Latest News

പരിചയപ്പെട്ടത് ടെലിവിഷന്‍ ഷോയിലൂടെ; വീട്ടുകാര്‍ വഴി വിവാഹ ആലോചന; ഇപ്പോള്‍ നിക്കാഹ് ആയി ചടങ്ങ്; മാസങ്ങള്‍ക്ക് ശേഷം മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും; നടി ഡയാന ഹമീദിനെ താലി ചാര്‍ത്തി ടെലിവിഷന്‍ താരവും അവതാരകനുമായ അമന്‍ തടത്തില്‍

Malayalilife
പരിചയപ്പെട്ടത് ടെലിവിഷന്‍ ഷോയിലൂടെ; വീട്ടുകാര്‍ വഴി വിവാഹ ആലോചന; ഇപ്പോള്‍ നിക്കാഹ് ആയി ചടങ്ങ്; മാസങ്ങള്‍ക്ക് ശേഷം മറ്റൊരു ചടങ്ങ് കൂടി ഉണ്ടാകും; നടി ഡയാന ഹമീദിനെ താലി ചാര്‍ത്തി ടെലിവിഷന്‍ താരവും അവതാരകനുമായ അമന്‍ തടത്തില്‍

ടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി. നടന്‍ അമീന്‍ മടത്തിലാണ് വരന്‍. ഇരുവരുടേതും അറേഞ്ച്ഡ് മാരിയേജ് ആണ്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതമായ മുഖമാണ് ഡയാന ഹമീദ്.തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി ആതിര മാധവാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും ഡായന നിക്കാഹിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ശേഷം അഭിനയം തുടരുമെന്നും ഡയാന പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് ശേഷം റിസപ്ഷന്‍ ഉണ്ടാകുമെന്നും ദമ്പതികള്‍ പറഞ്ഞു. 

ടെലിവിഷന്‍ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളുമാകുന്നതും. പിന്നീട് വട്ടുകാര്‍ വഴിയാണ് വിവാഹാലോചന നടത്തുന്നതെന്നും ഡയാന പറയുന്നു.

വളരെ പെട്ടെന്ന് നടന്നൊരു കല്യാണമാണ്. അറേഞ്ച്ഡ് മാര്യേജാണ്. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഉദ്ദേശിച്ച് നടത്തിയൊരു ചടങ്ങായിരുന്നു. അമീന്‍ ആര്‍ട്ടിസ്റ്റാണ്. നടനും അവതാരകനുമാണ്. സൂര്യ ടിവിയില്‍ സീരിയലുകള്‍ ചെയ്തിരുന്നു. സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്നു. സൂര്യ കോമഡിയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. എഞ്ചീനിയറാണ്. മലപ്പുറം എടപ്പാള്‍ ആണ് അമീന്റെ സ്ഥലം'' എന്നും ഡയാന പറയുന്നു.

ഒരേ ഷോയില്‍ വന്നവര്‍ ആയതിനാല്‍ സ്വഭാവികമായും എല്ലാവരും ഊഹിക്കുക ലവ് മാര്യേജ് ആണെന്നാകും. അതിനാലാണ് ആദ്യമേ അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞതെന്നും താരങ്ങള്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരുടേയും സുഹൃത്തായ ആതിരയാണ് രണ്ട് കുടുംബത്തിലും സംസാരിക്കുന്നത്. പിന്നെയാണ് ഞങ്ങള്‍ സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നതെന്ന് അമീന്‍ പറയുന്നുണ്ട്. നിക്കാഹായിട്ടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇനി അമീനിന്റെ നാട്ടില്‍ വച്ച് ഒരു ഫങ്ഷനുണ്ടാകും. അതിന് കുറച്ച് മാസങ്ങളുടെ താമസമുണ്ടാകും. സെപ്തംബര്‍-ഒക്ടോബര്‍ സമയത്തായിരിക്കും. സഹോദരനും കുടുംബവും വിദേശത്താണ്. അവര്‍ വരേണ്ടതുമുണ്ടെന്നും താരങ്ങള്‍ പറയുന്നു. അതേസമയം വിവാഹ ശേഷവും അഭിനയത്തില്‍ ആക്ടീവായി തന്നെ തുടരുമെന്നാണ് ഡയാന പറയുന്നത്. സിനിമകള്‍ റിലീസാകാനുണ്ട്. അമൃത ടിവിയില്‍ കോമഡി മാസ്റ്റേഴ്സ് എന്ന ഷോ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

നിരവധി കാലമായി സിനിമ രംഗത്ത് സജീവമാണെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെയാണ് ഡയാന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഡയാന അഭിനയിച്ചിട്ടുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം

 

Read more topics: # ഡയാന ഹമീദ്
dayana hameed wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES