മലയാള സിനിമയിൽ സ്വന്തം മോളെ പോലെ പ്രേക്ഷകർ കാണുന്ന ഒരു നടിയാണ് നസ്രിയ. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ കുറച്ഛ്ക് വർഷങ്ങൾക്കുള്ളിൽ നസ്‌റിയയ്ക്ക് സാധിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹ ജീവിതത്തിന് ശേഷം താരം സിനിമയിൽ നിന്ന് വിട്ടു മാറിയിരുന്നു. ഇപ്പോഴും ഓരോ മലയാളി പ്രേക്ഷകർ nasriyayude തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. വിവാഹത്തിനുശേഷം കൂടെ എന്ന മലയാള ചിത്രത്തിലൂടെ നസ്റിയ തിരിച്ചു വന്നിരുന്നു. എന്നാൽ പിന്നീടും നസ്രിയ അപ്രത്യക്ഷമാവുകയായിരുന്നു. ഉടനെ അറിയുന്ന വാർത്തകൾ അനുസരിച്ച് നസ്റിയ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ്. ചിത്രത്തിൽ നാനീയാണ് നായക കഥാപാത്രമായി എത്തുന്നത്. അതിലുള്ള സന്തോഷം നസ്രിയ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. നസ്രിയ സമൂഹമാധ്യമത്തിൽ വളരെയധികം ആക്ടീവ് ആയ വ്യക്തിയാണ്. തൻറെ ഓരോ കൊച്ചു സന്തോഷങ്ങൾ വരെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നസ്റിയ എപ്പോഴും ശ്രമിക്കാറുണ്ട്. ഇതാ ഇപ്പോൾ നസറിയ ഒരു ബർത്ത് ഡേ വിഷ് ആയിട്ടാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. വിഷ് ചെയ്യുന്നത് മറ്റാരെമല്ല ദുൽഖറിന്റെയും അമാലയുടെയും മകളായ മറിയത്തെയാണ്. നസ്രിയയും അമാലയും യും മറിയവും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പിറന്നാൾ ചിത്രത്തിനൊപ്പം ചേർന്ന് ഒരു കുറിപ്പും നസ്രിയ ഇട്ടിട്ടുണ്ട്. “ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,” പിറന്നാള്‍ ആശംസിച്ചു കൊണ്ട് നസ്രിയ പറഞ്ഞത് ഇങ്ങനെ. നസ്രിയയുടെ വളരെ അടുത്ത സുഹൃത്താണ് ദുൽഖറിൻറെ ഭാര്യയായ അമാൽ സൂഫിയ. ഇവർ തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളിൽ പ്രശസ്തമാൻ. നസ്രിയ പലതവണ അമാലുമായിട്ടുള്ള ആയിട്ടുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വച്ചിട്ടുണ്ട്. അമ്മമാരുമായി മാത്രമല്ല ദുൽഖറിനൊപ്പം ആണ് നസ്രിയ ആദ്യം ഇത്രയും സൗഹൃദം സ്ഥാപിക്കുന്നത്. ദുൽഖർ വഴിയാണ് നസ്രിയ അമാലയെ പരിചയപ്പെടുന്നത്. മൂവരും പല സമയങ്ങളിലും അവരുടേതായ ലോകത്തിൽ ഒതുങ്ങി പോകാറുണ്ട്. നിരവധിതവണ നസ്രിയ മൂവരും ചേർന്ന് ഉള്ള ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. ഷോപ്പിങ്ങിനും സിനിമയ്ക്കും എല്ലാം ഇവർ മൂന്നുപേരും പോകുന്നത് നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് അമാലയാണ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ ദുൽഖറും നസ്റിയയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ കുഞ്ചു എന്നാണ് ദുൽഖർ നസ്രിയ വിളിച്ചിരുന്നത്. എന്നാൽ ജീവിതത്തിൽ ദുൽഖർ നസ്രിയ വിളിക്കുന്നത് കുഞ്ഞി എന്നാണ്. അത്രമാത്രം സൗഹൃദം സിനിമയിലും ജീവിതത്തിലും ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്.
എന്തായാലും ദുൽഖറിൻറെ മകൾക്ക് നാലര വയസായി വിവരം ഞെട്ടലോടെയാണ് നസ്രിയ പങ്കുവയ്ക്കുന്നത്. ഇത് തനിക്ക് തികച്ചും അത്ഭുതകരമായ കാര്യമാണെന്നും ഇത്രയും പെട്ടെന്ന് ഒന്നും വളരുത് എന്നും നസ്രിയ പറയുന്നു