Latest News

നമ്മുടെ പപ്പിയുടെ മാറ്റം കണ്ടോ? മെലിഞ്ഞ് സുന്ദരിയായ താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍; വണ്ണം കുറഞ്ഞതിന്റെ രഹസ്യം ഇതാണ്; കല്യാണം ഉറപ്പിച്ചോ എന്ന് ചോദ്യം

Malayalilife
 നമ്മുടെ പപ്പിയുടെ മാറ്റം കണ്ടോ? മെലിഞ്ഞ് സുന്ദരിയായ താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍; വണ്ണം കുറഞ്ഞതിന്റെ രഹസ്യം ഇതാണ്; കല്യാണം ഉറപ്പിച്ചോ എന്ന് ചോദ്യം

വാനമ്പാടിയിലെ പപ്പി എന്ന പത്മിനിയായി മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത നടിയാണ് സുചിത്ര നായര്‍. തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര നൃത്തത്തിലൂടെയാണ് സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര വാനമ്പാടിയില്‍ കാഴ്ച വച്ചത്. ഇതിലൂടെ ഒട്ടെറെ ആരാധകരെയും നടി സ്വന്തമാക്കിയിരുന്നു. വാനമ്പാടി തീര്‍ന്ന ശേഷം പുതിയ വര്‍ക്കുകളൊന്നും താരം ഏറ്റെടുത്തിട്ടില്ലെന്നതാണ് സൂചന. നേരത്തെ തന്നെ സീരിയല്‍ അഭിനയത്തിന് ഇടവേള കൊടുക്കുന്നുവെന്ന സൂചന സുചിത്ര നല്‍കിയിരുന്നു. സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തില്‍ ആണ്. ഇപ്പോള്‍ നല്ല അവസരങ്ങള്‍ വീണ്ടും വരുന്നുണ്ട്.. അതുകൊണ്ട് എന്തായാലും ഉടന്‍ തന്നെ സിനിമയിലേക്ക് എത്തുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.
നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ നൃത്ത വിദ്യാലയം ഒരുക്കി സജീവമാകാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞിരുന്നു.

വാനമ്പാടിയില്‍ ഒരു മകളുടെ അമ്മയായി അഭിനയിച്ച സുചിത്രയുടെ ശരീരവും അത്തരത്തിലുള്ളതായിരുന്നു. നല്ല തടിയുള്ള കഥാപാത്രമായിരുന്നു ഇതിലെ പത്മിനി. എന്നാലിപ്പോള്‍ സുചിത്രയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം തന്നെയാണ് പങ്കുവച്ചത്. ഫ്രോക്ക് പോലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് നടി പങ്കുവച്ചത്. എന്നാല്‍ നടിയുടെ വസ്ത്രത്തെക്കാളുപരി ആരാധരുടെ ചോദ്യങ്ങള്‍ ചേച്ചി വണ്ണം കുറഞ്ഞല്ലോ എന്നായിരുന്നു.

നേരത്തെ ഡാന്‍സിനു വേണ്ടി താന്‍ മെലിയാന്‍ തീരുമാനിച്ചിരിക്കയാണ് എന്ന് സുചിത്ര വെളിപ്പെടുത്തിയിരുന്നു. 'വാനമ്പാടി' ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. ഒപ്പം 41 ദിവസത്തെ വ്രതവും ആരംഭിച്ചതായി പ്രേക്ഷകരുടെ സ്വന്തം പദ്മിനി വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇതുവരെ വിവാഹത്തെകുറിച്ച് ആലോചിക്കാത്ത പത്മിനി വിവാഹത്തിന് വേണ്ടിയാണോ വണ്ണം കുറച്ചത് എന്നാണ് പ്രേക്ഷരകില്‍ ചിലരുടെ ചോദ്യം.

തന്റെ വിവാഹത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. പല ആലോചനകളും ഓക്കെയായി പിന്നീട് സംസാരിക്കുമ്പോള്‍ വിവാഹശേഷം അഭിനയം നിര്‍ത്തണം, ഡാന്‍സ് ഉപേക്ഷിക്കണമെന്നൊക്കെ ഡിമാന്റ് വയ്ക്കുന്നതിനാല്‍ ആലോചന ഉപേക്ഷിക്കുകയാണെന്നും സുചിത്ര പറയുന്നു. താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്നും ആരാധനയോടെ ഞാന്‍ ചെയ്യുന്ന കലയെ ഉപേക്ഷിക്കാന്‍ വയ്യാത്തതാണ് കല്യാണം വൈകാന്‍ കാരണമെന്നുമാണ് സുചിത്ര വെളിപ്പെുടുത്തുന്നത്. നര്‍ത്തകിയായതിനാല്‍ തന്നെ നൃത്തം തന്നെയാണ് ശരീരം നോക്കാന്‍ താരത്തിന്റെ ഏറ്റവും വലിയ ഫിറ്റ്‌നസും.

 
 
 
 
 
 
 
 
 
 
 
 
 

Thanks to Vedhika Fashion for this superb dress????????????

A post shared by ???????????????????????????????????? ???????????????? (@suchithra_chanthu) on


 

Read more topics: # suchithra nair,# vanambadi,# slim
vanambadi heroine suchithra nair is now a slim beauty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക