Latest News

അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ ബിജെപിക്കാരുടെ പൊങ്കാല

Malayalilife
 അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ ബിജെപിക്കാരുടെ പൊങ്കാല

രു പേര് വരുത്തി വച്ച വിനയുടെ പേരില്‍ ഇപ്പോള്‍ വിമര്‍ശനവും തെറിവിളിയും നേരിടുകയാണ് പ്രേമത്തില്‍ മേരിയായി എത്തിയ നടി അനുപമ പരമേശ്വരന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് അഭ്യര്‍ത്ഥിച്ച തൃശൂര്‍ ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് ജില്ല കളക്ടര്‍ അനുപമ ഐ എ എസ് വിശദീകരണം ചോദിച്ചിരുന്നു. ഇതിഷ്ടപെടാത്ത ബിജെപി അനുകൂലികള്‍ ഇപ്പോള്‍ കളക്ടറാണെന്ന് കരുതിയാണ് നടി അനുമപയ്ക്ക് പൊങ്കാലയിടുന്നത്.

തെരെഞ്ഞടുപ്പ് പ്രചാരണത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് കളക്ടര്‍ അനുപമ സുരേഷ് ഗോപിയൊട് വിശദീകരണം ചോദിച്ചത്. ഇതേതുടര്‍ന്നാണ് അനുപമയുടെ പേജില്‍ ശക്തമായ സംഘപരിവര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. നടി അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ കളക്ടറെ വിമര്‍ശിച്ചും ശരണം വിളിച്ചും തങ്ങളുടെ പ്രതിഷേധം തീര്‍ക്കുന്നവര്‍ നിരവധിയാണ്. ഇതിനിടയിലാണ് ചിലര്‍ നടി അനുപമ പരമേശ്വരന്റെ ഫെയ്സ്ബുക്ക് പേജിലും പ്രതിഷേധവും തെറിവിളിയും അഴിച്ചുവിടുന്നത്. അനുപമ പരമേശ്വരന്‍ കളക്ടര്‍ സ്ഥാനം രാജിവയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്നു നിര്‍ബന്ധം പിടിക്കുന്നവരുമുണ്ട്. അതേസമയം അനുപമ പരമേശ്വരന്റെ ഫെയ്സ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നത് തങ്ങളല്ലെന്നും മറ്റു ചിലര്‍ ബോധപൂര്‍വം ചെയ്യുന്ന പ്രവര്‍ത്തിയാണെന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ പറയുന്നത്. എന്തായാലും അനുപമ പരമേശ്വരന്റെ പേജില്‍ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ താഴെ വരുന്ന കമന്റുകള്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും ശബരിമലയുമാണ്.

വളരെ മോശം ഭാഷയിലുള്ള ഭീഷണികളും വിമര്‍ശനങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഐഎഎസ് പദവിയിലിരിക്കില്ലെന്നു വരെയുള്ള ഭീഷണികളാണ് കമന്റുകളില്‍. എന്നാല്‍ അനുപമ പരമേശ്വരന്‍ എന്ന നടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണിതെന്നും അതറിയാതെയാണോ ചീത്തവിളിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

Read more topics: # Anupama parameshwaran,# facebook page
Anupama parameshwaran, facebook page

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES