അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാണ് ഉപ്പും മുളകും. ബാലുവും നീലുവും വളർത്തുന്ന 5 മക്കളും അവരുടെ ജീവിതവും പറയുന്ന സീരിയൽ റേറ്റിംഗിൽ എന്നും ഒന്നാമതായിരുന്നു. ഇപ്പോൾ കുറച്ച് ദിവസമായി ഈ പരമ്പര കാണാൻ ഇല്ല. ചില പ്രേശ്നങ്ങൾ കാരണമാണ് ഷൂട്ട് നടക്കാത്തത് എന്ന് പറഞ്ഞ് താരങ്ങൾ മുൻപേ വന്നിരുന്നു. ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പരിചിതനാണ് കേശു. വിവിധ പരിപാടികളിലൂടെ ശ്രദ്ധ നേടിയ അല്‍സാബിത്താണ് കേശുവിനെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ പേര് ഇതാണെങ്കിലും എല്ലാവരും കേശുവെന്നാണ് താരത്തെ വിളിക്കാറുള്ളത്. കേശുനെ മാത്രമല്ല എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയരാണ്. ബാലുവിന്റെ കൂടെ എപ്പോഴും കറങ്ങി നടന്നു സഹായി ആവുന്ന മകനാണ് കേശു. സഹോദരി ശിവ ആണ് കേശുന്റെ കൂട്ട്. അച്ഛന്‍രെ പൊന്നോമനപ്പുത്രനായ കേശു ഭക്ഷണപ്രേമി കൂടിയാണ്. കേശുവിന്റെ കഴിപ്പിനെക്കുറിച്ച് പറഞ്ഞ് ശിവയും ലച്ചുവും മുടിയനുമൊക്കെ കളിയാക്കാറുമുണ്ട്. ലോക് ഡൗണായതോടെ വീട്ടില്‍ കുടുങ്ങിയ താരങ്ങളെല്ലാം ഇടയ്ക്ക് വീഡിയോ കോളിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇവരുടെ സ്നേഹവും തമ്മിൽത്തല്ലും എല്ലാ മിനിസ്ക്രീൻ പ്രേക്ഷകരും മനസിലാണ് എടുത്തിട്ടുള്ളത്. ഇവർക്കെല്ലാവര്കും ഓരോ ഓരോ ഫാൻസ് പേജുകളാണ് ഉള്ളത്. ഉപ്പും മുളകിനും മൊത്തത്തിൽ തന്നെ നിരവധി ഗ്രൂപ്പുകളുണ്ട്.
സന്തോഷമായി തുള്ളി ചാടി നിൽക്കുന്ന കേശുനെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. ഇപ്പോഴും പ്രേശ്നങ്ങൾ ഒന്നില്ലാതെ സമാദാനത്തിൽ ജീവിക്കുന്ന ഒരു പാവം കുട്ടി എന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പക്ഷേ കേശു യഥാർത്ഥ ജീവിതത്തിൽ അവന്റെ വീടിനെ കടത്തിൽ നിന്ന് രക്ഷിച്ച മിടുക്കനാണ്. കഷ്ട്ടതകൾ നിറഞ്ഞ ജീവിതം കൊണ്ട്, ബാല്യത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് തന്റെ കുടുംബത്തിന്റെ കടങ്ങൾ വീട്ടി ജീവിതത്തിന്റെ ഓരോ മേഖലയിലും വിജയം കൈവരിച്ച ഒരു കുട്ടി മിടുക്കനാണ് കേശു. അല്‍സാബിത്ത് കുഞ്ഞായിരിക്കുമ്ബോള്‍ ആണ് താരത്തിന്റെ അച്ഛന്‍ ഉപേക്ഷിച്ചു പോകുന്നത്. പിന്നീടങ്ങോട്ട് പ്രതിസന്ധികളുടെ ഘട്ടങ്ങളിലൂടെയാണ് അല്‍സാബിത്തും അമ്മയുംകടന്നുപോയത്. നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥ വരെയും എത്തിയിട്ടുണ്ട്. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിനു മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നുളള സംമ്പാദ്യം കൊണ്ട് ആണ് ഈ കുട്ടി താരം കടങ്ങളെല്ലാംവീട്ടിയത്. മിനി സ്‌ക്രീനിൽ മാത്രമല്ല, കേശു ഇപ്പോൾ സിനിമയിലും താരമാണ്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവൻ തോളിൽ ഏറ്റെടുത്ത്. വീട് വച്ചതിന്റെ മറ്റും കടമായിരുന്നു 12 ലക്ഷം രൂപ. ഈ കടം തിരിച്ചടയ്ക്കാൻ വയ്യാതെയാണ് കേശുന്റെ വാപ്പ നാടുവിട്ട പോയത്. അച്ഛനുപേക്ഷിച്ച കുടുംബം വളരെ ചെറുപ്പത്തിലേ കേശു ഏറ്റെടുത്തു. തികച്ചു കഷ്ടതയിൽ നിന്ന് വന്ന കഴിവ് കൊണ്ട് മാത്രം പിടിച്ച നിൽക്കുന്ന ഒരു കുട്ടിയാണ് താരം.
ലൊക്കേഷനില്‍ ഉമ്മച്ചൻ എന്നാ വിളി പേരു കൂടി കേശുവിനുണ്ട്. അതിന്റെ കാരണം കണ്ണിൽ കാണുന്നവരെയെല്ലാം ഓടിച്ചിട്ട് ഉമ്മവെക്കും. ആണ്‍പിളളേര്‍ക്കിടയിൽ ഇവൻ കേശു.. പെണ്പിള്ളേരുടെ ഇടയിൽ സൊ സ്വീറ് എന്നാൽലൊക്കേഷനില്‍ ഇവനു ഒറ്റ പേരുള്ളൂ ഉമ്മച്ചൻ. ഇങ്ങനെ ഒക്കെ രസകരമായ പോസ്റ്റിലൂടെ കേശുനെ പാറ്റി പലരും പറഞ്ഞിട്ടുണ്ട്. പിന്നെ എടുത്തു പറയണ്ട ഒരു കാര്യം എന്തു കിട്ടിയാലും അത് എല്ലാവർക്കും പങ്കുവെച്ചു കൊടുക്കാണ്ട് അവൻ കഴിക്കില്ലാ. അത് ഇപ്പോ ഒരു ചെറിയ ചോക്ലേറ്റ് ആണേൽ പോലും എല്ലാവര്ക്കും ധാനം ചെയുന്ന വ്യക്തിയാണ് കേശു എന്ന അൽ സാബിത്ത്.