കൊറോണ വ്യാപന കാലം ഒറ്റപ്പെടലിന്റെ കാലം കൂടിയാണ്. സാമൂഹിക അകലം പാലിച്ചും യാത്രകള്‍ ഒഴിവാക്കിയും എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ഇത് വരെ പരിചയമില്ലാതെ ഒരു ജീവിത ശൈലിയും ദിനചര്യയുമൊക്കെയാണ് ഇപ്പോൾ എല്ലാവരിലും ഉണ്ടായിരിക്കുന്നു എന്നും ലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
"ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ തന്നെ ഞാന്‍ തനിയെ കഴിയുന്ന ഒരാളാണ്," ഭാര്യ സുനന്ദയുടെ മരണത്തിനു ശേഷം തിരുവനന്തപുരത്തെ 'ദര്‍ശന'ത്തില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്. "ഈ ലോക്ക്ഡൗണ്‍ കാലം എന്ന് പറയുന്നത് നമുക്ക് മാത്രം അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥയല്ലല്ലോ, ലോകം മുഴുവന്‍ അനുഭവിക്കുന്ന ഒന്നാണല്ലോ. അതു കൊണ്ട് തന്നെ ഞാനിതിനെ ഒരു അസൗകര്യമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചില വിഷമങ്ങളുണ്ട്. ഉദാഹരണം പറഞ്ഞാല്‍ രവി വള്ളത്തോള്‍ കഴിഞ്ഞ ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോവാന്‍ സാധിച്ചില്ല എന്നുള്ളത് വിഷമമുണ്ടാക്കിയ കാര്യമാണ്."
"കമ്മിറ്റിയിലുള്ളവരെല്ലാം അവരവരുടെ അഭിപ്രായങ്ങള്‍ എഴുതി ഇ-മെയില്‍ വഴിയാണ് തമ്മില്‍ ആശയവിന്മയം നടത്തിയത്. അതിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് തയാറാക്കിയത് കെ എം എബ്രഹാമാണ്. നമ്മള്‍ എന്ത് റിപ്പോര്‍ട്ടു കൊടുത്താലും കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പോളിസി അനുസരിച്ചു മാത്രമേ ഇതിന്റെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്നുള്ളത് ചെയ്യാന്‍ കഴിയുകയുള്ളു. കേരളത്തിന് മാത്രമായി ഒരു പോളിസി നടപ്പാക്കാന്‍ ഈ അവസരത്തില്‍ കഴിയില്ല,"
"അന്നന്നത്തെ ജോലി ചെയ്തു ജീവിക്കുന്ന ഒരു വല്യ സമൂഹം ഇവിടെയുണ്ട്, പിന്നെ ചെറിയ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, അങ്ങനെയുള്ള ആളുകളെയാണ് ഈ അവസ്ഥ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. അവര്‍ക്കു തൊഴിലും, വരുമാനവുമൊക്കെ ഈ ലോക്ക്ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. അവരെ കാര്യമായിട്ട് പരിഗണിക്കണമെന്നുള്ളതായിരുന്നു ഒരു പ്രധാനപ്പെട്ട നിര്‍ദേശം. അതിനു ഇപ്പോള്‍ ഗവണ്മെന്റ് പ്രത്യേകം ഗ്രാന്‍ഡും, പാക്കേജുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ പട്ടിണി കിടക്കുന്നില്ലെന്നു ഉറപ്പു വരുത്താനായുള്ള നടപടികള്‍ സര്‍ക്കാര്‍ നോക്കുന്നുണ്ട്, പുറത്തു നിന്ന് വന്ന തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കരുതല്‍ കാണിക്കുന്നുണ്ട്, അതു കൊണ്ടു ഇന്ത്യയില്‍ വേറൊരിടത്തും കാണാന്‍ കഴിയാത്ത രീതിയിലുള്ള മനുഷ്യത്വപരമായ ഇടപെടല്‍ കേരള സര്‍ക്കാര്‍ ഈ സമയത്ത് നടത്തുന്നുണ്ട്,"
"ഒന്നാമതായി ഈ രോഗത്തിന്റെ പ്രശ്നം പ്രായമല്ല. അവരുടെ പ്രതിരോധ ശക്തി വേറെ പല കാരണങ്ങളാല്‍ കുറവാണെങ്കിലാണ് അവരെ കൂടുതലായി സംരക്ഷിക്കേണ്ടി വരുന്നത്. പ്രായം തീര്‍ച്ചയായും പ്രധാനമാണ്, പക്ഷേ അത് മാത്രമല്ല ഇവിടെ വിഷയം, കൊറോണ വന്നു ചെറുപ്പക്കാര്‍ മരിക്കുന്ന വാര്‍ത്തയും നമ്മള്‍ കാണുന്നുണ്ട്. പ്രായാധിക്യം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാവുന്ന കുറവാണു പ്രധാനമായും പ്രശ്നം. വൃദ്ധരെ മാത്രം ക്വാറന്റൈന്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല, എന്നാല്‍ പ്രായം ചെന്നവര്‍ ഈ രോഗത്തിന് കൂടുതല്‍ കീഴ്പ്പെടാന്‍ സാധ്യത ഉണ്ടെന്നുള്ളത് അവര്‍ക്കു കൂടുതല്‍ കരുതല്‍ കൊടുക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതില്‍ നമ്മള്‍ ധാര്‍മികതയേക്കാള്‍ അവരുടെ ജീവനാണ് വിലകല്പിക്കേണ്ടത്. അതുകൊണ്ടു അവരെ ഒറ്റപെടുത്തണമെന്നല്ല നമ്മള്‍ പറയുന്നത്, അവര്‍ക്കു കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്" എന്നും അടൂർ വ്യക്തമാകുന്നുണ്ട്.