കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിംങിലെ തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യവെയാണ് സെക്യൂരിറ്റിയുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് സൗബിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
തെറ്റായ സ്ഥലത്ത് കാര്‍ പാര്‍ക്കിംഗിന് ശ്രമിച്ച സൗബിനോട് കാര്‍ മാറ്റിയിടാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സൗബിന്‍ ഈ ആവശ്യത്തിന് വഴങ്ങിയില്ല. മാത്രമല്ല സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കൊച്ചി സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് സംഭവം ബോധ്യമായശേഷം സൗബിനെതിരെ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. എഫ്ഐആര്‍ ഇട്ടശേഷം സൗബിനെ അറസ്റ്റ് ചെയ്തു. അതിനു ശേഷം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.
കേസ് ഇനി കോടതിയുടെ മുമ്പിലാണെന്ന് കൊച്ചി സൗത്ത് എസ്ഐ വിനോജ് പറഞ്ഞു. സെക്യൂരിറ്റിയെ മര്‍ദ്ദിച്ച കേസ് മാതമേയുള്ളൂ. സെക്യൂരിറ്റിക്കെതിരെ സൗബിന്‍ പരാതി നല്‍കിയിട്ടില്ലെന്നും എസ് ഐ പറഞ്ഞു.