മലയാളത്തിലെ അതിവേഗം വളരുന്ന വിനോദ് ചാനലായ സീ കേരളം ഒക്ടോബറില്‍ നാല് പുതിയ പ്രോഗ്രാമുകളുമായി എത്തിയിരിക്കയാണ്. ഇതിനോടകം തന്നെ വാര്‍ത്ത പ്രാധാന്യം നേടിയ റിയാലിറ്റി ഷോ ഈ ഞായറാഴ്ച വൈകുന്നേരം 7 മണി മുതല്‍ സംപ്രേഷണം ആരംഭിച്ചു. വിജയകരമായ രണ്ട് സീസണുകള്‍ പിന്നിട്ട 'സൂപ്പര്‍ ബമ്പര്‍' മൂന്നാം പതിപ്പും സീ ചാനല്‍ ഇന്നു മുതല്‍ സംപ്രേഷണം ചെയ്യുന്നു. പുതിയ സീരിയലുകളായ വെള്ളിനക്ഷത്രം, ഝാന്‍സി റാണി എന്നിവയാണ് സീ കേരളം ഒക്ടോബറില്‍ സംപ്രേഷണം ചെയ്തു തുടങ്ങുന്നു മറ്റ് പ്രോഗ്രാമുകള്‍.
സരിഗമപ കേരളത്തിന്റെ വന്‍വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന പുതിയ ഷോയാണ് 'മിസ്റ്റര്‍ & മിസ്സിസ്'. ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിയ റിയാലിറ്റി ഷോയില്‍ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ വിധികര്‍ത്താവായി എത്തുന്നു. റിയാലിറ്റി ഷോയുടെ പ്രോമോകള്‍ ഇതിനോടകം തന്നെ സീ കേരളം ചാനലിന്റെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റ് ആയി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ സര്‍ക്കിളുകളില്‍ ഇതിനകം തന്നെ ജനപ്രിയമായ എട്ട് ദമ്പതികളെ അവതരിപ്പിക്കുന്ന രസകരമായ ഒരു പരിപാടിയാണ് 'മിസ്റ്റര്‍ & മിസ്സിസ്' റിയാലിറ്റി ഷോ. കൂടാതെ സരിഗമപ കേരളത്തിലൂടെ ജനപ്രിയനായ അവതാരകന്‍ ജീവാ ജോസഫും ഭാര്യ അപര്‍ണ തോമസും ഷോയുടെ അവതാരകനായി എത്തുന്നുണ്ട്.
സീ കേരളത്തിന്റെ ഹിറ്റ് ഷോകളിലൊന്നായ സൂപ്പര്‍ ബമ്പര്‍ അതിന്റെ മൂന്നാം പതിപ്പ് ഒക്ടോബര്‍ 5 മുതല്‍ വൈകുന്നേരം 4.30 ന് സംപ്രേഷണം ചെയ്യും. സിനിമാ നടി കൃഷ്ണപ്രഭ അവതാരകയായെത്തുന്ന ഷോയില്‍ സഹ അവതാരകനായി ഷിജോ ജോണും ഉണ്ടാകും. ഒക്ടോബര്‍ 5 മുതല്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് പുതിയ സീരിയലുകള്‍ അന്ന് വെള്ളിനക്ഷത്രവും ഝാന്‍സി റാണിയും. ഒക്ടോബര്‍ 5, തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുട്ടികളുടെ പരമ്പരയാണ് വെളളിനക്ഷത്രം. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന 'ഭൂട്ടു' എന്ന പെണ്‍കുട്ടി പ്രേതത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര. കാസ്പര്‍ ദി ഫ്രണ്ട്ലി ഗോസ്റ്റ് എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സീരിയല്‍ ഒരുക്കിയിരിക്കുന്നത്.
വനിതാ സ്വാതന്ത്ര്യസമര സേനാനിയായ റാണി ലക്ഷ്മി ബായിയുടെ കഥയാണ് ഝാന്‍സി റാണി പറയുന്നത്. ഒക്ടോബര്‍ 5 തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 6 മണിക്ക് പരമ്പര സംപ്രേഷണം ചെയ്യും. മണികര്‍ണിക എങ്ങനെ ഝാന്‍സിയുടെ രാജ്ഞിയായിത്തീര്‍ന്ന കഥയാണ് സീരിയല്‍ പറയുന്നത്.