Latest News

ഒരു ശതകോടി വ്യവസായിയുടെ വീട്ടിലെ തികച്ചും സ്വകാര്യമായ ചടങ്ങുകള്‍; അന്നം നല്‍കുന്ന കര്‍ഷകരുടെ അതിജീവനത്തിനായുളള സമരം; സംവിധായകന്‍ എംഎ നിഷാദിന്റെ കുറിപ്പ് വൈറല്‍

Malayalilife
 ഒരു ശതകോടി വ്യവസായിയുടെ വീട്ടിലെ തികച്ചും സ്വകാര്യമായ ചടങ്ങുകള്‍; അന്നം നല്‍കുന്ന കര്‍ഷകരുടെ അതിജീവനത്തിനായുളള സമരം; സംവിധായകന്‍ എംഎ നിഷാദിന്റെ കുറിപ്പ് വൈറല്‍

സംവിധായകന്‍ എം.എ നിഷാദിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നത്. കര്‍ഷകന്റെയും അംബാനിയുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.  കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. 

എം.എ നിഷാദിന്റെ കുറിപ്പ്:

രണ്ട് ചിത്രങ്ങള്‍... ജനസംഘ്യാടിസ്ഥാനത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരാണ് നമ്മള്‍ ഭാരതീയര്‍. അതായത് മാനവശേഷിയിലെ രണ്ടാമത്തെ രാഷ്ട്രം... ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണി കിടന്നുറങ്ങുന്ന പാവപ്പെട്ടവരുളളതും നമ്മുടെ ഭാരതത്തിലാണ്...രാജ്യ തലസ്ഥാനമായ ഡല്‍ഹി എന്ന ഇന്ദ്രപ്രസ്ഥം ഒരു വലിയ പ്രക്ഷാഭത്തിന് സാക്ഷ്യം വഹിച്ചിട്ട് നാളുകള്‍ ഏറെയായി..
അന്നം നല്‍കുന്ന കര്‍ഷകരുടെ അതിജീവനത്തിനായുളള സമരം...അവര്‍ അചഞ്ചലരാണ്...അവര്‍ പോരാളികളാണ്... അവര്‍ ധീര ദേശാഭിമാനികളാണ്...രാജ്യ സ്നേഹത്തിന്റെ അളവുകോലുമായി നടക്കുന്ന സംഘി ഭരണകൂടത്തിന് മനുഷ്യരെ ഭയമാണ്...ചങ്കൂറ്റമുളള ആ മനുഷ്യരുടെ മുന്നില്‍ മുട്ട് വിറക്കുന്നവരാണ്... അവര്‍ ഫാസിസ്റ്റുകള്‍...

അവരങ്ങനെയാണ് ഭയവും, അസഹിഷ്ണതയും, അവരെ മദിച്ച് കൊണ്ടേയിരിക്കും... അവരുടെ തിട്ടൂരങ്ങളില്‍ ഭയക്കാതെ, നിശ്ചയദാര്‍ഡ്യത്തോടെ, സമരം ചെയ്യുന്ന ഒരു കര്‍ഷകന്റേതാണ്..ഒന്നാമത്തെ ചിത്രം....സര്‍ദാറാണ്...ഗുരു നാനാക്കിന്റെ ശിഷ്യരാണ്... സിരകളില്‍ പോരാട്ട വീര്യമുളളവരാണ്.. അവര്‍ തോറ്റ് കൊടുക്കില്ല...

ഇനി രണ്ടാമത്തെ ചിത്രം...ഒരു കോര്‍പ്പറേറ്റ് ഭീമന് കൊച്ചു മകന്‍ ഉണ്ടായതിന്റെ വാര്‍ത്ത... ആഘോഷമാണത്രെ... നമ്മുടെ വിശപ്പകറ്റാന്‍ കഷ്ടപ്പെടുന്ന സഹോദരന്മാരായ കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ഇന്നിന്റെ ഇന്‍ഡ്യയില്‍.. പോഷകാഹാരം പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ, ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ ദിനം പ്രതി മരിച്ച് വീഴുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍...

ഒരു ശതകോടി വ്യവസായിയുടെ വീട്ടിലെ തികച്ചും സ്വകാര്യമായ ചടങ്ങുകള്‍.. ആര് ആഘോഷിക്കണം.. പറയൂ... ഇത്തരം വാര്‍ത്തകള്‍ കണ്ണീരില്‍ കഴിയുന്ന ഒരു ജനതയുടെ മുന്നില്‍ അവതരിപ്പിക്കുമ്‌ബോള്‍...ഈ രാജ്യത്തെ ലക്ഷകണക്കിന് ദരിദ്ര നാരായണന്മാരേയും എന്നും ചൂഷണത്തിന് വിധേയരായ അടിസ്ഥാന വര്‍ഗ്ഗത്തേയും സാധാരണക്കാരേയും...

ഒരേ പോലെ ആക്ഷേപിക്കുന്നതിന് തുല്ല്യമാണ്... ഈ രാജ്യത്തിന്റെ സമ്ബദ്ഘടനേയെ ഒരു ഭരണവര്‍ഗ്ഗം മുച്ചൂട്ടും നശിപ്പിച്ചത്...ഈ വ്യവസായ ഭീമന് വേണ്ടിയാണ്...അംബാനിയുടെ അന്തപ്പുര കാഴ്ച്ചകള്‍. ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല സാര്‍... ഞങ്ങള്‍ക്കറിയേണ്ടത് ഈ നാട്ടിലെ കര്‍ഷകരെ കുറിച്ചാണ്. അതാണ് സാര്‍ വാര്‍ത്ത...അതാവണം സാര്‍ വാര്‍ത്ത...ലാല്‍ സലാം


 

DIRECTOR MA NISHAD WRITEUP SUPPORTING FARMERS PROTEST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക