Latest News

ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു; ചിരട്ടയെടുത്ത് തെണ്ടാന്‍ മകന്‍ പറഞ്ഞു; നടി മീന ഗണേഷിന്റെ വേദനിപ്പിക്കുന്ന ജീവിതം

Malayalilife
  ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടു; ചിരട്ടയെടുത്ത് തെണ്ടാന്‍ മകന്‍ പറഞ്ഞു; നടി  മീന ഗണേഷിന്റെ വേദനിപ്പിക്കുന്ന  ജീവിതം

ലയാള സിനിമ പ്രേമികൾക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതയായ  താരമാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ മീനയെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇന്ന് താരത്തിന്റെ അവശത എന്താണ് എങ്ങനെയാണ് കഴിയുന്നത് എന്ന് പോലും സിനിമ മേഖലയിൽ ഉള്ളവർക്ക് അറിയില്ല. ജീവിതത്തില്‍ ദുരിത കഷ്ടതകള്‍ അനുഭവിക്കുകയാണ് നടി ഇപ്പോള്‍.

 മീന അഭിനയ രംഗത്ത് നിന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി വിട്ടു നില്‍ക്കുകയാണ്. താരം ഇപ്പോള്‍ എവിടെയെന്ന് തിരകയുകയാണ് സിനിമ പ്രേമികളും സോഷ്യല്‍ ലോകവും.  മീന അഭിനയ രംഗത്ത് നിന്നും കാലിന് വയ്യാതായതോടെയാണ് ഇടവേള എടുത്തത്.  ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയും അലട്ടിയിരുന്നെങ്കിലും അത് വകവയ്ക്കാതെ അഭിനയം തുടര്‍ന്നിരുന്നു. അവര്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരസഹായത്തോടെയാണ്  എത്തിയിരുന്നു. എന്നാല്‍ പിന്നീട് അസുഖത്തിന്റെ കാഠിന്യം വര്‍ധിക്കുകയായിരുന്നു.

നടിക്ക് ബിപി കുൂടി തലകറക്കം ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ്  അനുഭവപ്പെട്ട തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്.  ജീവിതത്തില്‍ തീര്‍ത്തും ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെട്ടു.  എന്നാൽ ഇപ്പോള്‍ നടക്കാന്‍ പോലും ആകാത്ത അവസ്ഥയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.  കുറച്ചുനാള്‍ പാലക്കാട് ആശുപത്രിയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞു. തനിക്കുള്ള ഏക ആശ്വാസമെന്ന് നടി താര സംഘടനയും ഫിലിം സൊസൈറ്റിയും നല്‍കുന്ന പെന്‍ഷനാണ്  പറഞ്ഞിരുന്നു.

 മീനയുടെ ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷം മുമ്പാണ് മരിക്കുന്നത്. മീന വിവാഹം ചെയ്തതും നാടകത്തില്‍ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളെ തന്നെയാണ്. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരു മകനും മകളുമാണ് മീനക്ക് ഉള്ളത്. നേരത്തെ മീന മാധ്യമങ്ങള്‍ക്ക് മുന്നില്‍  ഒരിക്കല്‍ മകന്‍ തന്നെ നോക്കുന്നില്ല എന്നാരോപിച്ച് എത്തിയിരുന്നു. ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ മകന്‍ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം. മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ചു മീന രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് ഈ പ്രശ്നം പോലീസ് മക്കളെ വിളിച്ചുവരുത്തി പരിഹരിക്കുകയായിരുന്നു.

Actress meena ganesh real life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES