മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലയ ഗോർട്ടി. വളരെ ചുരുക്കം ചില മലയാള സിനിമകളുടെ ഭാഗമായ താരത്തിന്റെ തൊമ്മനും മക്കളും ആലീസ് ഇൻ വണ്ടർ ലാന്റ്, രാഷ്ട്രം, ഉടയോൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഇന്നും പ്രേക്ഷകർ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. സിനിമ വിട്ട താരം ഇന്ന് എവിടെയാണ് എന്നുള്ള ചോദ്യങ്ങളും നിലനിൽക്കുണ്ട്. താരത്തെ കുറിച്ച് കൂടുതൽ അറിയാം.
നടി ഏറെയും തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിരുന്നു. താരം കുടുതൽ സജീവം ആയിരുന്നത് തെലുങ്ക് ചിത്രങ്ങളിലായിരുന്നു. ലയ സിനിമയിലേക്ക് ചുവട് വച്ചിരുന്നത് 1992ല്‍ ബാലതാരമായാണ്. അറുപതോളം ചിത്രങ്ങളില്‍ കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായി മാറിയ ലയ വേഷമിട്ടിട്ടുണ്ട്. നടി എന്നത്തിന് പുറമെ മികച്ച ഒരു കുച്ചിപ്പുടി നർത്തകി കൂടിയാണ് ലയ. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ലയയുടെ 'അമ്മ സംഗീത അധ്യാപികയയും അച്ഛൻ ഡോക്ടറുമായിരുന്നു. താരം അഭിനജീവിതം ഇവരിൽ നിന്ന് വ്യത്യസ്തമായിട്ടാണ് തിരഞ്ഞെടുത്തത്. ആന്ധ്രാപ്രദശിലെ വിജയവാഡ എന്ന സ്ഥലമാണ് ലയയുടെ സ്വദേശം. സ്കൂൾ തലം മുതൽ തന്നെ സംസഥാന കായിക മത്സരങ്ങളിൽ വിജയി കൂടിയായിരുന്നു ലയ.
ലയയുടെ വിവാഹ ജീവിതത്തിന് തുടക്കം കുറിച്ചത് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു. നടിയുടെ വിവാഹം 2006 ജൂണ്‍ 14ന് ആയിരുന്നു. താരത്തെ വിവാഹം ചെയ്തിരിക്കുന്നത് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയാണ്. അഭിനയ രംഗത്ത് നിന്നും ഇതിന് പിന്നാലെ മാറി നിൽക്കുകയായിരുന്നു. കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് വിവാഹ ശേഷം ലയ താമസിക്കുന്നത്. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് നടിയുടെ മക്കള്‍. അതേസമയം നടി സിനിമ പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അഭിനയത്തില്‍ നിന്നും 2006ല്‍ ബ്രേക്ക് എടുത്തെങ്കിലും 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിൽ എത്തുകയും ചെയ്തിരുന്നു.
ലയ മലയാള സിനിമ പ്രേമികൾക്ക് ഇടയിലേക്ക് എത്തിയത് 2005 ൽ പുറത്തിറങ്ങിയ ജയറം ചിത്രമായ ആലീസ് ഇൻ വണ്ടർ ലാൻഡ് എന്ന ചിത്രത്തിലൂടെയാണ്. സോഫിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിലെ നടി അവതരിപ്പിച്ചത്. തുടർന്ന് ലയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെ നായികയായി ലയ ശ്രദ്ധ നേടിയിരുന്നു. തൊമ്മനും മക്കളിലെ പൂകാവനം, ഉടയോനിലെ മായയും താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു.