വ്യത്യസ്തമായ അവതരണവും പ്രേക്ഷകപ്രീതിയും നേടിയ സീരിയലാണ് ഉപ്പും മുളകും. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു. അഭിനയത്തിനിടെ വിട്ടുപോയ പഠനത്തിന് വേണ്ടിയാണ് താരം പോയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. ജൂഹി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്ന ആരാധകര്‍ ലച്ചു സീരിയലിലേക്ക് തിരിച്ചുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലച്ചു എത്തിയില്ലെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലെച്ചുവിനോട് അപാര മുഖസാദൃശ്യമുള്ള ഒരു കുട്ടി പരമ്പരയിലേക്ക് എത്തിയത്.
പൂജ ജയറാം എന്ന പേരുള്ള കുട്ടിയ്ക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്. മുടിയന്‍ ആണ് പൂജയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. എന്റെ യൂട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാനായി മാറിയ കുട്ടിയാണ് പൂജയെന്ന് മുടിയന്‍ പറയുന്നു. വീട്ടില്‍ എല്ലാവര്‍ക്കും പൂജയെ ഇഷ്ടമാകുന്നുണ്ട്. ലച്ചുവിന്റെ മുഖ സാദൃശ്യമുളള പൂജ എത്തിയതോടെ അത് ആരാണെന്ന് കണ്ടുപിടിക്കാനുളള ആവേശത്തിലായിരുന്നു ആരാധകര്‍. അശ്വതി എസ് നായര്‍ എന്നാണ് പുതുതായി എത്തിയ പട്ടുപാവാടക്കാരിയുടെ പേര്. സൂര്യമ്യൂസിക്കിലെ സ്ട്രീറ്റ് ട്രന്‍ഡ്സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. അശ്വതിയും ലച്ചുവിനെ പോലെ ഒരു കലക്ക് കലക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
ഇപ്പോള്‍ അശ്വതിയുടെ പറ്റിയുള്ള കൂടുതല്‍ വിശേഷങ്ങളാണ് പുറത്തുവരുന്നത്. അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകിലേക്കും താരം എത്തിയത്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി. സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് അശ്വതി ഉപ്പുംമുളകിലേക്കും എത്തുന്നത്. വിജെ എന്നതിലുപരി മറ്റൊരു അഭിനയപാരമ്പര്യവും ഇല്ലെങ്കിലും നല്ലൊരു നര്‍ത്തകിയാണ് അശ്വതി. അശ്വതിയുടെ അമ്മ നൃത്താധ്യാപികയാണ്. നല്ല പോലുള്ള വാക്ചാരുത്യമാണ് അശ്വതിയെ വീഡിയോ ജോക്കിയായി മാറ്റിയത്. അതൊടൊപ്പം അഭിനയിക്കാനുള്ള താല്‍പര്യവും അശ്വതിയെ ഉപ്പുംമുളകിലെ പൂജയാക്കി മാറ്റി. ചുരുങ്ങിയ ദിവസം കൊണ്ട് പൂജ മലയാളി പ്രേക്ഷകമനസുകള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ഫോട്ടോഷൂട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ മോഡലിങ്ങില്‍ അത്ര സജീവമല്ല അശ്വതി. എന്നാല്‍ പൂജ ആയതോടെ നിരവധി അവസരങ്ങളാണ് അശ്വതിയെ തേടിയെത്തുന്നത്.
എന്നാല്‍ ഇതിനുമപ്പുറം ആരാധകര്‍ ഞെട്ടുന്ന ഒരു കാര്യം അശ്വതി വിവാഹിതയാണ് എന്നുള്ളതാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനാണ് അശ്വതിയുടെ ജീവിതനായകന്‍. അശ്വതിയെ കണ്ട് ഇഷ്ടമായി ഹരികൃഷ്ണന്‍ വീട്ടിലെത്തി കല്യാണം ആലോചിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഇഷ്ടപ്പെട്ട് കഴിഞ്ഞ വര്‍ഷം കല്യാണവും നടന്നു. വിവാഹം കഴിഞ്ഞെങ്കിലും കരിയറില്‍ അശ്വതിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഹരി തന്നെയാണ്. നല്ലൊരു സൈക്ലിസ്റ്റ് കൂടിയാണ് അശ്വതി. സൈക്ലിങ്ങും നൃത്തവുമാണ് താരത്തിന്റെ വിനോദങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം