ആത്മഹത്യ പ്രേരണ; പാണ്ഡ്യന്‍ സ്റ്റോര്‍സ് താരം വിജെ ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍ 

Malayalilife
 ആത്മഹത്യ പ്രേരണ; പാണ്ഡ്യന്‍ സ്റ്റോര്‍സ് താരം വിജെ ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍ 

പാണ്ഡ്യന്‍ സ്‌റ്റോര്‍സ് സീരിയലിലെ മുല്ലയായി തിളങ്ങിയ താരവും അവതാരകയുമായ വി ജെ ചിത്രയുടെ മരണവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടലില്‍ ആണ് ഇപ്പോഴും അവരുടെ ഉറ്റവര്‍. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് 29 വയസ്സുകാരി ആത്മഹത്യ ചെയ്യുന്നത്. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രയാണ്.

ചിത്രയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് ചിത്രയുടെ വീട്ടുകാര്‍ എത്തിയതോടെയാണ് പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് ചോദ്യം ചെയ്തത്.

ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് ഷൂട്ടിങ്ങിനുശേഷം റൂമില്‍ തിരിച്ചെത്തിയതായിരുന്നു താരം.ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്. വലിയ ഞെട്ടലാണ് ഇത് തമിഴകത്ത് ഉണ്ടാക്കിയത്. ചിത്രയെ പോലെ ഇത്രയും ബോള്‍ഡായ ഒരു നടി ഇങ്ങനെ ചെയ്യില്ല എന്നാണ് എല്ലാവരും ഒന്നോടെ പറഞ്ഞത്. ചിത്ര ആത്മഹത്യ ചെയ്യില്ല എന്നും സത്യം പുറത്ത് വരണമെന്നും ആരാധകര്‍ പറയുന്നുണ്ട്. 

vj chitra death her husband hemanth got arrested

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES