Latest News

ഫഹദിന് 40 ഉം നസ്രിയയ്ക്ക് 27ഉം; 13 വയസിന്റെ പ്രായ വ്യത്യാസം കാറ്റില്‍ പറത്തി പ്രണയം; നസ്രിയയും ഫഹദും ദാമ്പത്യം ആഘോഷമാക്കുന്ന കഥ

Malayalilife
ഫഹദിന് 40 ഉം നസ്രിയയ്ക്ക് 27ഉം; 13 വയസിന്റെ പ്രായ വ്യത്യാസം കാറ്റില്‍ പറത്തി പ്രണയം;  നസ്രിയയും ഫഹദും ദാമ്പത്യം ആഘോഷമാക്കുന്ന കഥ

ലയാള സിനിമയില്‍ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്റെ 19-ാം വയസിലാണ് നസ്രിയ ഫഹദിനെ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചത്. ചെറിയ പ്രായം.. ആരാധകര്‍ നിറഞ്ഞു നില്‍ക്കുന്ന സമയം.. നിറയെ സിനിമകളും ഉയരാന്‍ അവസരങ്ങളും.. ഇതെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരുടെയും പ്രണയ വാര്‍ത്തയും തൊട്ടുപിന്നാലെ വിവാഹ നിശ്ചയവും വിവാഹവും എല്ലാം എത്തിയത്. ആദ്യം വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇരുവരും നേരിട്ടത്. അതില്‍ ഏറ്റവും പ്രധാനം ഫഹദും നസ്രിയയയും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയായിരുന്നു.

വിവാഹം കഴിക്കുമ്പോള്‍ നസ്രിയയ്ക്ക് 19ഉം ഫഹദിന് 32ഉം ആയിരുന്നു വയസ്. 25-ാം വയസില്‍ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചിരുന്ന ആളായിരുന്നു നസ്രിയ. എന്നാല്‍ ഫഹദിനെ പോലെ ഒരാളെ മിസ് ചെയ്തു കളയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ നസ്രിയ ഫഹദുമായുള്ള വിവാഹത്തിന് ഉടന്‍ തയ്യാറാവുകയായിരുന്നു. അതുവരെ കേട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം ഉള്ള മറുപടിയായാണ് ഫഹദ് നസ്രിയ ദാമ്പത്യം ജീവിതം ഇപ്പോഴും മനോഹരമായി മുന്നോട്ടു പോകുന്നത്.

ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ നസ്രിയ ബാംഗ്ലൂര്‍ ഡേയ്സിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഫഹദുമായി പ്രണയത്തിലായത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. നസ്രിയയുമായുള്ള വിവാഹശേഷം ജീവിതം ഒരുപാട് മാറിയെന്ന് ഫഹദ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഫഹദിന്റെ 40ാം പിറന്നാള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഷാനു ടേണ്‍സ് 40 എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയിരുന്നു. 13 വയസ് പ്രായവ്യത്യാസമുണ്ട് ഫഹദും നസ്രിയയും തമ്മില്‍. ഇവരുടെ വിവാഹസമയത്ത് പ്രായവ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസം പോലെ തന്നെയേ ഞങ്ങള്‍ തമ്മിലുള്ളൂയെന്നായിരുന്നു ഫഹദ് മറുപടിയേകിയത്. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായത്.

ബാംഗ്ലൂര്‍ ഡേയ്സിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു നസ്രിയ ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. എടോ തനിക്കെന്നെ കല്യാണം കഴിക്കാനാവുമോ, ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഞാന്‍ നിങ്ങളെ നന്നായി നോക്കിക്കോളാമെന്നും നസ്രിയ പറഞ്ഞിരുന്നു. ഇത്രയും സത്യസന്ധമായി ഒരു പ്രൊപ്പോസല്‍ ഇന്നുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ഫഹദ് പറഞ്ഞത്. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. സിനിമ പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ ഇവരുടെ എന്‍ഗേജ്മെന്റ് നടത്തിയിരുന്നു.

നസ്രിയ വന്നതോടെയാണ് ജീവിതം അര്‍ത്ഥപൂര്‍ണമായി മാറിയതെന്ന് ഫഹദ് പറഞ്ഞിരുന്നു. അലസനായിരുന്ന തന്നെ ആക്റ്റീവാക്കി നിര്‍ത്തുന്നയാളാണ് നസ്രിയ. പോസിറ്റീവായ മാറ്റങ്ങളാണ് വന്നത്. നസ്രിയ സിനിമയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഫഹദ് അവസരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാനും ഭാര്യയോട് പറഞ്ഞിരുന്നു. കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദിന്റെ നായികയായി എത്തിയത് നസ്രിയയായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് ഞങ്ങള്‍ക്ക് ഏറെ സ്പെഷലാണ്. നസ്രിയയുമായി ഇഷ്ടത്തിലായതും ഒന്നിച്ച് ജീവിക്കാനുമൊക്കെ തീരുമാനിച്ചത് അവിടെ വെച്ചായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സില്‍ നസ്രിയ പാടിയ പാട്ട് ഫഹദിന് ഏറെ പ്രിയപ്പെട്ടതാണ്. ആ സമയത്ത് ഫഹദ് എപ്പോഴും കേട്ടിരുന്നത് ആ പാട്ടായിരുന്നു. പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയുമെല്ലാം ഇരുവരും ഗംഭീരമായി ആഘോഷിക്കാറുണ്ട്. ഫഹദിന്റെ 40ാം പിറന്നാളും നസ്രിയ ഗംഭീരമായി ആഘോഷിച്ചിരുന്നു.

 

Actress nazriya nazim and fahad real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക