Latest News

സിനിമയ്ക്കിടവേള നല്കി എംഐടി വിദ്യാര്‍ത്ഥികളോടൊപ്പം ഡ്രോണ്‍ നിര്‍മ്മാണത്തിനിറങ്ങി തല അജിത്ത്; മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടന്റെ ഓരോ വിസിറ്റിനും നല്കുന്ന ശമ്പളം 1000 രൂപ; താരത്തിന്റെ പുതിയ ഉദ്യമം കണ്ട് അമ്പരന്ന് ആരാധകരും

Malayalilife
 സിനിമയ്ക്കിടവേള നല്കി എംഐടി വിദ്യാര്‍ത്ഥികളോടൊപ്പം ഡ്രോണ്‍ നിര്‍മ്മാണത്തിനിറങ്ങി തല അജിത്ത്; മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടന്റെ ഓരോ വിസിറ്റിനും നല്കുന്ന ശമ്പളം 1000 രൂപ; താരത്തിന്റെ പുതിയ ഉദ്യമം കണ്ട് അമ്പരന്ന് ആരാധകരും

മിഴ് സിനിമാ ലോകത്ത് എന്നും വ്യത്യസ്തനാണ് തല അജിത്ത്.സിനിമയില്‍ മാത്രമല്ല കാര്‍ റെയ്സിങ് അടക്കമുള്ള സാഹസിക വിനോദങ്ങളിലും മികവ് കാട്ടിയിട്ടുള്ള നടന്റെ പുതിയ വേഷം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും. യുഎവി ചലഞ്ചിനായി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന തിരക്കിലാണ് അജിത്. ഡ്രോണ്‍ രൂപകല്‍പന ചെയ്യാനടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ് അജിത് നല്‍കുന്നത്.

സെപ്റ്റംബറില്‍ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ നടക്കുന്ന മെഡിക്കല്‍ എക്‌സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യുഎവി നിര്‍മ്മിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന തിരക്കിലായിരുന്ന കഴിഞ്ഞ മെയ് മുതല്‍ ഈ സൂപ്പര്‍ സ്റ്റാര്‍.

റിമോട്ട് കണ്‍ട്രോള്‍ വെഹിക്കുകളുകളുടെ ഡിസൈനിംഗും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിതിനെ തന്നെ എം ഐടി 'ദക്ഷ' ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അധികൃതര്‍ നിയമിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റ് , യുഎവി (അന്റമാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) സിസ്റ്റം അഡൈ്വസര്‍ എന്നീ പദവികളാണ് എംഐടി അധികൃതര്‍ നല്‍കിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാല്‍, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുകയാണ് താരം ചെയ്തത്.

'ദക്ഷ' ടീമും അജിത്തും ചേര്‍ന്നൊരുക്കിയ യുഎവി ലോഞ്ചിംഗിന് തയ്യാറായിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എംഐടിയില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ദക്ഷ ടീം അവരുടെ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

Read more topics: # Ajith Kumar,# MIT student
Ajith Kumar, MIT student

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക