ബോളിവുഡിന്റെ മാറ്റത്തിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു താരമാണ് ആയുഷ്മാൻ ഖുറാന. നടൻ , ഗായകൻ , അവതാരകൻ . എന്നീ നിലകളിൽ എല്ലാം തന്നെ താരം പ്രശസ്തനാണ്. ചണ്ഡീഗഡിലെ ഒരു സാധാരണ കുടുംബത്തിലാണ് താരത്തിന്റെ ജനനം . അഞ്ച് തവണ മിസ്കാരെജ് ആയ താരത്തിന്റെ 'അമ്മ പൂനം ഖുറാനെ ഇത്തവണ എങ്കിലും തന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ പൂനത്തിന്റെ ആഗ്രഹം പോലെ തന്നെ ഒരു പൈതലിനെ ഒരു നോക്ക് കാണുവാൻ ഉള്ള ഭാഗിയവും ആ അമ്മയായ തേടി എത്തി. അങ്ങനെ ഖുറാന പൂനം ദമ്പതികൾ ആ കണ്മണിക്ക് നിഷാന്ത് ഖുറാന എന്ന പേരും നൽകി. താരത്തിന്റെ അച്ഛൻ ഒരു ജ്യോതിഷി കൂടിയാണ്. നിഷാന്ത് കുഞ്ഞായിരിയ്ക്കെ തന്നെ തന്റെ കുടുംബത്തിന് ഭാഗ്യം ഈ കുഞ്ഞ് നിഷാന്ത് കൊണ്ട് വരും എന്ന് പ്രവചിക്കുന്നു.
ജേർണലിസത്തിൽ ബിരുദവും ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയതിന് പിന്നാലെ താരം ആർ ജെ ആയി ജോലി നോക്കുകയും ചെയ്തിരുന്നു. ബിഗ് ചായ് - മാൻ ന മാൻ, മെയിൻ തേരാ ആയുഷ്മാൻ എന്ന ഷോയുടെ അവതാരകനായും എല്ലാം തന്നെ താരം ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ചാനലുകളിലൂടെ താരം അവതാരകനായി പേരെടുക്കുകയും ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷം കൊണ്ട് ബോളിവുഡിലെ യുവതാരനിരയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആയുഷ്‍മാന്‍ ഖുറാന (Ayushmann Khurrana). വിക്കി ഡോണര്‍, ബറെയ്‍ലി കി ബര്‍ഫി, അന്ധാധുന്‍, ബധായ് ഹൊ, ആര്‍ട്ടിക്കിള്‍ 15 തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍. കഠിനാധ്വാനത്തിലൂടെയാണ് താരം സിനിമ മേഖലയിൽ തന്നെ തന്റെതായ ഒരു സ്ഥാനം നേടി എടുത്തതും. വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതും.
താഹിറ യാണ് താരത്തിന്റെ ഭാര്യ. പ്ലസ് ടുവിന് പഠിച്ചപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്, ട്യൂഷന്‍ ക്ലാസില്‍ വെച്ച്. തഹിരയ്ക്ക് ആയുഷിനെ ഇഷ്ടമായിരുന്നു. എന്നാല്‍ രണ്ട് പേരുടെയും മാതാപിതാക്കള്‍ പരസ്പ്പരം കണ്ടുമുട്ടിയ ശേഷമാണ് ഇരുവരും പ്രണയം ആരംഭിച്ചത്. അങ്ങനെ 2008ല്‍ വിവാഹിതരായി. വിരാജ്വീര്‍, വരുഷ്‌ക എന്നിവര്‍ ജീവിതയാത്രയില്‍ ഇവര്‍ക്ക് ലഭിച്ച മുത്തുകളാണ്.
എന്റെ ചിത്രങ്ങളെല്ലാം വിജയകരമായിരുന്നെങ്കില്‍ ഇന്ന് എനിക്കൊപ്പം എന്റെ ഭാര്യയുണ്ടാവുമായിരുന്നില്ല.തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം ലഭിച്ചില്ല. അതെല്ലാം സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങളായി.പ്രശസ്തി എന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന സ്ഥിതി വന്നു. എന്നാല്‍ പിന്നീട് എന്റെ ചിത്രങ്ങള്‍ പരാജയപ്പെട്ടു. അതെന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു. അന്ന് എനിക്കൊപ്പം നില്‍ക്കാന്‍ എന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചിരുന്നെങ്കില്‍ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ട പോയെനെ. ഭാര്യയും ഞാനും തമ്മില്‍ വേര്‍പിരിഞ്ഞിട്ടുണ്ടാവുമായിരുന്നു എന്നും താരം ഒരുവേള തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയവയായിരുന്നു.
അതേസമയം നിരവധി ആരോപണങ്ങളും താരത്തിന് നേരെ ഉയർന്നിട്ടുമുണ്ട്. ലൈംഗിക ശോഷണം മുതൽ പുരികത്തിനു കട്ടി കൂടുതൽ എന്ന് വരെ താരത്തിന് നേരെ ആരോപണം ഉയർന്നിട്ടുമുണ്ട്.