ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്‍. ഇരുന്നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച അശോകന്റെ ജനനം 1964 ഏപ്രിൽ 6-ന് എറണാകുളത്ത് കുഞ്ചപ്പന്റെയും ജാനകിയുടെയും ഒൻപത് മക്കളിൽ ആറാമത്തെ കുട്ടിയായിട്ടായിരുന്നു. അശോകന് സഹോദരങ്ങളായി എട്ട് പേരാണ് ഉള്ളത്. അച്ഛന് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടാകാത്തതിനാൽ തന്നെ അമ്മയായിരുന്നു മക്കളെ എല്ലാരവരെയും നോക്കി വളർത്തിയത്. അമ്മയ്ക്ക് കോര്‍പറേഷനിലായിരുന്നു ജോലി. കഷ്‌ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലും അമ്മ മക്കൾക്ക് ഭക്ഷണം നല്‍കിയിരുന്നത് ഒാട്ടുപിഞ്ഞാണത്തിലായിരുന്നു. വിശന്ന് വലയുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന് രുചി കൂടും. എന്തുഭക്ഷണം കിട്ടിയാലും കഴിക്കുന്ന ബാല്യം. കപ്പയും ചമ്മന്തിയുമാണ് എന്നത്തേയും ഇന്നത്തെയും അശോകന്റെ ഇഷ്‌ട വിഭവം.
മുനറുല്‍ ഇസ്ളാം ഹൈസ്കൂളില്‍ ആയിരുന്നു അശോകന്റെ പഠനം. പഠിക്കാന്‍ മോശമല്ലാതെ ഒരു കുട്ടി. അന്ന് തൊട്ടേ കലാകായിക മത്സരങ്ങളിലായിരുന്നു മുന്നില്‍ ആയിരുന്നു. മോണോ ആക്ടിലൂടെയാണ് അശോകൻ തന്റെ കല ജീവിതത്തിന് തുടക്കം കുറിച്ചത്. എറണാകുളം മാര്‍ക്കറ്റിനടുത്തായിരുന്നു അശോകന്റെ സ്കൂൾ. സേവനവാരം വന്നാലും സ്പോര്‍ട്സ് വന്നാലും മുന്‍പന്തിയിലുണ്ടാവും. കലാമത്സരങ്ങള്‍ക്ക് രണ്ടുദിവസം മുമ്ബേ റിഹേഴ്സല്‍ . രാത്രി സ്കൂളില്‍ റാന്തല്‍ വിളക്കൊക്കെ കത്തിച്ച് വച്ചാണ് റിഹേഴ്സല്‍.തെങ്ങില്‍ കയറി തേങ്ങയിടുക, ചമ്മന്തി അരയ്ക്കുക, കപ്പ പുഴുങ്ങുക തുടങ്ങി എന്തിനും മുന്നിലായിരുന്നു അന്നത്തെ കുഞ്ഞ് അശോകൻ.
അശോകന്റെ വളർച്ചയുടെ വലിയ ഒരു എട് എന്ന് പറയുന്നത് സ്കൂൾ ജീവിതം തന്നെയായിരുന്നു. സ്കൂളിന് പുറത്ത് പല മത്സരങ്ങളിലും എട്ടാം ക്ളാസിലൊക്കെയായപ്പോള്‍ ഒറ്റയ്ക്ക് പങ്കെടുക്കാന്‍ തുടങ്ങിയിരുന്നു അശോകൻ.പലയിടത്തും നിന്നും സമ്മാനങ്ങള്‍ നേടിയിരുന്നു. മോണോ ആക്ടിനായിരുന്നു കൂടുതലും. സമ്മാനം കിട്ടുമ്ബോള്‍ അടുത്ത ദിവസം ഞാനത് അസംബ്ളി തുടങ്ങും മുന്‍പേ സ്കൂളില്‍ ചെന്ന് ഹെഡ്മിസ്ട്രസിന് കൈമാറും.ഇന്നൊരു സന്തോഷ വാര്‍ത്തയുണ്ടെന്ന് പറഞ്ഞ് ഹെഡ്മിസ്ട്രസ് അസംബ്ളിയില്‍ അത് അനൗണ്‍സ് ചെയ്യും. മാഷുമാരുടെയും പിള്ളേരുടെയും അപ്പോഴത്തെ കൈയടി ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങാറുണ്ട് എന്ന് അശോകൻ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. ആ കൈയടിയും പ്രോത്സാഹനവുമാണ് അശോകന്റെ വളര്‍ച്ചയ്ക്ക് കാരണം എന്ന് നിസംശയം തന്നെ പറയാം.
എസ്.എസ്.എല്‍.സിക്ക് മോശമല്ലാത്ത മാർക്കോടെയാണ് അശോകൻ പാസായത്. എന്നാൽ വീട്ടിലെ വീട്ടിലെ പ്രാരാബ്ധം ഉപരിപഠനമെന്ന ആഗ്രഹം അവസാനിപ്പിച്ചിരുന്നു. ജോലിയില്ലാതെ കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല എന്ന സാഹചര്യം ഉണ്ടായപ്പോൾ പിക് ആക്സുമായി റോഡ് കുത്തിപ്പൊളിക്കാനിറങ്ങി.അതോടൊപ്പം കൊച്ചിന്‍ നാടക വേദിയില്‍ നാടകം കളിക്കാനും തുടങ്ങി. മുപ്പത് രൂപയായിരുന്നു ഒരു സ്റ്റേജ് കളിക്കുമ്ബോള്‍ കിട്ടിയിരുന്ന പ്രതിഫലം. അത് വീട്ടുചെലവിന് ഒരു ആശ്വാസ മാർഗ്ഗമായിരുന്നു. കാമല്‍ തിയറ്റേഴ്സിന്റെ ബൈബിള്‍ നാടകങ്ങളും അവതരിപ്പിച്ചിരുന്നു. അവിടെ നിന്ന് കലാഭവന്റെ ഗാനമേളകളുടെ ഇടവേളയില്‍ മിമിക്രി കളിക്കാന്‍ പോകുന്നത് പതിവായിരുന്നു അങ്ങനെ പിന്നീട് ഹരിശ്രീയിലേക്ക്...
റോഡില്‍ ടെലിഫോണ്‍ കേബിളിടാന്‍ വേണ്ടി കുത്തിക്കുഴിച്ച് നില്‍ക്കുമ്പോൾ ആളറിയാതിരിക്കാന്‍ ഞാന്‍ തലയിലൂടെ തോര്‍ത്ത് വട്ടംചുറ്റിയിടുമായിരുന്നു അശോകൻ. എന്നാൽ ഒരു ദിവസം അശോകനെ കൂട്ടുകാരന്‍ അവിടെ നിന്നും കണ്ടുപിടിച്ചു. ങാ...നിനക്ക് ജോലിയായോ?""
''ങാ ജോലിയായെടാ. കുഴികുത്തുന്ന ജോലിയാണ്.""
''എന്നാലും നിനക്ക് ജോലിയായില്ലേടാ. ""
കൂട്ടുകാരന്റെ ആവേശം കണ്ട് പ്രജോതിനായ അശോകൻ തലവഴി മൂടിയ തോര്‍ത്തൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞത്. തുടർന്ന് എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. പിന്നീട്ആ ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുത്താണ് സിനിമയിലേക്ക് വന്നത്. അതോടെ അശോകൻ 'ഹരിശ്രീ അശോകൻ' ആയി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ തേടി എത്തി. പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം അശോകന്റെ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായിരിന്നു സമ്മാനിച്ചത്. ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയും ചെയ്തു. .ആകാശമെന്ന സിനിമയിൽ നായകനാകുകയും ചെയ്‌തു. അതേ സമയം അശോകന്റെ ട്രേഡ് മാർക്കാണ് താടി. പുതിയ വീട്ടിലേക്ക് താമസം ആക്കുകയും ചെയ്‌തു. തറവാട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് വരുമ്ബോള്‍ അശോകന്റെ സ്വന്തം ഒാട്ടുപിഞ്ഞാണവും അമ്മയെയും മാത്രമേ കൂടെക്കൂട്ടിയുള്ളു.
പ്രീതയാണ് അശോകന്റെ ഭാര്യ. രണ്ട് മക്കളാണ് ഉള്ളത് . ശ്രീകുട്ടയും അർജുനും. താരങ്ങൾ ആഘോഷമാക്കിയ ഒരു വിവാഹം കൂടിയാണ് ശ്രീകുട്ടയുടേത്. അർജുൻ ഇന്ന് മലയാള സിനിമയിൽ ഒരു നേടി കഴിയുകയും ചെയ്തിട്ടുണ്ട്. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയതും.