Latest News

ഉപ്പും മുളകിലെ ഭവാനി അമ്മയാവാന്‍ കലാദേവി; സീരിയയിലേക്ക് എത്തുന്നത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ കൂടിയായ സോഷ്യല്‍മീഡിയ താരം

Malayalilife
 ഉപ്പും മുളകിലെ ഭവാനി അമ്മയാവാന്‍ കലാദേവി; സീരിയയിലേക്ക് എത്തുന്നത് കാര്‍ത്തിക് ശങ്കറിന്റെ അമ്മ കൂടിയായ സോഷ്യല്‍മീഡിയ താരം

പ്പും മുളകും എന്ന സീരിയലിനെ കുറിച്ച് കൂടുതല്‍ ഒന്നും ആരാധകര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഒരു സീരിയലിന് ഇത്രമാത്രം പ്രശസ്തിയില്‍ എത്താന്‍ സാധിക്കുമെന്ന് തെളിയിച്ചതാണ് ഇവര്‍. കണ്ണീര്‍ പരമ്പകളോട് അസൂയ നിറഞ്ഞതോ കുശുമ്പ് നിറഞ്ഞതോ ആയിട്ടുള്ള കഥകള്‍ മാത്രമല്ല മലയാളികള്‍ക്ക് ഇഷ്ടമെന്നും, മറിച്ച് ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന കഥ നര്‍മ്മപൂര്‍വ്വം അവതരിപ്പിച്ചാല്‍ ആരാധകര്‍ ഏറ്റെടുക്കും എന്നതിനുള്ള ഉത്തമ തെളിവാണ് ഉപ്പും മുളകും എന്ന സീരിയല്‍. പല സീരിയലുകള്‍ ഇതിന് പിന്നാലെ വന്നെങ്കിലും ഒന്നിനും ഇതിനെ കടത്തിവെട്ടാന്‍ സാധിച്ചില്ല.  ഉപ്പും മുളകിലെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കഥ പശ്ചാത്തലവും കഥാപാത്രങ്ങളും തന്നെയാണ്. ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. നീലുവും ബാലുവും അവരുടെ മക്കളും അവരുടെ അച്ഛനും അമ്മയും അടങ്ങുന്ന വലിയ കുടുംബമാണ് ഇവര്‍ക്കുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. ഇതിലെ ഏറ്റവും കുഞ്ഞ് പാറുക്കുട്ടിയുടെ വിശേഷങ്ങളും കൂടുതല്‍ വയറിലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ സീരിയലിലേക്ക് പുതിയ ഒരു കഥാപാത്രം എത്തിയിരിക്കുന്നു. പുതിയ കഥാപാത്രം അല്ലെങ്കിലും പഴയ കഥാപാത്രം ചെയ്യാനായി പുതിയ ഒരാള്‍ എത്തിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ആകുന്നത്. 


സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്ത പ്രശസ്തനായ കാര്‍ത്തിക്കിന്‍രെ അമ്മയായ കലാ ദേവിയാണ് എത്തിയിരിക്കുന്നത്. മുന്‍പ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എ സി ശാന്ത എന്ന നടിയായിരുന്നു. ഇവര്‍ക്കെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ സീരിയലിനുള്ളിലും ആരാധകര്‍ക്കിടയിലും ഉണ്ടായതുകൊണ്ട് തന്നെയാണ് ഇവര്‍ പരമ്പരയില്‍ നിന്ന് പോയത്. ഒരു തവണ സീരിയല്‍  നിര്‍ത്തിയെങ്കിലും ആരാധകരുടെ ആവിശ്യ പ്രകാരം വീണ്ടും സീരിയല്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ഉപ്പും മുളകിലെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയെ ഏറ്റെടുത്തിരിക്കുന്നത്. പാറമട വീട്ടിലെ മുത്തശ്ശിയായി എത്തിയിരിക്കുന്ന താരത്തെ പറ്റിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആദ്യം tiktok ലൂടെയാണ് ഇവര്‍ ഏറ്റവും കൂടുതല്‍ പ്രശസ്തരായ. പിന്നാലെ ഈ അമ്മയും മകനും യൂട്യൂബിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും വളരുകയായിരുന്നു. അപ്പോള്‍ തന്നെ ധാരാളം ഫാന്‍സ് ഇവര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. ഇതിലൂടെയാണ് ഇപ്പോള്‍ ഇവര്‍ സീരിയലിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ മകന്‍ കൂടി ഈ സീരിയലിലേക്ക് വരണമെന്നാണ് ആരാധകരുടെ ആഗ്രഹം. ആ ആഗ്രഹം തന്നെ പലരും ഇതിനോടകം കമന്റ് ആയി രേഖപ്പെടുത്തിക്കഴിഞ്ഞു. 

പല അഭിമുഖങ്ങളിലും കാര്‍ത്തിക്ക് അമ്മയാണ് തന്റെ പിന്തുണ എന്ന് പറയുന്നത് നമ്മള്‍ കേട്ടി0ട്ടുണ്ട്. ഒരു വിഡിയോ ചെയ്തിട്ട് ഷോര്‍ട് ഫിലിമിലേക്ക് തന്നെ മടങ്ങാനായിരുന്നു പ്ലാന്‍. പക്ഷേ, ഇത് ഹിറ്റായപ്പോള്‍ അഞ്ച് ഭാഗങ്ങളിറക്കി. സീരിസാക്കിയാലോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ അതു നല്ലതല്ലേ എന്നായി അമ്മയുടെ മറുപടി . അതാണ് തനിക്ക് പ്രചോദനം ഉണ്ടാക്കിയതെന്ന് താരം കൂട്ടിച്ചേര്‍ക്കുന്നു. അഭിനയിക്കാന്‍ തന്നെ മടിയാണെന്ന് പറഞ്ഞ കക്ഷിക്ക് ആരാധകരേറിയപ്പോള്‍ മനസ്സിനൊരു ചാഞ്ചല്യം... മില്യണ്‍ വ്യൂവ്‌സ് കിട്ടിയ വിഡിയോയ്ക്ക് താഴെ വരുന്ന ഓരോ കമന്റും അമ്മ വായിക്കും. അബദ്ധത്തില്‍ പോലും അതിനു താഴേയൊന്നും 'കമന്റിയെക്കല്ലേ'യെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്, അല്ല അക്കൗണ്ട് എന്റെയാണേ. കൊറോണ സമയം ഷൂട്ടും വര്‍ക്കും ഒന്നില്ലാതിരുന്ന സമയം കാര്‍ത്തിക്ക് തുടങ്ങിയതാണ് ഇപ്പോള്‍ കലാദേവിയുടെ ഭാവി തന്നെ മാറ്റിമറിച്ചത്. 

പല കാരണങ്ങള്‍ കൊണ്ട് ശാന്ത ഈ സീരിയലില്‍ നിന്ന് പിന്‍മാറിയപ്പോഴാണ് കലാ ദേവി ഈ കഥാപാത്രമായി എത്തുന്നത്. ടിക് ടോക്കിലൂടെയും റീല്‍സിലൂടെയും പ്രേക്ഷകരുടെ സ്വന്ത്ം ആയി മാറിയ കാര്‍ത്തിക് ശങ്കറിന്റെയും അമ്മയുടെയും അച്ചന്റെയുമൊക്കെ വീഡിയോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. കലാ  ദേവി ഇതില്‍ അഭിനയിച്ചു തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഭവാനി അമ്മയുടെ വേഷത്തില്‍ താരം മികച്ചു നില്‍ക്കുന്നുവെന്നും കഥാപാത്രത്തെ പ്രേക്ഷകര്‍ തള്ളുമോ കൊള്ളുമോ എന്നത് കാത്തിരുന്ന് കാണാമെന്നുമാണ് പ്രേക്ഷകര്‍ പറയന്നത്. എന്തായാലും കലാ ദേവിയെ മിക്കവര്‍ക്കും പരിചയമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ കൈകളില്‍ ഭവാനിയമ്മ എന്ന കഥാ പാത്രം ഭദ്രമായിരിക്കും എന്നാണ് ഉപ്പും മുളകും പ്രേക്ഷകര്‍ പറയുന്നത്. അമ്മയും മകനും മാത്രമല്ല ടിക് ടോക്കിലൂടെ പ്രശസ്തനായത് ഇവരുടെ അച്ഛനും പ്രശസ്തനാണ്. സോഷ്യല്‍ മീഡിയ ഇവര്‍ മൂന്നുപേരും പങ്കുവയ്ക്കുന്ന പല വീഡിയോകളും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അതിലൂടെ തന്നെ

uppum mulakum bhavani amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES