ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. 1990 സെപ്തംബർ ആറിന് തിരുവനന്തപുരം ജില്ലയിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലാണ് ഐശ്വര്യയുടെ ജനനം. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ . സഹോദരങ്ങൾ ഇല്ലാതെ വളർന്ന ഐശ്വര്യ വീട്ടിൽ തനിച്ചായിരുന്നു. ഒറ്റപ്പെട്ട ബാല്യത്തിൽ അമ്മയുടെ സാരി ചുറ്റി കണ്ണാടിക്ക് മുന്നിൽ കളിക്കുമ്പോൾ തീരാത്ത ആഗ്രഹങ്ങളായിരുന്നു ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നത്. ഡോക്ടർ ആയാലോ , ടീച്ചർ ആയാലോ അങ്ങനെ. എന്നാൽ ഇതെല്ലം അകാൻ മോഹൻലാലിനെ പോലെ ഒരു അഭിനേതാവ് ആയാലോ എന്ന്. ഒരു അഭിനേതാവായാൽ ഇത് എല്ലാം തന്നെ ആകാമല്ലോ എന്നും ഐശ്വര്യ ചിന്തിച്ചിരുന്നു.
എന്നാൽ ആ ആഗ്രഹം മുറുകെ പിടിക്കാൻ ഉള്ള സാഹചര്യം ആയിരുന്നില്ല അന്ന് ഐശ്വര്യയ്ക്ക്. കർശന നിയന്ത്രണത്തിൽ വളർന്ന ഐശ്വര്യയുടെ ജീവിതത്തിലെ യാത്ര എന്ന് പറയാവുന്നത് തന്നെ സാക്ഷാൽ ഗുരുവായൂരപ്പന്റെ പരാമഭക്തയായ അമ്മക്കൊപ്പം എല്ലാം മാസവുമുള്ള ഗുരുവായൂർ അമ്പലാത്തിൽ ഉള്ള സന്ദർശനം ആയിരുന്നു.. ഒറ്റ മകൾ ആയതിനാൽ തന്നെ ചുറ്റികളികളിൽ ഒന്നും തന്നെ വീഴാതെ ഐശ്വര്യ മുന്നോട്ട് പോയിരുന്നു. . ഒരു റിബൽ സ്വഭാവക്കാരിയായ ഐശ്വര്യ വീട്ടുകാർ അറിയാതെ പരസ്യങ്ങളിൽ അഭിനയിക്കാൻ പോയതും ഇത്തരം ഒരു റിബൽ ചിന്താഗതി കാരണം തന്നെയായിരുന്നു. ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐശ്വര്യ സഫെയറിൽ യിലും പിസി തോമസിന്റെ എൻട്രൻസ് കളരിയിലുമായി ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ എത്തുകയും ചെയ്‌തു. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ് ന് അഡ്മിഷൻ കിട്ടുകയും ചെയ്തു.
ആദ്യ വർഷ റിസൾട്ടിൽ തരക്കേടില്ല മാർക്കോടെ പാസ്സാകുകയും ചെയ്‌തു. അങ്ങനെ ഇരിക്കെ ഐശ്വര്യയുടെ ഒരു സുഹൃത്ത് ഫോട്ടോഗ്രാഫി പഠിക്കാൻ ചേർന്നു.അദ്ദേഹത്തിന്റെ ഫോട്ടോ പരീക്ഷണം എല്ലാം തന്നെ ഐശ്വര്യയിൽ നിന്നുമായിരുന്നു. അങ്ങനെ ഇരിക്കെ സുഹൃത്ത് എടുത്ത ഫോട്ടോ വഴി മോഡലിങ്ങിലേക്ക് ഇറങ്ങി ഐശ്വര്യ. അങ്ങനെ ഇരിക്കെ അന്നത്തെ പ്രസിദ്ധമായ ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികളിൽ എല്ലാം തന്നെ ഐശ്വര്യയുടെ ഫോട്ടോ കവർ ചിത്രമായി തന്നെ വന്നിരുന്നു. അച്ഛനും അമ്മയും അരിയെ നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ വീട്ടിൽ പിടിക്കപ്പെടുകയും ചെയ്തു. അങ്ങനെ വീട്ടുകാരുടെ ചോദ്യങ്ങൾ ഓരോ ഞായീകരണങ്ങൾ നടത്തി അന്ന് ഐശ്വര്യ തടി തപ്പി. ശേഷമായിരുന്നു ഈ ചിത്രങ്ങൾ കണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ക്ഷണം ഐശ്വര്യയെ തേടി എത്തിയതും. അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്ത് പരസ്യത്തിലേക്ക് അഭിനയിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ തിളങ്ങുകയും ചെയ്‌തു ഐശ്വര്യ.
എന്നാൽ പരസ്യ ചിത്രങ്ങളിൽ ഐശ്വര്യയെ വീട്ടുകാർ കണ്ടതോടെ ചോദ്യങ്ങൾ വീണ്ടും ഉയർന്നിരുന്നു. എന്നാൽ അക്കൊല്ലം രണ്ടാം വർഷ പരരെക്ഷ ഫലം വന്നപ്പോൾ മാർക്ക് വളരെ കുറവായിരുന്നു. എന്നാൽ അന്ന് അമ്മയ്ക്ക് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുമെന്നും എംബിബിസ് തന്റെ പപ്രൊഫെഷൻ ആണ് എന്ന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ അതോടൊപ്പം ഐശ്വര്യ തന്റെ പാഷനും തുടർന്നു. പരീക്ഷകയിൽ നല്ല മാർക്ക് വാങ്ങുകയും ഹൗസെർജൻസിയും പൂർത്തിയാക്കി. ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ഐശ്വര്യയെ തേടി മറ്റൊരു അവസരം എത്തുന്നത്. കലൂരിലെ കഫെയിൽ സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴായിരുന്നു അൽത്താഫിന്റെ സിനിമയിലേക്കുള്ള കാസ്റ്റിങ് കോളിനെ കുറിച്ച് അറിയുന്നത്. തന്റെ സുഹൃത്തിന്റെ സുഹൃത്താണ് അല്‍ത്താഫ്. കൂട്ടുകാർക്ക് എല്ലാം ഭയങ്കര അഭിപ്രായമായിരുന്നു പുള്ളിയെക്കുറിച്ച്.
പ്രേമത്തില്‍ അല്‍ത്താഫ് അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം നല്ല കഴിവുള്ള ആളാണെന്നുമൊക്കെ പറഞ്ഞതിടെ ഐശ്വര്യയിൽ പ്രജോതനം ഉണ്ടായി. എകാസ്റ്റിങ് കോളിന്റെ കാര്യം പറഞ്ഞ് കൂട്ടുകാരിൽ നിന്ന് നമ്പര്‍ വാങ്ങി അല്‍ത്താഫിനെ വിളിച്ചു. അല്‍ത്താഫിന് എന്നെ അറിയാമായിരുന്നു. പിന്നീട് നേരിട്ടു കാണുകയും അല്‍ത്താഫ് എന്നോട് കഥ പറയുകയും ചെയ്തു. രണ്ട് ഘട്ടങ്ങളായി ഓഡീഷന്‍ ഉണ്ടായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ സെലക്ഷന്‍ കിട്ടി. തുടർന്ന് ഞണ്ടുകളുടെ നാട്ടിലേക്ക് അഭിനയിക്കാൻ ഉള്ള അവസരം ലഭിക്കുകയും ചെയ്‌തു. അന്ന് സിനിമയിൽ അവസരം കിട്ടിയതിന്റെ അൺസ്കിറ്റി താങ്ങാനാവാതെ ടാബ്ലറ്റുകൾ പോലും കഴിച്ചിരുന്നതായി ഐശ്വര്യ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അഭിനയത്തോടെ വീട്ടുകാർക്ക് ഉള്ള എതിർപ്പ് മകളെ അറിയിക്കുകയും ചെയ്തു. എന്നാൽ അതിൽ നിന്ന് ഒന്നും തന്നെ വിട്ട് കൊടുക്കാൻ തയ്യാറാകാതെ ഐശ്വര്യ വീട്ടുകാരെ പറഞ്ഞ് മനസിലാക്കിയ ഐശ്വര്യ തന്റെ പാഷൻ പിന്തുടരുകയും ചെയ്‌തു.
അങ്ങനെ ആഷിഖ് അബുവിന്റെ സിനിമ മയനദിയിലുംഓഡിഷൻ വഴി എത്തുകയും ചെയ്‌തു. ആ ഒരു ചിത്രത്തിലൂടെ തന്നെ മലയാസിനിമയിൽ തന്റെതായ സ്ഥാനം ഊറ്റുറപ്പിക്കാനും താരത്തിന് സാധിച്ചു. ഡോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയായ ഐശ്വര്യയെ തേടി വറുത്തനിലെ കഥാപാത്രവും എത്തിയിരുന്നു. അങ്ങനെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഒരു നീണ്ട യാത്ര നടത്തിയ ഐശ്വര്യ ഇന്ന് മണിരത്നം സിനിമയിൽ വരെ എത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ ഗീതു മോഹൻ ദാസുമായുള്ള വിവാദത്തിൽ യാതൊരു ഭയവും കൂടാതെ സ്റ്റെഫിയ സേവ്യേറിന് ഒപ്പം ചേർന്ന് നിലപാടുകൾ തുറന്ന് പറയുകയും ചെയ്തിരുന്നു. ഒരു പുതിയ നായികാ സങ്കല്പത്തിന്റെ പ്രതിനിധി കൂടിയായ ഐശ്വര്യ ജീവിതം തുറന്ന് പറയുന്ന യാതൊരു മേക്ക് പോലും ഉപയോഗിക്കാതെ പൊതു സമൂഹത്തിന് മുന്നിൽ എത്താൻ ഇഷ്‌ടപ്പെടുന്ന ഒരു നല്ല വ്യക്ത്വത്തിന് കൂടി ഉടമയാണ്.