വാഗമണിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം സ്വാതി നിത്യാനന്ദ്

Malayalilife
വാഗമണിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം സ്വാതി നിത്യാനന്ദ്

ഭ്രമണത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കറിയ നടിയാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലെ വില്ലത്തിയും നായികയുമായ ഹരിതയായി താരം തിളങ്ങുകയായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് താരം വിവാഹിതയായത്. ഭ്രമണത്തിന്റെ ക്യാമറമാനുമായി നടന്ന രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആരാധകര്‍ ഇതിനെക്കുറിച്ച് അറിഞ്ഞത്. വിവാഹം രഹസ്യമായി നടത്തേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. ഭ്രമണത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു സ്വാതിയും കാമറാമാന്‍ പ്രതീഷും പ്രണയത്തിലായത്. രണ്ടര വര്‍ഷത്തിന് ശേഷമായാണ് ഇരുവരും വിവാഹം നടത്തിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും വിവാഹ ശേഷം അത് മാറിയിരുന്നുവെന്ന് സ്വാതി പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് തങ്ങള്‍ കഴിയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി താരമെത്താറുണ്ട്. ശോഭനയുടെ കാര്‍ത്തുമ്പിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായാണ് താരം അടുത്തിടെ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. വിവാഹ ശേഷം വാഗമണിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍. പ്രതീഷിനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ഇതാദ്യമായാണ് ദീര്‍ഘദൂര യാത്ര പോയത്. വാഗമണിലെ ദിനങ്ങള്‍ മനോഹരമായിരുന്നു. ഒരുപാട് ആസ്വദിച്ചു, ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമണ്‍ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്. പ്രതീഷുമായി പല പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും സ്വാതി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

മേയ് 29 ന് ലളിതമായിട്ടാണ് കല്യാണം നടത്തിയത.് കല്യാണം കഴിഞ്ഞ് ഇരുവരും കുറച്ചുദിവസം എറണാകുളത്തു തന്നെ നിന്നു. പിന്നെ പാലക്കാട് നെന്മാറയിലെ പ്രതീഷിന്റെ വീട്ടിലേക്ക് പോയി.കല്യാണം കഴിഞ്ഞ് ആറാം ദിവസം സീരിയലിന്റെ വര്‍ക്കിനായി പ്രതീഷിനു പോകേണ്ടി വന്നു. അടുത്ത സീരിയലിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ സ്വാതിയും ഇപ്പോള്‍ തിരക്കിലാണ്.

swathy nithyanand shares her vagamon travel series

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES