കൊറോണ എന്ന മഹാമാരി നമ്മുടെ ജീവിതത്തിലേക്ക് കടന്നുപിടിച്ചതിന്റെ ഞെട്ടലിലാണ് നാമെല്ലാവരും. അപ്രതീക്ഷിതമായി കടന്നുവന്ന ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത മൊത്തം. സുരക്ഷിതത്വത്തിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും അവബോധം ജങ്ങളിലേക്കെത്തിക്കുക എന്നതാണ് "ഡ്രീം കോവിഡ് 19" എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ദേശം. പരീക്ഷണാടിസ്‌ഥാനത്തിൽ ഷൂട്ട് ചെയ്ത ചിത്രം പൂർണ്ണമായും കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
"ഡ്രീം കോവിഡ് 19" എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധനം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാധാകൃഷ്‌ണ കുറുപ്പാണ്. എഴുതിയിരിക്കുന്നത് വിജീഷ് വി. കെ ആണ്. എയ്റ്റീസ് മീഡിയ ഹൗസ് ബാനറിൽ നിർമിച്ചിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് ശബരി ചന്ദ്രൻ, അജി ബോസ്കോ, വിഷ്‌ണു വി എസ് , സുബാഷ് ആർ കുറുപ്പ് എന്നിവരാണ്.