ടെലിവിഷന്‍ പ്രേക്ഷകര്‍ സ്ഥിരമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഉപ്പും മുളകിലും ഏറെ ആരാധകരുള്ള താരമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി രുസ്തഗിയാണ് ലച്ചുവായി എത്തുന്നത്. ലച്ചുവിന്റെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്‌തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രുസ്തഗി. ഇപ്പോള്‍ ഉപ്പും മുളകും സീരിയലില്‍ നിന്നും ജൂഹിയെ കാണാതായതാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്.
ശൂലംകുടിവീട്ടില്‍ വീട്ടിലെ ബാലചന്ദ്രന്‍ തമ്പിയായ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളാണ് ലക്ഷ്മി എന്ന ലച്ചു. ലച്ചുവിന്റെ വിവാഹം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. നേവി ഓഫീസറായ സിദ്ധാര്‍ഥാണ് ലച്ചുവിനെ സ്വന്തമാക്കിയത്. നടന്‍ ഡേവിസ് ഡെയ്‌നാണ് സിദ്ധുവായി എത്തിയത്. ആയിരം എപ്പിസോഡുകളുടെ ഭാഗമായിട്ടാണ് ലച്ചുവിന്റെ വിവാഹം നടന്നത്. അത്യാര്‍ഭാടപൂര്‍വ്വം നടന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. വിവാഹം കഴിഞ്ഞു ഇരുവരും ഒന്നോ രണ്ടോ എപ്പിസോഡുകളില്‍ വന്നത് ഒഴിച്ചാല്‍ പിന്നെ ഒരു സീനിലും ഇരുവരും ഒരുമിച്ചുള്ള സീനുകള്‍ വന്നിരുന്നില്ല. മാത്രമല്ല ഹണിമൂണിനായി ഇരുവരും പോയിരിക്കുകയാണ് എന്നും, ഡല്‍ഹി ആയത് കൊണ്ട് സിദ്ദുവിന്റെ ജോലി സ്ഥലം കൂടി സന്ദര്‍ശിച്ചതിന് ശേഷമാകും മടക്ക യാത്രയെന്നും നീലു ഒരു എപ്പിസോഡില്‍ പറഞ്ഞിരുന്നു.
നീലുവിന്റെ സംസാരം കഴിഞ്ഞിട്ട് നാളുകള്‍ പിന്നിട്ടിട്ടും ലച്ചുവിനെ പിന്നെ പരമ്പരയില്‍ കാണാഞ്ഞതും, സോഷ്യല്‍ മീഡിയയില്‍ സജീവമായ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യല്‍മീഡിയയില്‍ ആക്റ്റീവ് അല്ലാത്തതുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. സീരിയലില്‍ നിന്നും ഹണിമൂണിനെന്ന് പറഞ്ഞ് പോയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ജൂഹിക്ക് സംഭവിച്ചത് എന്താണ് എന്ന് പ്രേക്ഷകര്‍ തിരക്കുകയാണ്.
ലച്ചുവിന് സുഖം ഇല്ലാതെ ഇരികുകയാണോ അതോ, സീരിയയിലില്‍ നിന്നും പിന്മാറുകയാണോ എന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് ഉപ്പും മുളകും പുതിയ എപ്പിസോഡിന്റെ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലച്ചു അഭിനയം നിര്‍ത്തിയോ എവിടെയെങ്കിലും പോയതാണോ തുടങ്ങിയ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.