ബാങ്കിംഗ് ജോലി രാജി വച്ച് സിനിമയില്‍; തിളങ്ങിയത് തൃശൂര്‍ ഭാഷയിലൂടെ; വിവാദ പ്രസ്താവനകളോടെ ഫീല്‍ഡ് ഔട്ടും; പ്രണയ ബന്ധങ്ങളും പൊളിഞ്ഞു; നടി ഗായത്രി സുരേഷിന്റെ ജീവിതം ഇങ്ങനെ

Malayalilife
ബാങ്കിംഗ് ജോലി രാജി വച്ച് സിനിമയില്‍; തിളങ്ങിയത് തൃശൂര്‍ ഭാഷയിലൂടെ; വിവാദ പ്രസ്താവനകളോടെ ഫീല്‍ഡ് ഔട്ടും; പ്രണയ ബന്ധങ്ങളും പൊളിഞ്ഞു; നടി ഗായത്രി സുരേഷിന്റെ ജീവിതം ഇങ്ങനെ

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ  അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ തൃശ്ശൂർ ഭാഷയാണ് ഏവരെയും ശ്രദ്ധയാകര്ഷിക്കുന്നത്. മലയാളത്തിലെ യുവ താരങ്ങളുടെ എല്ലാം നായികയാകാൻ താരത്തിന് ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഗായത്രി സുരേഷ്. നായികയായും സഹനടിയായും തിളങ്ങിക്കൊണ്ടാണ് നടി മുന്നേറുന്നത്.

സുരേഷ് കുമാറിന്റെയും രേഖ നായരുടെയും മകളായി  24 August 1992  ന് തൃശൂർ ജില്ലയിലാണ്  ഗായത്രിയുടെ ജനനം. കല്യാണി സുരേഷ് എന്നൊരു സഹോദരി കൂടി താരത്തിന് ഉണ്ട്.  തൃശൂർ വിമല കോളേജിൽ നിന്ന് താരം ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പഠിത്തം പൂർത്തിയാക്കിയ ഉടൻ തന്നെ താരത്തിന് ബാങ്കിൽ ഉദ്യോഗവും ലഭിച്ചിരുന്നു. വീടും വീട്ടുകാരെയും ഏറെ മിസ് ചെയ്യുന്ന ഗായത്രിക്ക് ഹോസ്റ്റൽ ജീവിതം ഒക്കെ വലിയ ബുദ്ധിമുട്ടുകൾ നല്കുന്നവയായിരുന്നു. അതുകൊണ്ട് തന്നെ മുവാറ്റുപുഴയിൽ നിന്നും എന്നും തൃശ്ശൂരിലേക്ക് ഒരു ഓട്ടപാച്ചിൽ കൂടിയായിരുന്നു താരത്തിന്. മോഡലിംഗ് രംഗത്ത് ഏറെ സജീവയായ താരം 2014 ല്‍ ഫെമിന മിസ് കേരളയായി  തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടർന്നായിരുന്നു താരം കുഞ്ചാക്കോ ബോബൻ  നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതും. തുടർന്ന്  നിരവധി സിനിമകളിൽ  ശ്രദ്ധേയമായ  കഥാത്രങ്ങളെ  അവതരിപ്പിക്കാൻ  താരത്തിന്  സാധിക്കുകയും  ചെയ്തത് . 2016ല്‍ പുറത്തിറങ്ങിയ ഒരേ മുഖം, കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ലെ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ലെ കല വിപ്ലവം പ്രണയം, എന്ന സിനിമയും ശ്രദ്ധപിടിച്ചു പറ്റി. ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രമാണ് ഗായത്രിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

തനിക്ക് സിനിമയിൽ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം നേരത്തെ തന്നെ യാതൊരു മടിയും കൂടാതെ തുറന്ന് പറഞ്ഞിട്ടുണ്ട്.   സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് ഗായത്രി സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടതുമായിരുന്നു. താരം പലപ്പോഴായി പല ഇന്റര്‍വ്യൂകളിലും വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല എന്നുള്ളത് താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു. പിന്നീട് സോഷ്യല്‍ ലോകത്ത് നടി അത് മാറ്റി പറഞ്ഞിരുന്നു എന്നും പ്രചരിച്ചു.  പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെറ്റ് ആവുക. ഞാന്‍ ചെയ്യമെന്നോ ചെയ്യേണ്ടെന്നോ പറയുന്നില്ല, അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നായിരുന്നു താരം തുറന്ന് പറഞ്ഞിരുന്നു.  

താരംഇപ്പോൾ  ഒറ്റയ്ക്കുള്ള  ജീവിതം  ആസ്വദിക്കുകയാണ് . മുന്‍പ് റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും ഗായത്രി   ഒരുവേള     തുറന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് നാല് വര്‍ഷവും മറ്റൊന്ന് ആറ് മാസവും നീണ്ടുനിന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയാകാറുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.  

 

Read more topics: # Actress gayathiri suresh,# real life
Actress gayathiri suresh real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES