പിരിഞ്ഞ് നിൽക്കുന്ന മാതാപിതാക്കളെ ഒന്നിപ്പിക്കാൻ പാടുപെടുന്ന കുട്ടികളെയും അവരെ സഹായിക്കാൻ എത്തുന്ന ഒരു അനാഥകുട്ടിയുടെയും കഥ പറഞ്ഞ് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് 2000 ത്തിൽ പുറത്തിറങ്ങിയ അയ്യപ്പൻറെ അമ്മ നെയ്യപ്പം ചുട്ടു. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഈ ചിത്രം കുട്ടികൾക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ചിരിപ്പിക്കുകയും ചെയ്തു. രോഹൻ പെന്റെർ, പീറ്റർ മാത്യു, ആൻസി കെ തമ്പി എന്നിവരായിരുന്നു കുട്ടിത്തരങ്ങളായി ചിത്രത്തിൽ അണിനിരന്നതും. ഇന്നും പ്രേക്ഷകർക്ക് ഇവർ കുട്ടി താരങ്ങൾ തന്നെയാണ്.
ചിത്രത്തിൽ റോഹനായി വേഷം അവതരിപ്പിച്ചത് രോഹൻ പൈന്റർ ആയിരുന്നു. കുട്ടിത്തരത്തിന്റെ ഈ ചിത്രത്തിൽ പെൺവേഷത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കുട്ടികളെ ആകർഷിച്ചിരുന്ന പോപ്പി കുടയുടെ പരസ്യത്തിൽ അഭിനയിച്ച കൊണ്ട് താരം തിളങ്ങുകയും ചെയ്തു. രോഹനെ ഏറെ പ്രശസ്തിയിൽ ഈ പരസ്യമാണ് എത്തിച്ചത്. മഹാരാഷ്ട്ര ബാന്ദ്ര സ്വദേശി കൂടിയായ രോഹൻ ഇപ്പോൾ ടൊറന്റോ മോഷൻ പിക്ചർ കാമറ അസിസ്റ്റന്റ് ആകാനുള്ള പഠിത്തത്തിലാണ്.
ചിത്രത്തിൽ മോനപ്പനായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമായിരുന്നു ആലപ്പുഴ മുഹമ്മ സ്വദേശിയായ പീറ്റർ മാത്യു. പീറ്ററിന്റെ പിതാവായ മാത്യു പോൾ സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് ഇത്. സിനിമ സംബന്ധമായ ജോലികളുമായി താരം ഇപ്പോൾ ചെന്നൈയിലാണ് കഴിഞ്ഞു പോരുന്നത്.
ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ബാലതാരമായിരുന്നു ആൻസി കെ തമ്പി. മീര എന്ന പെണ്കുട്ടിയായിട്ടാണ് ചിത്രത്തിൽ ആൻസി എത്തിയതും. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമല്ലാത്ത താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. സോഷ്യൽ മീഡിയ പേജുകളിൽ ഒന്നും താരത്തിന്റെ പേരിൽ അക്കൗണ്ടുകളും ഇല്ല.