ചോക്കലേറ്റിലെ തന്റേടി പെണ്ണാനയി ആൻ മാത്യൂസിനെ അവതരിപ്പിച്ച റോമയെ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കില്ല. ഒരു കാലത്ത് മലയാള സിനിമയിൽ സ്ഥിരസാന്നിധ്യമായിരുന്നു റോമ. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് റോമ മലയാള സിനിമയിലേക്ക് ചേക്കേറുന്നത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ പെട്ടന്ന് ഒരു നാൾ സിനിമ മേഖലയിൽ നിന്ന് നടി അപ്രത്യക്ഷമാകുകയായിരുന്നു. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരുടെ നായികയായെല്ലാം റോമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതേസമയം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിക്കുകയും ചെയ്തിരുന്നു.
റോമയുടെ മാതാപിതാക്കൾ ഡെൽഹിയിൽ നിന്നുള്ളവരാണ്. പഞ്ചാബിലെ സിന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയാണ് റോമ. പക്ഷേ ഇവർ ചെന്നൈയിൽ സ്ഥിര താമസമാണ്. പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു. ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ നായികാ കൂടിയായ റോമ ഒരു മോഡൽ കൂടിയാണ്. ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ് അങ്ങനെ അഭിനയിച്ച മിക്ക ചിത്രങ്ങളിലും ആണത്തമുള്ള നായിക വേഷങ്ങളാണ് റോമയെ തേടി എത്തിയത്. എന്നാൽ ഇതിനെല്ലാം പിന്നാലെ റോമയുടെ സിനിമ കരിയറിൽ പരാചയങ്ങൾ മാത്രമായിരുന്നു എത്തിയിരുന്നത്. ഇതേ തുടർന്ന് ഐറ്റം ഡാന്‌സര്‍ ആയി പോലും ഒരു ചിത്രത്തില്‍ നടിക്ക് എത്തേണ്ടി വന്നു.അതോടൊപ്പം തന്നെ റോമയുടേ പേരിൽ കുടിച്ച് കൂത്താടുന്ന എന്ന രീതിയില്‍ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കേരളത്തിലെ വിവാദമായ ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. എന്നാല്‍താരത്തെ അധികം ആരും 2017ന് ശേഷം കണ്ടില്ല. ഇതിനിടെ നടി സിനിമ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നു. ഒരുവേള സിനിമയിലേക്ക് മെലിഞ്ഞു സുന്ദരിയായി റോമ മടങ്ങിവന്നു. സ്ലിം ബ്യൂട്ടിയായാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്നാണ് റോമ കരുതിയത്. എന്നാല്‍ അത് താരത്തിന് തന്നെ വിനയായി മാറുകയും ചെയ്തു. റോമയുടെ ഭാഗ്യവും തടി പോയതോടെ പോയി.
എന്നാൽ താരത്തിന്റെ വീണ്ടുമുള്ള മടങ്ങിവരവിൽ പേരിനും ചെറിയ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് റോമ. റോമ എന്ന് എഴുതുന്നതിനോടൊപ്പം ഒരു എച്ച് കൂടി താരം ചേർത്തിട്ടുണ്ട്. ഇനി മുതൽ താരത്തിന്റെ പേര് Romah എന്നായിരിക്കും. വെറുതെ പേരിനോടൊപ്പം എച്ച് ചേർത്തതല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള സംഖ്യാജ്യോതിഷപഠനമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ റോമ വെളിപ്പെടുത്തിയിരുന്നു. പേരിൽ മാറ്റം വരുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറെ സജീവകോടിയാകുകയാണ് മലയാളികളുടെ ഈ പ്രിയ നടി. താരത്തിന്റെ പുതിയ ചിത്രമാണ് വെള്ളേപ്പം. സഹതാരങ്ങളായ നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍, സംവിധായകന്‍ പ്രവീണ്‍ എന്നിവരുടെ നിർബന്ധത്തിന് വഴങ്ങി ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുറക്കുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായി നിൽക്കുകയാണ് താരം. എന്നാൽ ഫേസ്ബുക്കിൽ നിന്ന് ഇപ്പോഴും അകലം പാലിക്കുകയാണ് താരം.തൃശ്ശൂരില്‍ വെള്ളേപ്പം കച്ചവടം നടത്തുന്ന സാറ എന്ന കഥാപാത്രത്തെയാണ് റോമ പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തുക.