സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് ദേവര കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് ടോളിവുഡിലെ മുൻ നിര നായകന്മാരുടെ ഗണത്തിലേയ്ക്ക് ഉയർന്ന താരമാണ് വിജയ് ദേവരാകൊണ്ട. അർജുൻ റെഡ്ഡിയുടെ വിജയമാണ് ടോളിവുഡിൽ വിജയുടെ പേര് ഉയർത്തിയത്. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് കടത്ത ആരാധകരാണുള്ളത്. നിലപാടുകൾ കൊണ്ടും താരം ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
1989 മെയ് 9 ന് തെലുങ്കാനയിലെ നഗർകോർണൂർ ജില്ലയിൽ ഗോവർദ്ധൻ റാവു ദേവരകൊണ്ടയുടെയും മാധവി ദേവരകൊണ്ടയുടെയും മകനായാണ് വിജയുടെ ജനനം. വിജയ്ക്ക് ഒരു ഇളയ സഹോദരനും ഉണ്ട്. ശ്രീ സത്യസായി പുട്ടപർത്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബദ്രുക കോളേജ് ഓഫ് കോമേഴ്‌സ് നിന്ന് ബികോമും താരം കരസ്ഥമാക്കിയിരുന്നു. തുടർന്ന് നാടകങ്ങളിൽ സജീവമായിരുന്ന വിജയ് 2011ൽ പുറത്തിറങ്ങിയ രവി ബാബുവിന്റെ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത് . തുടർന്ന് 2011 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ അതിഥി വേഷം അവതരിപ്പിച്ചിരുന്നു.
2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപ്പുലു എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി തന്നെ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. പിന്നാലെ 2017 ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ ഏറെ പ്രശസ്തനാക്കിയതും. അർജ്ജുൻ റെഡ്ഡി എന്ന അത്ഭുത പ്രതിഭയെ തേടി 2017 ലെ മികച്ച നടനുള്ള സീ തെലുങ്ക് ഗോൾഡൻ അവാർഡ് , 2017 ലെ മികച്ച നടനുള്ള അവാർഡ് എന്നിവ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന വിജയുടെ റിലീസിന് ഒരുങ്ങുന്ന ഡിയർ കോംറെഡ് എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അസൂയയോടെ പരസ്പരം സിനിമ നടിമാർ പോലും തമാശ പറയുന്ന ദേവരകൊണ്ടയെ മലയാളികൾ പോലും ഏറ്റെടുത്ത് കഴിഞ്ഞു. ഡേറ്റിംഗിന് വരുന്നോ എന്ന ചോദ്യവുമായി നടി സനുഷ വിജയ് ദേവര്കൊണ്ടയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. എന്നാൽ സനുഷയുടെ ചിത്രത്തിന് സഹിക്കണില്ല മോളെ എന്ന് മഹിമ നമ്പ്യാർ മറുപടി പറഞ്ഞതും വൈറലായി മാറിയിരുന്നു. യഥാർത്ഥത്തിൽ തെലിങ്ക് നടനാണ് വിജയ്. വിജയ് സായ് ദേവരകൊണ്ട എന്നതാണ് തെലുങ്കാന സ്വദേശിയായ മുപത്ത് കാരന്റെ പേര്. താരം അഭിനയിച്ച ഗീത ഗോവിന്ദം എന്ന സിനിമയിൽ ഒരു ഗാനവും വിജയ് ആലപിച്ചിട്ടുണ്ട്.
എല്ലാ യുവാക്കളെയും പോലെ വിജയ് ഇതിനോടകം തന്നെ തനിക്കും വ്യക്തിപരമായ ഇഷ്‌ടങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഷാരൂഖാനും രാധിക അത്തെയുമാണ് താരത്തിന്റെ ഇഷ്‌ടതാരങ്ങൾ എന്നും പാരീസ് ആണ് ഇഷ്‌ടസഥലം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. സംഗീതത്തെ ഏറെ ഇഷ്‌ടപ്പെടുന്ന വിജയുടെ ഹോബി എന്ന് പറയുന്നത് ഇൻസ്ട്രുമെന്റ് വായിക്കുന്നതും യാത്ര ചെയ്യലുമാണ്. അതേസമയം സിനിമയിലാണ് തന്റെ ഫോക്കസ് എന്നും സിനിമയിലാണ് തന്റെ പ്രണയം എന്നും ചെറു പുഞ്ചിരിയോടെ താരം ഒരുവേള പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സൊമാറ്റോയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു വിജയ് ദേവരകൊണ്ട. 2020 ഫെബ്രുവരി 11 ന് ദേവേരക്കൊണ്ട തന്റെ ഫാഷൻ ബ്രാൻഡായ റൗഡി വെയർ മിൻത്രയിലൂടെ പുറത്തിറക്കിയിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംഭാവന ഉൾപ്പെടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ദേവേരക്കൊണ്ട നൽകിയ സംഭാവന ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു. 2019 ഏപ്രിലിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ദെവരകോണ്ട Foundation സ്ഥാപിക്കുകയും ചെയ്തു. വാകോ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക്-ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ടൈറ്റിൽ 2020 നേടിയ കിക്ക്ബോക്‌സർ ഗണേഷ് അംബാരിയെ സഹായിക്കാൻ 2020 ന്റെ തുടക്കത്തിൽ അദ്ദേഹം ഫൗണ്ടേഷൻ വഴി, ₹24,000 സംഭാവന നൽകി കൊണ്ട് തന്നെ വീണ്ടും ശ്രദ്ധ നേടിയിരുന്നു.COVID-19 പ്രതിസന്ധിയെ നേരിടാൻ ഒരു സംരംഭം ആരംഭിച്ച അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ 17,000 മധ്യവർഗ കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങളും അടിസ്ഥാന അവശ്യവസ്തുക്കളും നൽകിയിരുന്നു.
ലോക് ഡൗണ്‍ കാലത്ത് നടന്റെ പേരിലുളള സംഘടന ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ താരത്തിനും കുടുംബത്തിനുമെതിരെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഞങ്ങള്‍ക്കു നേരെ ചെളി വാരി എറിയുന്നു, ഞങ്ങളുടെ പുതിയ റിലീസ് ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിങ്ങ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുളളത് എന്നും വിജയ് തുറന്നടിച്ചിരുന്നു. സൈബറിടത്തിൽ താരത്തിൻ്റെ സൽപ്പേര് മോശമാക്കുന്ന തരത്തിലൊരു നീക്കം ആരാധകരിൽ നിന്നും ഒരുവേള ഉയർന്നിരുന്നു. ഫേസ്ബുക്കിൽ താരത്തിൻ്റെ പേരിലാരംഭിച്ച പുതിയ അക്കൌണ്ടിലൂടെയായിരുന്നു ആരാധകൻ്റെ വിളയാട്ടം. താരത്തിൻ്റെ സ്ത്രീ ആരാധകർക്കൊപ്പം ചാറ്റിങ് നടത്തുകയും ചെറിയ പെൺകുട്ടികളോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയുമായിരുന്നു ഈ അക്കൌണ്ടിലൂടെ ആരാധകൻ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ആരാധകരുമായി സംവദിക്കാറുമുണ്ട്.