ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള പുതിയ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെ ഉള്‍പ്പെടുത്തിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. അടുത്തമാസം ഹോളണ്ടില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യയെ നയിക്കും.
ജൂണ്‍ 23 മുതല്‍ ജൂലൈ ഒന്ന് വരെയാണ് ഹോളണ്ടില്‍ നിന്നുമാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. അപ്രത്യക്ഷിതമായിട്ടാണ് സര്‍ദാര്‍ സിംഗ് ടീമിലെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വകാഡില്‍ നിന്നടക്കം അദ്ദേഹം അപ്രത്യക്ഷിതനായിരുന്നു. അവസാന ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ബംഗ്ലൂരിവില്‍ നടക്കുന്ന ടീമിന്റെ പരിശീന ക്യാംപിലേക്ക് അദ്ദേഹം ഉടന്‍ എത്തിയേക്കും.
പരിചയസമ്പന്നരായ മിഡ്ഫീല്‍ഡര്‍ രമണ്‍ദീപ് സിങ്, ഫോര്‍വേഡ് രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ബിരേന്ദ്ര ലഖ്‌റ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രുപീന്ദര്‍പാല്‍ സിങ് തഴയപ്പെട്ടു. ശ്രീജേഷിനെ കൂടാതെ ഗോള്‍കീപ്പര്‍ സബ്ബായി സൂരജ് കര്‍കേറയ്ക്കു പകരം കൃഷ്ണന്‍ പാഥക്കും ടീമിലിടം പിടിച്ചു.
ടീം:
ഗോള്‍കീപ്പേര്‍സ്: പിആര്‍ ശ്രീജേഷ് (ക്യാപ്റ്റന്‍), കൃഷ്ണന്‍ ബഹദൂര്‍ പാഥക്ക്. ഡിഫര്‍ന്‍ഡേര്‍സ്: ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ജര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലഖ്‌റ, അമിത് റോഹിഡാസ്. മിഡ്ഫീല്‍ഡേര്‍സ്: മന്‍പ്രീത് സിങ്, കന്‍ഗുജം സിങ് (വൈസ് ക്യാപ്റ്റന്‍), സര്‍ദാര്‍ സിങ്, വിവേക് സാഗര്‍ പ്രസാദ്. ഫോര്‍വേഡ്‌സ്: വിഎസ് സുനില്‍, രമണ്‍ദീപ് സിങ്, മന്‍ദീപ് സിങ്, സുമിത് കുമാര്‍, ആകാശ്ദീപ് സിങ്, ദില്‍പ്രീത് സിങ്.