Latest News

സിൽക്ക് സ്മിതയ്ക്ക് അറുപതാം ജന്മ വാർഷികം; നടിയുടെ ജീവിതത്തിലൂടെ

Malayalilife
 സിൽക്ക് സ്മിതയ്ക്ക് അറുപതാം ജന്മ വാർഷികം; നടിയുടെ ജീവിതത്തിലൂടെ

രു കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്തെ തന്നെ ഇളക്കി മരിച്ച നായികയാണ്  സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്നാണ് സിൽക്കിന്റെ യഥാർത്ഥ പേര്. താരത്തിന്റെ ജീവിതത്തെ കുറിച്ച് അധികം ആർക്കും തന്നെ അറിയില്ല. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് താരത്തിന്റെ ജീവിതവും. ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് യുവതിയാണ് പിന്നീട് തെന്നിന്ത്യയുടെ മാദക റാണിയായി മാറിയത്. 
സില്‍കിന്റെ അറുപതാം ജന്മവാര്ഷികമാണ്  ഇന്ന്. സില്‍ക്കിനെ പറ്റി അധികം ആര്‍ക്കുമറിയാത്ത കഥ അറിയാം.

 തന്റെ 36ാം വയസില്‍ ജീവിതം യൗവ്വനത്തിന്റെ ലഹരി ആസ്വദിക്കുന്ന വേളയിലാണ് അവസാനിപ്പിച്ച് സില്‍ക്ക് സ്മിത യാത്രയാകുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് പുറമെ ഇന്ത്യന്‍ സിനിമ തന്നെ ഞെട്ടലോടെയാണ്  ആ വാര്‍ത്ത ശ്രവിച്ചത്. ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ  കണ്ടെത്തിയത്. എന്നാൽ ഇനിയും സില്‍ക്കിന് ആത്മഹചത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. 1960 ഡിസംബര്‍ 2നാണ് ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ സില്‍ക്ക് സ്മിത ജനിക്കുന്നത്.

വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയിരുന്ന സ്മിത  സ്വന്തം അമ്മായിയുടെ കൂടെ 16ാം വയസില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. സില്‍ക് സിനിമാ ലോകത്ത് നടിമാരുടെ സഹായിയായും ടച്ചപ്പ് ഗേളായുമാണ്  പ്രവര്‍ത്തിച്ച് തുടങ്ങിയത്.  സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സ്മിതയ്ക്ക്.  സ്മിതയെ ചിത്രത്തിലേക്ക് കണ്ടെത്തിയത് നടനും സംവിധായകനുമായ വിനു ചക്രവര്‍ത്തിയായിരുന്നു. സിനിമയിലേക്ക് സ്മിതയെ എത്തിച്ചത് ലഹരി നിറഞ്ഞ കണ്ണുകളാണ്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു.

ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും സ്മിത എത്തി. സ്ഫടികം, തച്ചോളി വര്‍ഗീസ്, നാടോടി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് സില്‍ക്ക് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.  മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു.  പിന്നീട് അഡല്‍സ് ഒണ്‍ളി പടങ്ങളിലെ അഭിനയത്തിലൂടെ സില്‍ക്ക് മലയാളികള്‍ക്ക് പ്രിയങ്കരിയാകുകയും ചെയ്തു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു കാലത്തു സല്‍ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ വാങ്ങുവാന്‍ വരെ ആളുകള്‍ തിടുക്കം കാട്ടിയിരുന്നു. അവളണിഞ്ഞ വസ്ത്രങ്ങള്‍ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു. അതേസമയം തികഞ്ഞ ദൈവവിശ്വാസിയായിരുന്നു സ്മിത എന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. എന്നും അമ്പലത്തില്‍ പോകുമായിരുന്നു. വീട്ടില്‍ സഹായം തേടിയെത്തുന്നവരെ കൈനിറയെ പണവും നല്‍കിയേ യാത്രയാക്കാറുള്ളായിരുന്നു. എന്നാല്‍ എന്നാല്‍ ഈ ആവേശത്തിനൊക്കെ അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. അവര്‍ മരിച്ചു കിടന്ന ആശുപത്രിയില്‍ പോലും അധികമാരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സ്മിതയുടെ ശരീരമായിരുന്നു പലര്‍ക്കും നോട്ടം. മരണം പോലും അവളോട് അലിവു കാട്ടിയില്ല. അവളുടെ മൃതശരീരത്തില്‍ അടിവസ്ത്രമണിയിച്ച് ചിത്രങ്ങള്‍ പോലും പുറത്തിറക്കി.

തന്നെ സിനിമയിലേക്ക് എത്തിച്ച വിനു ചക്രവര്‍ത്തിയുമായി നല്ലൊരു ബന്ധമായിരുന്നു സ്മിതയ്ക്കുണ്ടായിരുന്നത്. വിനുവിന്റെ ഭാര്യയില്‍ നിന്നുമാണ് സ്മിത ഇംഗ്ലീഷ് പഠിച്ചെടുത്തത്. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള നടി ഇംഗ്ലീഷ് അനായാസേന സംസാരിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. സില്‍ക് സ്മിതയുടെ മരണശേഷവും വിനുവും സില്‍കും തമ്മിലുള്ള അണിറയബന്ധത്തിന്റെ കഥകളായിരുന്നു എല്ലാവര്‍ക്കും അറിയാനുണ്ടായത്. ഒരു ഘട്ടത്തില്‍ ഓരേ മുറിയില്‍ രണ്ടുപേരെയും പൂട്ടിയിട്ടാല്‍ എന്തു സംഭവിക്കും എന്നുവരെ ചോദ്യങ്ങളുയര്‍ന്നതായി ചക്രവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സില്‍ക്ക് തനിക്ക് ആരായിരുന്നെന്ന് പലപ്പോഴും ചക്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. നല്ലൊരു അധ്യാപകനായിരുന്നു താന്‍ അവള്‍ക്ക്. അടുത്ത ജന്മത്തില്‍ അവള്‍ എന്റെ മകളായി ജനിക്കാന്‍ കൊതിക്കുന്നു. സിനിമാ ലോകത്ത് സില്‍ക്കിനെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളായ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ വ്യക്തതയുണ്ടായിരുന്നു.

സില്‍ക്കിനെ അറിഞ്ഞവരില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. സില്‍ക്കിന്റെ പിന്‍ഗാമി അനുരാധ. അവരായിരുന്നു അവസാന കാലത്ത് അവളുടെ എല്ലാം. മരണത്തിലേക്ക് നടന്നടുത്ത ദിവസം അനുരാധയെ വിളിച്ചതും വിഷമം പറയാനുണ്ടെന്ന് അറിയച്ചതുമെല്ലാം അഭിമുഖങ്ങളില്‍ അനുരാധ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി അവള്‍ വിളിച്ചപ്പോള്‍ കാണാന്‍ പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവള്‍ ഇന്നും ഉണ്ടാകുമായിരുന്നു എന്നും അനുരാധ പരിതപിക്കാറുണ്ട്. ആരു മനസിലാക്കാത്ത വിഷമങ്ങളില്‍ കൂടെയുണ്ടായിരുന്നു പലപ്പോഴും അന്ന് അതിന് സാധിച്ചില്ല. ആവശ്യമായ സമയങ്ങളില്‍ അവളെ തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്റെ മാത്രം പരാജയമാണെന്നായിരുന്നു അനുരാധയുടെ പശ്ചാത്താപം.

ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്മിതയില്‍ ഉണ്ടായിരുന്നു. ഭാരതിരാജയുടെ അലൈകള്‍ ഓയ്‌വതില്ലൈ എന്ന സിനിമയിലെ പ്രകടനം ഇതിന് തെളിവാണ്. പക്ഷെ തന്റെ ശരീരത്തിലേക്ക് മാത്രം നോക്കാതെ അഭിനയത്തിലേക്കും നോക്കണമെന്ന സ്മിതയുടെ അപേക്ഷ ആരും കേള്‍ക്കാതെ പോയി.ശരീര സൗന്ദര്യത്തിനൊപ്പം മികച്ചൊരു അഭിനേത്രിയും സ്മിതയില്‍ ഉണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ സ്മിതയുടെ മടക്കമാണ് പിന്നെ സിനിമാലോകം കണ്ടത്. അഭിനയത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്കുള്ള ചുവടുമാറ്റം നഷ്ടങ്ങളുടെ കണക്കിലേക്ക് അവരെ നയിച്ചു. സ്മിതയെ ആരൊക്കെയോ മുതലെടുക്കുകയായിരുന്നുവെന്ന് പലകഥകള്‍ പറഞ്ഞുപരന്നു. നടന്‍ രജനീകാന്തും സില്‍കും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. രജനിയും സില്‍കും രജനിയുടെ വിവാഹത്തിന് മുമ്പും ശേഷവും അടുപ്പത്തിലായിരുന്നു എന്നൊക്കെ പാര്‍ത്തകള്‍ പരന്നിട്ടുണ്ട്. സില്‍കിന്റെ ശരീരത്തില്‍ രജനികാന്ത് സിഗരറ്റ് കുത്തി പാടുകള്‍ ഉണ്ടാക്കുമായിരുന്നു എന്ന കഥകളുമുണ്ട്. സില്‍കിന്റെ ജീവിതം ഡേര്‍ട്ടി പിക്ചറെന്ന സിനിമയായപ്പോള്‍ രജനിയുടെ കഥാപാത്രമായി എത്തിയത് നസറുദീന്‍ ഷാ ആയിരുന്നു എന്നും പറയപ്പെടുത്തു. എങ്കിലും ആരെയും പേരെടുത്ത് അപമാനിക്കാതെ തിരിഞ്ഞുനടക്കുകയാണ് സ്മിത ചെയ്തത്. ജീവിതത്തില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയപ്പൊഴും സ്മിത ആരെയും കുറ്റം പറഞ്ഞില്ല.
 

60th birth anniversary of actress silk smitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES