Latest News

അനൂപിന്റെ അഭിനയവും സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളും എല്ലാം ഇഷ്ടമാണ്; മലയാള സിനിമയിലെ തന്റെ മനസ്സിലെ സുന്ദര നടനെ വെളിപ്പെടുത്തി ഷീല

Malayalilife
അനൂപിന്റെ അഭിനയവും സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളും എല്ലാം ഇഷ്ടമാണ്; മലയാള സിനിമയിലെ തന്റെ മനസ്സിലെ സുന്ദര നടനെ വെളിപ്പെടുത്തി ഷീല

ണ്ടു പതിറ്റാണ്ടു കാലമായി  വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ഷീല. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. നായികയായും, സഹനടിയായും അമ്മ വേഷങ്ങൾ ചെയ്തുമെല്ലാം ഷീല ഏവരെയും വിസ്മയിപ്പിച്ചിട്ടുമുണ്ട്. നിരവധി കഥാപാത്രങ്ങളായിരുന്നു താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. ഇന്നും ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്. 

 ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ മുൻപ് ഗായിക റിമി ടോമിയ്‌ക്കൊപ്പം പങ്കെടുക്കാൻ ഷീല എത്തിയിരുന്നു. അതിന്റെ വിശേഷങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ  വൈറലാവുന്നത്. അന്ന്  റിമി താരത്തോട്  മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ നടന്മാരുടെ പേരുകൾ പറഞ്ഞിട്ട് ഇതിലേറ്റവും സുന്ദരൻ ആരാണെന്ന് ആയിരുന്നു ചോദിച്ചത്. എന്താ വേറെ ആർട്ടിസ്റ്റുകൾ ആരും ലോകത്ത് ഇല്ലേ എന്നായിരുന്നു ഷീലയുടെ ചോദ്യം. എന്നാൽ ചേച്ചിയ്ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളാൻ റിമി പറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടത് അനൂപ് മേനോൻ ആണെന്ന് ഷീല പറഞ്ഞു. അനൂപിന്റെ ഭയങ്കര ഫാനാണ് ഷീലാമ്മ . അനൂപ് മേനോന്റെ പടം കണ്ടാൽ അത് മുഴുവൻ കഴിഞ്ഞിട്ടേ അവിടെ നിന്നും എഴുന്നേൽക്കുകയുള്ളു.  അത്രയും ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന് എനിക്ക് ഇഷ്ടമാണെന്ന് ഷീല പറഞ്ഞതോടെ റിമി ചോദിച്ചു.

അനൂപിന്റെ അഭിനയവും സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളും എല്ലാം ഇഷ്ടമാണ് അതൊക്കെ ചേർന്നിട്ടുള്ളത് കൊണ്ടാവും. പിന്നെ എന്തിനാ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാൽ പറയാനാവുമോ? എന്നും ഷീല ചോദിക്കുന്നു. ഷീലാമ്മക്ക് നന്ദിയറിയിച്ച് അനൂപ് മേനോനും രം​ഗത്തെത്തി. ആ വാക്കുകൾക്ക് നന്ദിയുണ്ട് ഷീലാമ്മാ. ഈ പറഞ്ഞതിന് ഞാൻ അർഹനല്ല എന്ന് എനിക്കറിയാം. പക്ഷെ ഇൻസ്ട്രിയിലെ ഏറ്റവും സുന്ദരിയും, അതിനെക്കാൾ ഉപരി ഏറ്റവും വലിയ താരവുമായ ഷീലാമ്മയെ പോലൊരു നടിയിൽ നിന്ന് ലഭിച്ച ഈ ഒരു പ്രശംസ വലിയ അംഗീകാരമായി കാണുന്നു. വീഡിയോ കാണാൻ വൈകിപ്പോയതിന് ക്ഷമ ചോദിക്കുന്നു. നിറയെ സ്നേഹം.

Actress sheela words about favorite actor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക