കത്രീന-വിക്കി വിവാഹ വാർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. ഇരുവരും എപ്പോഴാണ് പ്രണയത്തിലായതെന്നാണ് അവർ ചോദിക്കുന്നത്. ഇരുവരും വളരെ അപൂർവ്വമായി മാത്രമേ പൊതുവിടങ്ങളിൽ ഒന്നിച്ച് വന്നിട്ടുള്ളൂ. മാത്രമല്ല, ഗോസിപ്പ് കോളങ്ങളിൽ ഇരുവരെക്കുറിച്ചുള്ള വാർത്തകളും വന്നിരുന്നില്ല. പക്ഷേ, കരൺ ജോഹറിന്റെ കോഫി വിത് കരൺ 6 ഷോയിൽനിന്നാണ് ഇരുവരുടെയും പ്രണയകഥ തുടങ്ങുന്നതെന്നാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.
2018 ൽ കരൺ ജോഹറിന്റെ ഷോയിൽ പങ്കെടുക്കാൻ കത്രീന എത്തിയിരുന്നു. സ്ക്രീനിൽ വിക്കി കൗശലിനൊപ്പം തന്നെക്കാണാൻ ഭംഗിയാണെന്ന് കത്രീന അന്നു പറഞ്ഞിരുന്നു. അതു കഴിഞ്ഞ് കുറച്ചു നാളുകൾക്കുശേഷം വിക്കിയും ഷോയിൽ പങ്കെടുക്കാൻ വന്നു. കത്രീന പറഞ്ഞതിനെക്കുറിച്ച് വിക്കിയോട് കരൺ പറഞ്ഞു. അപ്പോൾ വിക്കി ബോധം കെട്ടു വീഴുന്നതായി അഭിനയിച്ചു. ഈ വീഡിയോ ആരാധകർ ഇപ്പോൾ വൈറലാക്കിയിരിക്കുകയാണ്.
2019 ൽ വിക്കിയും കത്രീനയും ഒരുമിച്ച് മുംബൈയിൽ ഡിന്നർ കഴിക്കാനെത്തിയ ഫൊട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധക കണ്ടെത്തൽ. ഇരുവരുടെയും പ്രായവും ഇന്ന് ബോളിവുഡിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുപ്പത്തിയെട്ടുകാരിയായ കത്രീനയും മുപ്പത്തിമൂന്നു കാരനായ വിക്കിയും വിവാഹിതരായത്. ഇവർക്ക് പിന്തുണയുമായി നടി കങ്കണയും എത്തിയിരുന്നു. ഒരു പാട് അവഗണങ്ങൾക്കും പ്രതിസന്ധികളും എല്ലാം തന്നെ തരണം ചെയ്തു കൊണ്ട് മുന്നേറിയ യുവതിയാണ് കത്രിന കൈഫ് എന്ന യുവതി.
ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ സമീപത്ത് നിന്നും ദൂരെ നിന്നും യാത്ര ചെയ്തു വന്നതിന് വളരെ നന്ദി.ഞങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിന്റെ തുടക്കം അതിന്റെ ഭാഗമാകാൻ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നത് വളരെ അധികം സന്തോഷം നൽകുന്നു. ഞങ്ങളുടെ ദിവസം ഞങ്ങൾ സ്വപ്നം കണ്ടതിൽ നിന്നും അതിലേറെയും ഭംഗിയായിരുന്നു. നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ വാക്കുകൾ. നിങ്ങളുടെ ആലിംഗനങ്ങൾ എല്ലാം ഞങ്ങളുടെ ഈ പ്രത്യേക ദിനത്തെ കൂടതൽ മികച്ചതാക്കി.ഞനങ്ങൾക്ക് എന്ന പോലെ നിങ്ങൾക്ക് ഒരു മികച്ച സമയം ലഭിച്ചു എന്ന് പ്രതീക്ഷിക്കുന്നു.ഒരുമിച്ചുള്ള നിരവധി ആഘോഷങ്ങൾക്ക് ഉള്ള തുടക്കം മാത്രമാകുമിതെന്നും കത്രീനയും വിക്കിയും പറഞ്ഞു.
വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ പലരുടെയും കണ്ണുകളുടക്കിയിട്ടുണ്ടാവുക കത്രീനയുടെ വിരലിൽ കിടന്ന നീല നിറത്തിലുള്ള മോതിരത്തിലാകും. ഇന്ദ്രനീല കല്ല് പതിപ്പിച്ച മോതിരത്തിന് ചുറ്റും ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയ ദിനത്തിൽ ഡയാന രാജകുമാരിയുടെ കൈകളിലും ഇതുപോലെ നീലക്കല്ലിൽ തീർത്ത ഒരു മോതിരമുണ്ടായിരുന്നു. സ്വർണത്തെ ഉപേക്ഷിച്ച് പൂർണമായും പ്ലാറ്റിനത്തിലാണ് മോതിരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത്രയൊക്കെ ആഡംബരമാകുമ്പോൾ വിലയും അത്രയും തന്നെയാകുമെന്ന് പറയേണ്ടതില്ലല്ലോ. 9800 യു എസ് ഡോളറാണ് വില, ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏഴര ലക്ഷം. ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് അമേരിക്കയിലെ പ്രശസ്ത ലക്ഷ്വറി ജുവലറിയായ ടിഫാനി ആൻഡ് കോ ഡിസൈൻസാണ്.കത്രീനയെ വിക്കി അണിയിച്ച മംഗല്യസൂത്രയ്‌ക്കും പ്രത്യേകതകളേറെയുണ്ട്. ഡയമണ്ടിൽ തീർത്തിരിക്കുന്ന മംഗല്യസൂത്ര കത്രീനയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അണിയിച്ചൊരുക്കിയതാണ്. കൂടുതലും കറുത്തമുത്തുകളിലാണ് മംഗല്യസൂത്ര തയ്യാറാക്കുന്നത്. എന്നാൽ, കത്രീനയ്‌ക്ക് വേണ്ടി സ്വർണമുത്തുകളും കറുത്ത മുത്തുകളും ഇടകലർത്തിയാണ് സബ്യസാചി ഗ്രൂപ്പ് മംഗല്യസൂത്ര ഒരുക്കിയിരിക്കുന്നത്.