Latest News

ഗര്‍ഭിണിയായ ശേഷം പാറമടവീട്ടിലേക്ക് മടങ്ങിയെത്തി ലച്ചു; വൈറലായി കുറിപ്പ്

Malayalilife
ഗര്‍ഭിണിയായ ശേഷം പാറമടവീട്ടിലേക്ക് മടങ്ങിയെത്തി ലച്ചു; വൈറലായി കുറിപ്പ്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മുടിയന്‍, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതുതായി നിരവധി കഥാപാത്രങ്ങളാണ് സീരിയലിലേക്ക് എത്തിയത്.
ലച്ചുവിനെ അവതരിപ്പിച്ചത് ജൂഹി റുസ്തഗിയായിരുന്നു.വിവാഹ ശേഷം സിദ്ധാര്‍ത്ഥിനൊപ്പം പാറമട വീട്ടിലേക്ക് ലച്ചു എത്തിയിരുന്നു. ഹണിമൂണിനായി പോയ ഇരുവരും പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ലച്ചു എവിടെയെന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. ഇതിന് ശേഷമായാണ് ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കി ജൂഹി റുസ്തഗി എത്തുകയായിരുന്നു. അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജൂഹി പറഞ്ഞിരുന്നു. ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ച് വന്നിരുന്നുവെങ്കില്‍ ഇങ്ങനെയായിരുന്നേനെയെന്നുള്ള പോസ്റ്റുമായാണ് സുനില്‍കുമാര്‍ സികെ. എത്തിയത്.

വിവാഹത്തോടെയായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. വിവാഹ ശേഷവും ഉപ്പും മുളകില്‍ തുടരുമെന്നും, ലച്ചുവിന്റെയാണ് വിവാഹമെന്നും ജൂഹിയുടേത് അല്ലെന്നും അഭിനയരംഗത്ത് തുടരുമെന്നുമൊക്കെയായിരുന്നു ആദ്യം പറഞ്ഞത്. കല്യാണത്തിന് ശേഷം ലച്ചു പാറമട വീട്ടിലേക്ക് തിരികെ വന്നാല്‍ എങ്ങനെ ഉണ്ടാകും? എന്റെ ഭാവനയില്‍ വിരിഞ്ഞ ഒരു ആശയം പഴയ എപ്പിസോഡിലെ രംഗങ്ങള്‍ ഉപയോഗിച്ച് ചിത്രകഥാ രീതിയില്‍ എഡിറ്റ് ചെയ്തപ്പോള്‍ എന്നായിരുന്നു സുനില്‍കുമാര്‍ സികെ കുറിച്ചത്.

കാലങ്ങള്‍ക്ക് ശേഷം ലച്ചു വീട്ടിലെത്തിയതോടെ എല്ലാവരും സന്തോഷത്തിലാണ്. ലച്ചുവിന്റെ വരവ് ശരിക്കും ആഘോഷിക്കുകയാണ്. അതിനിടയിലാണ് ബാലു വരവിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സ്വത്ത് ചോദിക്കാനുള്ള വരവാണോയെന്നായിരുന്നു ബാലു ചോദിച്ചത്. ബാലുവിനോട് ചുമ്മാതിരിക്കാനായി പറയുകയായിരുന്നു നീലു. സിദ്ധു വന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ചേട്ടന് ലീവില്ലെന്നായിരുന്നു ലച്ചുവിന്റെ മറുപടി.

വിവാഹ ശേഷം എല്ലാവരേയും തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ലച്ചു പറഞ്ഞത്. ഞങ്ങള്‍ക്കും നിന്നെ മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു നീലു പറഞ്ഞത്. കളിയാക്കിയതല്ലെന്നും എല്ലാവര്‍ക്കും മിസ്സ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ബാലുവും സംഘവും പറഞ്ഞത്. കെട്ടിച്ച് വിട്ടതോടെ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും നൈസായിട്ട് ഒഴിവാക്കിയതെന്നുമായിരുന്നു ലച്ചു പറഞ്ഞത്. താന്‍ നിത്യേന വാട്‌സാപില്‍ മെസ്സേജ് ചെയ്യാറില്ലേയെന്നായിരുന്നു മുടിയന്റെ ചോദ്യം.

നാലാളറിയുന്ന രീതിയില്‍ വിവാഹം കഴിച്ച് വിട്ടപ്പോള്‍ ഇങ്ങനെ പരാതിയാണോയെന്നായിരുന്നു ബാലു ചോദിച്ചത്. കുറച്ചുനാള്‍ ഇവിടെ നില്‍ക്കാനാഗ്രഹമുണ്ടെന്ന് ലച്ചു പറഞ്ഞപ്പോള്‍ എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. ലച്ചൂ, നീ പോവേണ്ടെന്നും നമുക്ക് ഇവിടെ തകര്‍ക്കാമെന്നുമായിരുന്നു മുടിയനും കേശുവും ശിവയും പറഞ്ഞത്. അച്ഛന്‍ വിളിച്ച് പറഞ്ഞോളുമെന്നും പ്രസവം കഴിഞ്ഞിട്ടേ നിന്നെ വിടുന്നുള്ളൂവെന്നുമായിരുന്നു നീലു പറഞ്ഞത്.


 

Read more topics: # uppum mulakum,# lechu,# come backs
uppum mulakum lechu come backs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക