അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു മലയാളചലച്ചിത്രമാണ് ബോയ് ഫ്രണ്ട്. ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷം കൈകാര്യം ചെയ്തിരിക്കുന്നു. യേശുദാസ് പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ഹരികൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിദ്യാസാഗർ നിർമ്മിച്ച് വിനയൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം. 2005-ൽ ആയിരുന്നു പ്രദർശനത്തിന് എത്തിയത്. ചിത്രത്തിലെ ഒരു കഥാപാത്രമായി എത്തിയത് നടി മധുമിതയാണ്. താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
1981 ഓഗസ്റ്റ് 20 ന് ആണ് നടിയുടെ ജനനം. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽഇതിനോടകം തന്നെ താരം അഭിനയിക്കുകയും ചെയ്തു. പുട്ടിന്റികി റാ ചെല്ലി, കുഡൈക്കുൽ മഴൈ, ആനിവീർ, അറായ് എൻ 305-ഇൽ കടവൂൾ തുടങ്ങിയ സിനിമകളിൽ താരം വേഷമിടും ചെയ്തു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ സന്ദഡെ സന്ദാടി (2002) എന്ന ചിത്രത്തിലൂടെ മധുമ തന്റെ സ്വപ്‌ന മാധുരി എന്ന പേരിൽ അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുകയും ചെയ്തു. ആർ. പാർത്തിബൻ തന്റെ കുഡൈക്കുൽ മജായ് (2004) എന്ന സിനിമയിൽ തമിഴ് ചലച്ചിത്രമേഖലയെ പരിചയപ്പെടുത്തി.
തുടർന്ന് നായികയായി തിളങ്ങിയ താരം ദാണ്ഡെ സ്വപ്‌ന മാധുരിഎന്ന പേര് മാറ്റി മധുമിത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
താരത്തിന്റെ ആദ്യ ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും മധുമിതയ്ക്ക് തമിഴ് സംവിധായകരിൽ നിന്ന് കൈനിറയെ അവസരങ്ങളായിരുന്നു വന്ന് എത്തിയിരുന്നത്. നിരവധി തമിഴ് ചിത്രങ്ങളിൽ അമുധേ (2005), ഇംഗ്ലീഷ്കരൻ (2005) സത്യരാജ്, നമിത എന്നിവരോടൊപ്പം അഭിനയിച്ചു. ഇംഗ്ലീഷ്‌കരനിലെ അഭിനയത്തെ പ്രേക്ഷകർ ഞെഞ്ഞോട് ചേർക്കുകയും ചെയ്തു. മധുമിത തന്റെ ദീർഘകാല കാമുകൻ നടൻ ശിവ ബാലാജിയെ 2009 മാർച്ച് 1 ന് തെലങ്കാനയിലെ ഹൈദരാബാദിലെ കലിംഗ ഫംഗ്ഷൻ പ്ലേസിൽ വച്ച് വിവാഹം കഴിച്ചു. ഇംഗ്ലീഷ്‌കരൻ എന്ന സിനിമയിലെ സഹനടനായിരുന്നു ശിവ ബാലാജി. ഇരുവർക്കും ഇപ്പോൾ രണ്ട് ആൺമക്കളുണ്ട്, ധൻവിൻ കങ്കുല, ഗഗൻ കങ്കുല എന്നിങ്ങനെയാണ് മകകളുടെ പേരുകൾ.
മലയാളത്തിൽ ഒരു ചിത്രത്തിൽ മാത്രമേ താരം ഇന്നും അഭിനയിച്ചിട്ടുള്ളു എങ്കിലും താരത്തിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ ഇന്നും അഭിനയ മേഖലയിൽ സജീവമായി തുടരുകയാണ് താരം. താരത്തിന്റെതായി ഇനി വരാൻ പോകുന്ന തമിഴ് ചിത്രമാണ് ബുധൻ യേശു ഗാന്ധി. ഭാരതി എന്ന കഥാപാത്രമായിട്ടാകും താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.