Latest News

നഖക്ഷതങ്ങളിലെ ഊമ പെൺകുട്ടി; ഇന്നും അവിവിവാഹിത; ബിസിനസ്സ് വുമൺ; ഒറ്റയ്ക്കുള്ള ജീവിതം;തിരിച്ചടികൾ നേരിട്ട നടി സലീമയുടെ ജീവിതത്തിലൂടെ

Malayalilife
നഖക്ഷതങ്ങളിലെ ഊമ പെൺകുട്ടി;  ഇന്നും അവിവിവാഹിത; ബിസിനസ്സ് വുമൺ; ഒറ്റയ്ക്കുള്ള ജീവിതം;തിരിച്ചടികൾ നേരിട്ട നടി സലീമയുടെ ജീവിതത്തിലൂടെ

ലയാളി പ്രേക്ഷകർക്ക് അത്രപെട്ടെന്ന് ഒന്നും തന്നെ മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ്  നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്‍ക്കുട്ടിയെയും ആരണ്യകത്തിലെ റെബല്‍ അമ്മിണി എന്ന കഥാപാത്രത്തെയും എല്ലാം. മലയാള സിനിമ പ്രേമികൾക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടി കൂടിയാണ് സലീമ. എന്നാൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു സലീമ അഭിനയ മേഖല വിട്ട് നിന്നിരുന്നത്.

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായി 1970, നവംബർ 4 ന് ആന്ധ്രായിലായിരുന്നു സലീമയുടെ ജനനം. രണ്ടേ രണ്ട് സിനിമകൾ കൊണ്ട് മാത്രമാണ് താരം പ്രേക്ഷക മനസ്സ് കീഴടക്കിയത്. എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിൽക്കുന്നത്  ആ പതിനാലുകാരിയുടെ നിഷ്‌കളങ്ക മുഖമാണ്. ഞാൻ പിറന്ന നാട്ടിൽ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വച്ചത്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയുമായി സിനിമയിലേക്കെത്തിയ താരപുത്രിയെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. സിനിമാപരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന പെണ്കുട്ടിയായതിനാൽ തന്നെ സലീമയുടെ അഭിനയത്തിലേക്ക് ചുവട് വയ്ക്കും എന്നും എല്ലാരും കരുതിയിരുന്നു.ആരണ്യകം, വന്ദനം, മഹായാനം തുടങ്ങിയ നിരവധി മലയാള  സിനിമകളിലും അതോടൊപ്പം തന്നെ തമിഴ്. തെലുങ്ക് , കന്നഡ ഭാഷ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു.

അതേസമയം വർഷങ്ങൾ ഏറെ പിന്നിട്ട ശേഷമായിരുന്നു താരം അഭിനയ മേഖലയിലേക്ക് ഒരു മടങ്ങി വരവ് നടത്തിയതും. നവംബര്‍ 16 എന്ന തമിഴ് ചിത്രത്തിലൂടെയാണ് വീണ്ടും ഒരു മടങ്ങി വരവ് നടത്തിയത്.  മലയാളത്തില്‍ നിന്നും നിരവധി ഓഫറുകള്‍ താരത്തെ തേടി ആദ്യം വിജയ സിനിമയ്ക്ക് പിന്നാലെ എത്തിയിരുന്നു. എന്നാൽ അതെല്ലാം നിരസിക്കുകയാണ് താരം ചെയ്തത്. താരത്തിന്റെ രണ്ടാം വരവിൽ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയതും.മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഇടയിലേക്ക് വീണ്ടും മടങ്ങി വരൻ സാധിക്കുകയും ചെയ്തു. എന്നാൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി പ്രായം അമ്പത് ആയിട്ടും വിവാഹിതയായിട്ടുമില്ല. എന്നാൽ ഒരുവേള സാഹചര്യങ്ങളും കാര്യങ്ങളുമൊന്നും അനകൂലമായി വരാത്തതിനാലാണ് താരം വിവാഹം കഴിക്കാത്തത് എന്ന് തുറന്ന് പറയുകയും ചെയ്തു.

താരം ഇപ്പോൾ താമസമാക്കിയിരിക്കുന്നത് ചെന്നൈയിലാണ്. സിനിമ മേഖല വിട്ട് നിന്നിരുന്ന വേളയിൽ ബിസിനെസ്സിലേക്ക് തിരിയുകയായിരുന്നു ചെയ്തത്. എന്നാൽ താരത്തിന്  ചെന്നൈയി പോലൊരു നഗരത്തില്‍ ബിസിനസ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികള്‍  ആയിരുന്നു സലീമ നേരിടേണ്ടി വന്നത്.  താരത്തിന്റെ ജീവിതവും അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഇതിനിടയിൽ orun  ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ചുമതലക്കാരിയായി മാറുകയും ചെയ്തു. സലീമ തന്റെ ജീവിതത്തിൽ നേരിട്ട ഒരു  തിരിച്ചടിയായിരുന്നു അമ്മയുടെയും മുത്തശ്ശിയ്‌യുടെയും  മരണം. ഇവരുടെ വേര്പാടിന് പിന്നാലെ ഒറ്റക്ക് താമസിക്കുകയാണ് താരം.

 

Read more topics: # Actress saleema,# realistic life
Actress saleema realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക