Latest News

 ഇതാണ് ശരിക്കും ഞാന്‍ മറ്റത് ഞാന്‍ അല്ലെടാ; ചിത്രം പങ്കുവച്ച് സുബി സുരേഷ്

Malayalilife
 ഇതാണ് ശരിക്കും ഞാന്‍ മറ്റത് ഞാന്‍ അല്ലെടാ; ചിത്രം പങ്കുവച്ച് സുബി സുരേഷ്

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. വര്‍ഷങ്ങളായി സ്്ക്രീനില്‍ കാണുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. തന്റെ പ്രണയം പൊളിഞ്ഞുപോയതിന്റെ വിശേഷങ്ങളൊക്കെ സുബി പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാം മറന്ന് വേറെ വിവാഹം ചെയ്യണമെന്നും പലരും സുബിയെ ഉപദേശിക്കാറുണ്ട്. എങ്കിലും കല്യാണം തല്‍ക്കാലമില്ലെന്ന മട്ടിലാണ് സുബി.

കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ സുബിയുടെ പിറന്നാള്‍. ജന്മദിനത്തില്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. നാടന്‍ ലുക്കിലുള്ള ചിത്രത്തില്‍ ബെര്‍ത്ഡേ ഗേള്‍ എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

'സലീം കുമാര്‍ പറഞ്ഞതുപോലെ ഇതാണ് ശരിക്കും ഞാന്‍. മറ്റത് ഞാന്‍ അല്ലെടാ' ചിത്രത്തിനൊപ്പം സുബി കുറിച്ചു. നിറം മങ്ങിയ സാരിയും മേക്കപ്പില്ലാത്തതോ കറുത്തമേക്കപ്പോ ഉള്ള ചിത്രമാണ് സുബി പങ്കുവച്ചത്. കൊച്ചിന് പൗഡറില്ലെന്നും, കാക്ക കുളിച്ചാല്‍ കൊക്കാവില്ലെന്നുമുള്ള നിരവധി രസകരമായ കമന്റുകളും ജന്മദിനാശംസകളുമായി ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഒരുപാട് സ്നേഹമുണ്ടെന്ന് മറ്റൊരു പോസ്റ്റ് പങ്കുവച്ച് സുബി കുറിച്ചു.


 

subi suresh shares her pictures withy a funny notes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക