Latest News

അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷകാഹാരപൊടികള്‍ തരാനും കണക്ക് എടുക്കാനും ആളെത്തി; സൂര്യ ഇഷാന്റെ വെളിപ്പെടുത്തല്‍

Malayalilife
   അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷകാഹാരപൊടികള്‍ തരാനും കണക്ക് എടുക്കാനും ആളെത്തി; സൂര്യ ഇഷാന്റെ വെളിപ്പെടുത്തല്‍
  രു കുഞ്ഞെന്ന് സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളായ സൂര്യയും ഇഷാനും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ഇഷാന്‍ എല്ലാ രീതിയിലുമുള്ള പിന്തുണ നല്‍കുന്നുണ്ടെന്നും സൂര്യ പറയുന്നു. അമ്മയാകാനുള്ള പ്രയത്‌നത്തിലാണ് ഇപ്പോള്‍ സൂര്യ. അതേസമയം ഇപ്പോള്‍വൈറല്‍ ആകുന്നത് സൂര്യയുടെ മറ്റൊരു വെളിപ്പെടുത്തല്‍ ആണ്.

2018ലാണ് ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളായ വിവാഹിതരായത്. ഇപ്പോള്‍ അമ്മയാകാനുളള ചികിത്സയിലാണ് സൂര്യ. ഭക്ഷണവും മരുന്നുമൊക്കെയായപ്പോള്‍ താന്‍ വണ്ണം വച്ചുവെന്നും ആ  സമയത്ത് താന്‍ ഗര്‍ഭിണി ആണെന്ന് കരുതി തന്നെ തേടി അങ്കണവാടിയില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പോഷകാഹരപൊടികള്‍ തരാനും കണക്ക് എടുക്കാനും എത്തിയെന്നും സൂര്യ പറയുന്നു. താന്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് സൂര്യ പറയുന്നത്.സൂര്യാ ഇഷാന്‍ ശബരിമല കയറി! എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്റ്റാര്‍ലൈറ്റിലൂടെ ഈ വിശേഷം സൂര്യ തുറന്നുപറയുന്നത്. താന്‍ ശബരിമല കയറിയിട്ടുണ്ട്. പക്ഷെ അത് വളരെ ചെറുപ്രായത്തില്‍ ആണ്. മുടിയൊക്കെ നീട്ടിവളര്‍ത്തിയ ആ കാലവും സൂര്യ ഓര്‍ത്തെടുത്തു. ഒപ്പം, സ്ത്രീ ആയി മാറിയ ശേഷം താന്‍ കയറിയിട്ടില്ലെന്നും സൂര്യ വെളിപ്പെടുത്തുന്നു.

അത്തരം ആചാരങ്ങള്‍ പാലിച്ചു പോകുന്ന ഒരിടം ആണല്ലോ ശബരിമല അതിനാല്‍ പെണ്ണായ ശേഷം കയറില്ലെന്നാണ് സൂര്യ പറയുന്നത്. ആണായി പിറന്നശേഷം പിന്നീട് പെണ്ണായി ജീവിച്ചതാണ് സൂര്യ. പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ഇഷാന്‍ കെ. ഷാന്‍. അടുപ്പം വന്നപ്പോള്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് വഴിമാറിയത്. സൂര്യ ഹൈന്ദവ കുടുംബവും ഇഷാന്‍ ഇസ്ലാം സമുദായവുമായിരുന്നു. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്. ഒരു കുഞ്ഞു വേണം എന്ന് തീരുമാനിച്ച ശേഷം ഒരു മെഡിക്കല്‍ യാത്ര തന്നെയായി ഇവരുടെ ജീവിതം മാറിയിട്ടുണ്ട്. അത്രയേറെ സങ്കീര്‍ണ്ണതകളാണ് ഇവരുടെ ജീവിതത്തിനു മുന്നില്‍ ഇപ്പോള്‍ രൂപം പ്രാപിക്കുന്നത്. ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ് ഇതെന്നു അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ദമ്പതികള്‍ മുന്നോട്ടു നീങ്ങുന്നത്. കൊച്ചിയിലെ റിനെ മെഡിസിറ്റിയാണ് തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. '




 

ReplyReply allForward

 
Read more topics: # surya ishaan,# talks about,# an incident
surya ishaan talks about an incident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക