Latest News

സോഷ്യൽ മീഡിയയിൽ വൈറൽ ആയ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് ചിത്രത്തിൽ

Malayalilife
സോഷ്യൽ മീഡിയയിൽ വൈറൽ ആയ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് ചിത്രത്തിൽ

സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആകുന്നത് വേഗത്തിലല്ലേ. അതുപോലെ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ തകർത്താടിയ നൃത്തച്ചുവടുകൾ കാഴ്ചവച്ച കുട്ടിത്താരമാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം  ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് വൃദ്ധിക്കുട്ടി ചേക്കേറിയത്.  കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയിലെ വില്ലനായ എത്തിയ  അഖിൽ ആനന്ദിന്റെ വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ സഹതാരങ്ങളെല്ലാം  പങ്കെടുത്തിരുന്നു. കല്യാണ ദിവസം നടന്ന ആഘോഷ പരിപാടിയിൽ  ഈ കുഞ്ഞു മിടുക്കി അവതരിപ്പിച്ച നൃത്തം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. 

വൃദ്ധിയുടെ അച്ഛൻ വിശാൽ അഖിലേട്ടന്റെ കല്യാണത്തിന് എന്റെ ആദ്യ പെർഫോമൻസ് എന്ന ക്യാപ്‌ഷനിലൂടെ പങ്ക് വച്ച വീഡിയോ ആണ് വൈറൽ ആയത്. ഈ കു‍ഞ്ഞുമിടുക്കി ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ വൃദ്ധി ഇന്ന് മലയാളിപ്രേക്ഷകരുടെ പൊന്നുമകളായി മാറിയിരിക്കുകയാണ്. ബാലതാരമായി അഭിനയിക്കുന്ന വൃദ്ധിക്കുട്ടി ലിപ് സിങ്ക് വിഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ്  ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി.  വൃദ്ധിയുടെ പ്രിയനാടനാകട്ടെ അല്ലുഅർജുനുമാണ്. ഡാൻസിന് പിന്നാലെ പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയില്‍ വൃദ്ധി അഭിനയിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്‌റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തന്റെ ഇഷ്ട നടനായ അല്ലു അർജുനെ സീരിയലിൽ അഭിനയിച്ചാൽ  കാണാമെന്ന ധാരണയിൽ  സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും ആണ് അഭിനയം കാഴ്ചവയ്ക്കാനായി ഈ കുട്ടിത്തരാം എത്തുന്നത്.  ഈ മിടുക്കി കുട്ടിക്ക്  ഇതിനിടെ സിനിമ മേഖലയിലേക്ക് ഉള്ള അവസരവും തേടി എത്തിയിരുന്നത്. സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം  ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന് പോകാൻ കഴിഞ്ഞിരുന്നു. രഞ്ജി പണിക്കര്‍, മണിയൻപിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി ആര്‍ അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സുഡോക്കു'N " എന്ന ചിത്രത്തിലും വൃദ്ധി എത്തുന്നുണ്ട്.   

vridhi serial child artist malayalam movie viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക