80 കളില്‍ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത നടന്‍ വിട വാങ്ങി. പാക്കിസ്ഥാനി നടനായ അലി ഇജാസ്(77 ) ആണ് ഹൃദയാഘാതത്തെ തുടര്‍നന് മരണപ്പെട്ടത്. 1967 ലാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം കുറിച്ചത്. കുറച്ച് കാലം മുമ്പ പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്നുവെങ്കിലും പിന്നീട് രോഗത്തെ അദ്ദേഹം അതിജീവിച്ചിരുന്നു.
1980 കളിലാണ് അലി ഇജാസ് വെള്ളിത്തിരയില്‍ തിളങ്ങി നിന്നത്. ഖാലിദ് സലിം (നന്‍ഹ) എന്ന ചിത്രത്തിലെ നായകനായിരുന്നു ഇദ്ദേഹം. പിന്നീട് ടെലിവിഷന്‍ രംഗത്തേക്കും റേഡിയോ നാടകങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.84 പഞ്ചാബി ചിത്രങ്ങള്‍ , 24 ഉര്‍ദ്ദു ചിത്രങ്ങള്‍ തുടങ്ങിയവയില്‍ അദ്ദേഹം അഭിനയിച്ചു. 107 ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അലി ഇജാസ്.