Latest News

അമേയയുടെ അനിയന്‍ ആദവ്; ഉപ്പുംമുളകും പാറുക്കുട്ടിയുടെ അനിയന്റെ പേരിടീല്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
അമേയയുടെ അനിയന്‍ ആദവ്; ഉപ്പുംമുളകും പാറുക്കുട്ടിയുടെ അനിയന്റെ പേരിടീല്‍ ചിത്രങ്ങള്‍ വൈറല്‍

മേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പാറുക്കുട്ടിക്കായി സ്‌ക്രിപ്റ്റ് ഒന്നുമില്ല. പാറു അഭിനയിക്കുന്നത് ഒപ്പിയെടുക്കുന്നുവെന്ന് മാത്രം. മാസത്തില്‍ 15 ദിവസം എറണാകുളത്ത് ഷൂട്ടുങ്ങ്. അച്ഛന് പച്ചക്കറിയുടെ ബിസിനസായതിനാല്‍ അമ്മ ഗംഗയാണ് പാറുവിന് ഒപ്പം ഷൂട്ടിന് പോകുന്നത്.

പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. ഒന്നാം ക്ലാസുകാരി അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. ഗംഗാലക്ഷ്മി മൂന്നാമതും അമ്മയായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം ആഗ്രഹം പോലെ ഒരു മകനാണ് ഗംഗാലക്ഷ്മിക്കും അനിലിനും പിറന്നത്. അനിലിന്റേയും ഗംഗയുടെയും വിവാഹ വാര്‍ഷിക ദിവസം ആണ് പാറുകുട്ടിയുടെ വീട്ടിലേക്ക് പുതിയ അതിഥി എത്തിയത്.  അനിയനെ മടിയില്‍വച്ചും തൊട്ടും തലോടിയും താലോലിച്ചു. ബേബി അമേയ ഫാന്‍സ് ക്ലബ്ബിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നായിരുന്നു പാറുവിന്റെ അനുജന്റെ പേരിടല്‍ ചടങ്ങു നടന്നത്. പാറുകുട്ടിയുടെ ഫാന്‍സ് പേജുകളിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറല്‍ ആയത്. ആദവ് എന്നാണ് പാറുവിന്റെ കുഞ്ഞനിയന് കുടുംബം നല്‍കിയ പേര്. കരിവരച്ച് കരിവളയുമിട്ട കുഞ്ഞുവാവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ലോക് ഡൌണിനുശേഷം സംപ്രേക്ഷണം ആരംഭിച്ച, ഉപ്പും മുളകില്‍ നിന്നും തത്കാലത്തേക്ക് പാറുക്കുട്ടി വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം കുട്ടി താരങ്ങളെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പാറുകുട്ടിയ്ക്ക് ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്തത്.

Read more topics: # uppum mulakum,# parukutty,# baby ameya,# brother
uppum mulakum parukutty baby ameya brother

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES