മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് ജോഗി. നിരവധി സിനിമകളിൽ വേഷമിട്ട താരം കീർത്തിചക്ര എന്ന ചിത്രത്തിലെ കിഷോരിലാൽ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയിരുന്നത്. ഹിന്ദുസ്ഥാനി -ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ തുടങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു ജോഗി. എന്നാൽ അറിയപ്പെടാത്ത ചില കാരണങ്ങളാൽ സന്തോഷ് ജോഗി തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ 2010 ഏപ്രിൽ 13-ന് ആത്മഹത്യ ചെയ്തു. താരത്തിന്റെ വിയോഗം കുടുംബത്തെ ഏറെ തളർത്തിയിരുന്നു, 25 വയസ്സായിരുന്നു സന്തോഷ് ജീവനൊടുക്കുമ്പോൾ ഭാര്യ ജിജിയുടെ പ്രായം. ഇരുവരുടെയും ഒരു പ്രണയ വിവാഹമാണ് . ജീവിതത്തെ പുസ്തകങ്ങൾ വായിച്ചും പ്രണയിച്ചു നടന്ന ഒരു കൗമാരക്കാരി ആയിരുന്നു ജിജി . ഒരുപാട് പഠിക്കാനായി ഏറെ ആഗ്രഹിച്ചിരുന്നു എങ്കിൽ കൂടിയും നന്നായി തന്നെ പഠിക്കുകയും ചെയ്തിരുന്നു. തന്റെ പതിനാറാം വയസ്സിൽ ഒരു യാത്രക്കിടെ ആണ് സന്തോഷ് ജോഗി എന്ന യുവാവിനെ പരിചയപ്പെടുന്നത്. ജോഗിയെ ആദ്യമായി കാണുന്നത് ഒരു ആത്മഹത്യശ്രമത്തിനുശേഷം ഞരമ്പുകൾ മുറിച്ച് ചാക്ക് തുന്നിക്കെട്ടിയപോലുള്ള കൈകളുമായായിരുന്നു. ധാരാളം വായിക്കുന്ന അസാധ്യമായി പാട്ടുപാടുന്ന ഒരാൾ കൂടിയായിരുന്നു സന്തോഷ് അന്ന്.
എന്നാൽ ഇവരുടെ പരിചയം പതിയെ പ്രണയത്തിലേക്ക് എത്തുകയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സന്തോഷിന് ജിജി എന്നും നല്ല ഒരു വഴികാട്ടിയും സഹയാത്രികയുമായിരുന്നു. സന്തോഷിന്റെ പ്രാരാബ്ധങ്ങളെ അറിഞ്ഞ് ജീവിക്കുന്നതിനാൽ തന്നെ വീട്ടുകാര്യങ്ങളോ ജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ സന്തോഷിന്റെ മരണം വരെയും ചെന്ന് പറഞ്ഞ് ബുദ്ധിമുട്ടൊച്ചിരുന്നില്ല. താരത്തിന്റെ ആഗ്രഹങ്ങൾക്ക് ഒപ്പം എന്നും കൈത്താങ്ങി നടന്നിരുന്ന ജിജി തന്റെ വീടിന്റെ ആധാരം പോലും നൽകി കൊണ്ട് സന്തോഷിന് എന്നും തുണയായിരുന്നു. ഷോർട് ഫിലിമിനു വേണ്ടിയാണ് ജോഗി വ്വേദിന്റെ പ്രമാണം പണയം വച്ച് ലോൺ എടുത്തത് എന്നാൽ നടക്കാതെ പോയ സ്വപ്നങ്ങളിൽ ഏറിവന്ന കടബാധയതകളിൽ ജീവിതം മുന്നോട്ട് പോകില്ല എന്ന് തോന്നിയത് കൊണ്ടാകണം സന്തോഷ് ജോഗി മരണം എന്ന സത്യത്തിൽ അഭയം പ്രാപിക്കുകയാണ് ചെയ്തത്. സന്തോഷിന്റെ മരണത്തോടെ അനാഥമായത് നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളും ജിജിയും മാതാപിതാക്കളുമായിരുന്നു. പകരംവെക്കാനാവാത്ത അനുഭവങ്ങളാണ് ജോഗി ജിജിക്കായി ജീവിതത്തിൽ സമ്മാനിച്ചതും.
സന്തോഷിന്റെ മരണത്തോടെ കടക്കാരുടെയും ബാങ്കിൽ നിന്നുള്ള ജപ്തിനോട്ടീസ് വന്നതോടെ വീട് വിൽക്കുകയും ബാങ്കിലെ കടം വീട്ടുകയും ചെയ്തിരുന്നു. തുടർന്ന് മക്കളുമൊത്ത് ജിജി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാൽ ഇന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തു കൊണ്ട് ജീവിതം ഒരു കാറപറ്റിച്ചിരിക്കുകയാണ് ജിജി. സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും അമരക്കാരി ഇന്ന് ജിജി മാറിയിരിക്കുകയാണ്. ജിജിയെ സംബന്ധിച്ചിടത്തോളം കൗൺസിലിങ് സെന്ററും പബ്ലിക്കേഷനും സംബന്ധിച്ച് അതിജീവനത്തിന്റെ കൂടി ഭാഗമാണ്. തൃശൂർ നഗരത്തിൽനിന്ന് തെല്ലുമാറി ഗ്രാമീണാന്തരീക്ഷമുള്ള പനമുക്കിൽ കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജിെൻറയും എൽസിയുടെയും മകൾ കൂടിയാണ് ജിജി. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലയിൽ എല്ലാം തന്നെ ജിജി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും ആൽബങ്ങളിലും മറ്റും പാടുന്നുണ്ട്.കൂടാതെ പരസ്യങ്ങൾക്കും സിനിമകൾക്കും ഹ്രസ്വചിത്രങ്ങൾക്കും ശബ്ദം കൊടുത്തിട്ടുണ്ട്. 1983 എന്ന സിനിമയിൽ മൂന്നു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു. പിന്നീട് ക്രൈം സ്റ്റോറിയിലും. പത്മിനി എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇതിനകം ഏഴ് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴും ഡബിങ് ചെയ്യുന്നുണ്ട്.പൂജ്യത്തിൽ നിന്നു ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാൻ.