തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായി താരങ്ങളിലൊരാളാണ് ചാർമിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങളിൽ അതിനയിക്കുകയും ചെയ്തു. ഒരിടക്ക് വച്ച് താരം മലയാള സിനിമകളിൽ നിന്ന് താരം അപ്രത്യക്ഷമാകുകയും ചെയ്തു.
എസ്‌ബിഐയിൽ ജോലി ചെയ്തിരുന്ന വെറ്റിനറി ഡോക്ടർ മനോഹാരനും ചെന്നൈയിലെ ഒരു തമിഴ് കത്തോലിക്കാ കുടുംബത്തിലെ വീട്ടമ്മയായ ഹെയ്‌സിന്റെയും മകളെയാണ് ചാർമിള ജനിച്ചത്. ഹോളി ഏഞ്ചൽസ് കോൺവെന്റ്, എത്തിരാജ് കോളേജ് ഫോർ വിമൻ എന്നിവിടങ്ങളിൽ നിന്നുമാണ് താരം തന്റെ വിദ്യാഹ്യസം പൂർത്തീകരിച്ചത്. ചാര്മിളയ്ക്ക് ഒരു അനുജത്തി ആഞ്ചലീന കൂടി ഉണ്ട്. വെള്ളിത്തിരയിൽ ഒയ്‌ലട്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചാർമില കിസാക്കെ വരും പട്ടു ഉൾപ്പെടെ രണ്ട് സിനിമകളിൽ അഭിനയിച്ചു. മുതിർന്ന നടൻ എസ്.എസ്. രാജേന്ദ്രനാണ് തമിഴ് സിനിമകളിൽ താരത്തെ ശുപാർശ ചെയ്തിരുന്നതും. സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ ചുവട് വച്ചത്. നിലവിൽ താരത്തിന് 46 വയസ്സൻ പ്രായം. ഏതാണ് കാൽനൂറ്റാണ്ടുകാലമായി മലയാളം സിനിമയിൽ താരം ഉണ്ടായിരുന്നു.മലയാളത്തിലെ ചില സംവിധായകരും നടന്മാരും തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചിട്ടുണ് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും താരം നടത്തിയിരുന്നു. ചാർമിള ഇപ്പോൾ തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്.
1990 കളിൽ നടൻ ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് 1995 ൽ കിഷോർ സത്യയെ വിവാഹം കഴിക്കുകയും 1999 ൽ വിവാഹമോചനം നേടുകയും ചെയ്തു. നടനും അവതാരകനുമായ കിഷോർ സത്യക്കെതിരെ ഗുരുതര ആരോപണങ്ങളും താരം ഉയർത്തിയിരുന്നു.എന്നാൽ ചാർമിള തൻറെ ഭാര്യയോ കാമുകിയോ അടുത്ത സുഹൃത്തോ പോലും അല്ലായിരുന്നു, ബ്ലെയ്ഡ് കാട്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററിൽ ഒപ്പ് വെപ്പിച്ചതെന്ന് കിഷോർ സത്യ ഇതിന് പ്രതികരിക്കുകയും ചെയ്തു. 1995ലാണ് ചാർമിളയും കിഷോർ സത്യയും വിവാഹിതരായത്. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കിൽ സിനിമയിൽ ആരുമല്ലാത്ത സാധാരണ അസിസ്റ്റൻറ് ഡയറക്ടർ മാത്രമായിരുന്ന കിഷോർ സത്യയെ ബ്ലെയ്ഡ് കാട്ടി ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നടി വ്യക്തമാക്കി
തുടർന്ന് 2006 ൽ നോക്കിയയിൽ ജോലി ചെയ്യുന്ന എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ൽ വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്.
അതേസമയം തമിഴ് മാധ്യമങ്ങൾ അസ്ഥിരോഗം മൂലം ആശുപത്രിയിലായ ചാർമിള ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടുകയാണെന്ന തരത്തിൽ വാർത്തകൾ വരെ സൃഷ്‌ടിച്ചിരുന്നു. തമിഴിൽ താരത്തിന് i ഇപ്പോൾ നിരവധി സിനിമകൾ ലഭിക്കുന്നുണ്ട്. തെലുങ്കിലും തമിഴിലുമായി അഭിനയിച്ച എട്ടോളം സിനിമകൾ ആണ് താരത്തിന്റെ പ്രദർശനത്തിന് ഉള്ള ചിത്രങ്ങൾ.