന്നും ജോണ്‍ പോള്‍ പറയുന്നു.