ബാച്ചിലര്‍ പാര്‍ട്ടിക്കായി തടാകത്തിന് തീരത്ത് ആയിരം പേരെ ഉള്‍ക്കൊളളുന്ന ടെന്റ്; കുടിക്കാന്‍ വിലകൂടിയ മദ്യവും ലോകോത്തര നിലവാരത്തിലുളള ഭക്ഷണവും; ഇഷ അംബാനിക്കു പിറകേ വാര്‍ത്തകളില്‍ നിറഞ്ഞ് ആകാശ് അംബാനിയുടെ വിവാഹം

Malayalilife
 ബാച്ചിലര്‍ പാര്‍ട്ടിക്കായി തടാകത്തിന് തീരത്ത് ആയിരം പേരെ ഉള്‍ക്കൊളളുന്ന ടെന്റ്; കുടിക്കാന്‍ വിലകൂടിയ മദ്യവും ലോകോത്തര നിലവാരത്തിലുളള ഭക്ഷണവും; ഇഷ അംബാനിക്കു പിറകേ വാര്‍ത്തകളില്‍ നിറഞ്ഞ് ആകാശ് അംബാനിയുടെ വിവാഹം

പ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹമാണ്. മാര്‍ച്ച് 9 നടക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അതേസമയം ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം ആകാശിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ലര്‍ പാര്‍ട്ടിയുടെ വിശേഷങ്ങളാണ്. ആഡംബരങ്ങളുടെ അവസാനവാക്കായിട്ടാണ് ആകാശിന്റെ ബാച്ലര്‍ പാര്‍ട്ടിയെ ലോകമാധ്യമങ്ങള്‍ വാഴ്ത്തുന്നത്.

അടുത്തിടെ നടന്ന അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം താര സാന്നിധ്യം കൊണ്ടും ആഡംബരം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ മകളുടെ വിവാഹമാകുമ്പോള്‍ അതിന് അല്‍പ്പം ആഡംബരം ഒക്കെ ആകാം. എന്നാല്‍ മകള്‍ ഇഷ അമ്പാനിയുടെ വിവാഹത്തിനായിരുന്നു അത്യാഡംബരം എങ്കില്‍ ഇപ്പോള്‍ മകന്‍ ആകാശ് അമ്പാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ച്ലര്‍ പാര്‍ട്ടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്ലര്‍ പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്സില്‍ ആണ് നടക്കുന്നത്. 

20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയരുന്ന ടെന്റിന്റെ നിര്‍മ്മാണം സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം പുരേഗമിക്കുകയാണ്. ലണ്ടനിനെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ബാച്ച്ലര്‍ പാര്‍ട്ടിക്കായി ഈ സ്ഥലം നിശ്ചയിച്ച് ഒരുക്കങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇവിടെ തടാകത്തിന് തീരത്തായി ഉയരുന്നത് ആയിരത്തിനടുത്ത് ആളുകളെ ഉള്‍ക്കൊള്ളു്നന അത്യാഡംബര ടെന്റാണ്. വധു വരന്‍മാരുടെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി ഒരുക്കുന്ന സ്ഥലമാകട്ടെ ലോകത്തിലെ തന്നെ ലക്ഷൂറിയസ് പിക്നിക് സ്പോട്ടുകളില്‍ ഒന്നിലുമാണ്. അതിഥികള്‍ക്ക് കുടിക്കുവാനായി വിലയേറിയ മദ്യങ്ങളും കഴിക്കുവാന്‍ ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണവുമാണ് ഒരുക്കിയിരിക്കുന്നത്. ആകാശിന്റെ സുഹൃത്തുകള്‍ക്ക് പുറമേ ബി ടൗണിലെ നടീ നടന്‍മാരെല്ലാം സല്‍ക്കാരം സ്വീകരിക്കാനായി എത്തും.

അടുത്ത മാസം ഒന്‍പതിന് മുംബൈ നഗരത്തിലാണ് വിവാഹം. സെന്റ് മോറിറ്റ്സില്‍ നടക്കുന്ന ബാച്ച്ലര്‍ പാര്‍ട്ടിയില്‍ പ്രതിശ്രുത വധൂവരന്‍മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. പാര്‍ട്ടി നടക്കുന്ന ദിവസങ്ങളില്‍ സെന്റ് മോറിറ്റ്സിലെ പ്രധാന ഹോട്ടലുകളെല്ലാം അംബാനി ഗ്രൂപ്പ് ബുക്ക് ചെയ്ത് കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരമുണ്ട് സെന്റ് മോറിറ്റ്സിലെത്താന്‍. രണ്ട് ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലായിട്ടാണ് അതിഥികളെ സ്വിറ്റസര്‍ലന്‍ഡിലെത്തിക്കുക. അവിടെനിന്നും ടാക്സി ഫ്ളൈറ്റുകളിലും, ലിമോസിനുകളിലും അതിഥികളെ സല്‍ക്കാരസ്ഥലത്ത് എത്തിക്കും.

അടുത്തിടെ ഇറ്റലിയില്‍ നടന്ന രണ്‍വീര്‍ സിങ്ദീപിക പദുകോണ്‍,വിരാട് കോഹ്ലിഅനുഷ്‌ക ശര്‍മ്മ വിവാഹങ്ങളെ കടത്തി വെട്ടുകയാണ് ശതകോടീശ്വരന്റെ മകന്റെ ബാച്ച്ലര്‍ പാര്‍ട്ടി. വമ്പന്‍ ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ കോടികള്‍ തന്നെ സ്വിസ് ടൂറിസത്തിന് ലഭിക്കുമെങ്കിലും മനോഹരമായ തടാകക്കാഴ്ച മറച്ചുകൊണ്ട് ഉയരുന്ന ടെന്റിനെ കുറിച്ച് നാട്ടുകാര്‍ക്കും അന്താരാഷ്ട്ര ടൂറിസ്റ്റുകള്‍ക്കും പരാതിയുണ്ട് .

Bachelor party of Akash Ambani marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES