മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയും ഗായികയുമാണ് ശ്രീലത നമ്പൂതിരി. മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. നാലരപ്പതിറ്റാണ്ടുകളായി സിനിമ മേഖലയിൽ താരം സജീവമാണ്. നിരവധി ആരാധകർ ഇന്നും താരത്തിന് ഉണ്ട്. മുന്നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും സിനിമയിലും പരമ്പരയിലും സജീവമാണ്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളാyittan tharathintae jananam . ആദ്യകാല നാമം വസന്ത എന്നായിരുന്നു. പഴയകാല നടിയായ കുമാരി തങ്കം ബാലകൃഷ്ണൻ നായരുടെ സഹോദരി koodiyan ശ്രീലത നമ്പൂതിരി. താരത്തിന് നാലു സഹോദരന്മാർ ആണ് ഉള്ളത്. പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ഹരിപ്പാട്ടുള്ള സർക്കാർ ഹൈസ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന കായികതാാരമായിരുന്നു ശ്രീലത നമ്പൂതിരി. രണ്ട് തവണ സംസ്ഥാന തല ഹൈജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെ.പി.എ.സി. യിൽ അംഗമാകുകയും നാടകങ്ങൾക്കായി പാട്ടുപാദനയും ആരംഭിച്ചു. തുടർന്ന് 9-ആം തരത്തിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിച്ചു. നാടകാഭിനയം തുടർന്നതിനാൽ പഠനം പാതിവഴിയിൽ നിന്നു പോയി. എങ്കിലും ദക്ഷിണാമുർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചു.
1979-ൽ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ. പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുർവേദ വൈദ്യനുമായിരുന്നു. അവർ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശ്രീലത സിനിമയിൽ നിന്ന് കുറച്ചു കാലം വിട്ടു നിന്നിരുന്നു. ശേഷം തൃശൂരിലെ കുന്നംകുളത്ത് ഇരുവരും ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു. ഇവർക്ക് വൈശാഖ് എന്ന മകനും ഗംഗ എന്ന മകളും ഉണ്ട്. കാലടി നമ്പൂതിരി 2005-ൽ മരിച്ച ശേഷം ശ്രീലത വീണ്ടും സിനിമ മേഖലയിലേക്ക് മടങ്ങി വരുകയും ചെയ്തു. പതാക എന്ന സിനിമയിലൂടെയായിരുന്നു tharathintae രണ്ടാമത് ഉള്ള മടങ്ങിവരവ്. തുടർന്ന് നിരവധി വേഷങ്ങളിൽ അവർ അഭിനയിക്കുകയും ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. നിലവിൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം,
ഒരു കാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു അടൂർ ഭാസി-ശ്രീതല നമ്പൂതിരിയും. ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രി മലയാളി പ്രേക്ഷകർ അംഗീകരിച്ചതുമായിരുന്നു. ഇരുവരേയും ചേർത്ത് നിരവധി ഗോസിപ്പുകൾ സിനിമയിൽ നിരവധി ചിത്രങ്ങളിൽ താരജോഡികളായി എത്തിയതു കൊണ്ട് തന്നെ ഉയർന്നിരുന്നു. നാട്ടിൽ ഔട്ട് ഡോർ ഷൂട്ടിനെത്തുമ്പോൾ തന്നെ കാണുമ്പോൾ നാട്ടുകാർ പറയുമായിരുന്നു ദേ അടൂർ ഭാസി പോകുന്നു എന്ന്. അദ്ദേഹത്തെ കാണുമ്പോൾ എന്റെ പേരിലും. പത്രക്കാർ ഗോസിപ്പിനെ കുറിച്ചു ചോദിച്ചാൽ പുളളി കളിയാക്കി കൊണ്ട് ചില അടയാളങ്ങളൊക്കെ കാണിക്കും. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ചുമ്മ ഇരിക്കട്ടെ ഒരു പ്രശസ്തിയല്ലേ ഇതൊക്കെ എന്നാകും മറുപടി എന്നും ശ്രീലത ഒരുവേള തുറന്ന് പറഞ്ഞിരുന്നു. പതിനെട്ടാം വയസ്സിൽ, നാൽപതുകാരനായ അടൂർ ഭാസിയുടെ നായികയാകേണ്ടി വന്നപ്പോൾ തനിക്കു സിനിമ വേണ്ടെന്നു പറഞ്ഞ് ചെന്നൈ നഗരം വിടാൻ ഒരുവേള ശ്രീലത നമ്പൂതിരി ഒരുങ്ങിയിരുന്നു. തുടർന്ന് ഒരു വർഷം കൊണ്ട് തന്നെ 35 സിനിമകളിൽ വരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.അനശ്വര നടൻ സത്യന്റെ മകളായി വേഷമിട്ടുകൊണ്ടായിരുന്നു ശ്രീലതയുടെ സിനിമാ അരങ്ങേറ്റം. സംഗീതവും സ്പോർട്സും ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ശ്രീലതയ്ക്ക് ഇവയിൽ രണ്ടിലും ശോഭിക്കണം എന്നായിരുന്നു ആഗ്രഹവും. താരം അഭിനയിച്ച ചില ചിത്രങ്ങളിൽ പാടാനുള്ള ഭാഗ്യവും ശ്രീലതയെ തേടി വരുകയും ചെയ്തു.
സ്വഭാവ നടി, നെഗറ്റീവ് കഥാപാത്രം എന്നിങ്ങനെ എത് കഥാപാത്രവും താരത്തിന്റെ കൈകളിൽ ഭഭ്രമാണ്. ശക്തമായ സ്ത്രീ വേഷങ്ങളാകും കൂടുതലും ശ്രീലത നമ്പൂതിരിയെ തേടി എത്തുക. അത് സ്വഭാവ നടി ആയാലും നെഗറ്റീവ് കഥപാത്രമായാലും ഒരുപോലെ തന്നെയാണ്.