ടിആര്‍പി റേറ്റിംഗില്‍ വീണ്ടും മുന്നിലായി എഷ്യാനെറ്റിലെ കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു മലയാളഭാഷ കുടുംബ പരമ്പരയാണ് കുടുംബവിളക്ക്. 27 ജനുവരി 2020 മുതലാണ് ഈ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. മാസങ്ങളായി കേരളത്തിലെ പ്രേക്ഷകരില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച കുടുംബവിളക്കില്‍ തന്മാത്രയിലെ മോഹന്‍ലാലിന്‌റെ നായിക മീരാ വാസുദേവാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. മീരയുടെ സുമിത്ര എന്ന കഥാപാത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. മീരാ വാസുദേവിനൊപ്പം കെ കെ മേനോനും കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർഥ് എന്നാണ് ഇദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.
അതേസമയം കുടുംബവിളക്കിന് പിന്നാലെ ടിആര്‍പി റേറ്റിംഗില്‍ സാന്ത്വനമാണ് രണ്ടാമത് എത്തിയിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങള്‍ക്കിടയില്‍ മാറി മാറി വന്ന ജനപ്രിയ പരമ്പര സാന്ത്വനം ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനം മാത്രമാണ് എല്ലാവരും അറിയുന്നത്. ടി ആർ പിയിൽ രണ്ടാം സ്ഥാനം കിട്ടിയവരും മോശമല്ല. ശിവന്റെയും അഞ്ജലിയുടെയും പ്രണയവും സാന്ത്വനം വീട്ടിലെ പിണക്കവും ഇണക്കവുമെല്ലാം ആണ് പരമ്പരയില്‍ മുഖ്യ ആകര്‍ഷണമായത്. തമിഴിലെ ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ മലയാളം റീമേക്കായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സാന്ത്വനത്തിന് പിന്നാലെ പാടാത്ത പൈങ്കിളി, മൗനരാഗം എന്നീ സീരിയലുകളും ടിആര്‍പി റേറ്റിംഗില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൌനരാഗമാണ് നാലാം സ്ഥാനത്തെങ്കില്‍ അഞ്ചാം സ്ഥാനത്ത് അമ്മയറിയാതെയാണ്.
ഈ നാല് സീരിയലുകള്‍ക്ക് പിന്നാലെയാണ് ബിഗ് ബോസ് സീസണ്‍ 3 ആണ് ഉള്ളത്. അതായതു ടി ആർ പിയിൽ ഇപ്പോൾ ആറാം സ്ഥാനത്താണ് ബിഗ്‌ബോസ്. സംപ്രേക്ഷണം ആരംഭിച്ച് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ഇതുവരെയും റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇനി വരുന്ന ആഴ്ചകളില്‍ ബിഗ് ബോസ് റേറ്റിങ്ങില്‍ മുന്നിലെത്തുമെന്നാണ് സൂചനകള്‍. ബിഗ് ബോസിന്‌റെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ കൂടുതല്‍ പേര്‍ കണ്ടിരുന്നു.