Latest News

പാറുക്കുട്ടിക്ക് ചിരിക്കാന്‍ മാത്രമല്ല ദേഷ്യപ്പെടാനും അറിയാം; ഉപ്പുംമുളകും പാറുക്കുട്ടി ദേഷ്യപ്പെടുന്ന ചിത്രങ്ങള്‍ വൈറല്‍..

Malayalilife
 പാറുക്കുട്ടിക്ക് ചിരിക്കാന്‍ മാത്രമല്ല ദേഷ്യപ്പെടാനും അറിയാം; ഉപ്പുംമുളകും പാറുക്കുട്ടി ദേഷ്യപ്പെടുന്ന ചിത്രങ്ങള്‍ വൈറല്‍..


ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പുമുളകും. ഉപ്പുമുളകിലൂടെയും ഇതിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. ഇപ്പോള്‍ ഉപ്പും മുളകില്‍ താരം പാറുകുട്ടിയാണ്. ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത് മകളായി പാര്‍വതിയെന്ന പാറുകുട്ടി കൂടിയെത്തിയതോടെ ഉപ്പുംമുളകും സീരിയലിന്റെ ലെവല്‍ തന്നെ മാറി. പാറുക്കുട്ടി നാലാം മാസം മുതല്‍ ഉപ്പുമുളകില്‍ അഭിനയിച്ചുതുടങ്ങിയതാണ്. വെറും ഒന്നരവയസുള്ള പാറുക്കുട്ടി അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നതാണ് സത്യം. ബേബി അമേയ എന്നതാണ് പാറുക്കുട്ടിയുടെ പേര്. കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി, പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന പാറുകുട്ടി കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. പാറുകുട്ടിയുടെ കുസൃതിയും ചിരിയുമെല്ലാം കാണാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതേസമയം പാറുക്കുട്ടിയുടെ കളിചിരികളും കൊഞ്ചലുമാണ് പ്രേക്ഷകര്‍ ഏറെയും കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പാറുക്കുട്ടി ദേഷ്യപെടുന്ന ചിത്രങ്ങളാണ്.

സോഷ്യല്‍മീഡിയയില്‍ നിറയെ പാറുക്കുട്ടി ഫാന്‍സുണ്ട്. പാറുവിന്റെ കളിചിരികള്‍ കാണാന്‍ ഏറെ ഇഷ്ടമാണ് ആരാധകര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ പാറുക്കുട്ടിക്ക് ചിരിക്കാനും കൊഞ്ചാനും മാത്രമല്ല. ദേഷ്യപ്പെടാനും കലിപ്പ് കാണിക്കാനും ആറിയാമെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ മനസുകവര്‍ന്നിരിക്കുന്നത്. ആഗ്രി മൂഡ് എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ വൈറലാകുന്നത്. ഇഷ്ടപെടാത്ത എന്തോ കണ്ട ഭാവത്തില്‍ നോക്കുന്ന പാറുക്കുട്ടിയാണ് ചിത്രങ്ങളില്‍ ഉളളത്. പാറുക്കുട്ടിയുടെ വേറിട്ട ഭാവങ്ങളിലെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ജനിച്ച് നാലാം മാസം സ്‌ക്രീനിലേക്കെത്തിയ പാറുക്കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളിപ്രേക്ഷകര്‍ കണ്ടിരുന്നു. 150 ഓളം കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് പാറുക്കുട്ടിയെ തിരഞ്ഞെടുത്തത്. പാറുക്കുട്ടി ഹിറ്റായതോടെ പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ മുന്നോട്ട് പോകുന്നത്. 

uppum mulakum parukutty latest photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക